NEWS

മദ്യഷാപ്പുകളും ആരാധനാലയങ്ങളും തമ്മിലുള്ള സാമ്യം അറിയാമോ ?

 ദ്യഷാപ്പുകളും ആരാധനാലയങ്ങളും തമ്മിൽ ശത്രുക്കളാണ്.എന്നാൽ ഇവ തമ്മിൽ പ്രത്യേകിച്ച് വിത്യാസം ഒന്നുമില്ലാതാനും.രണ്ടിടത്തുനിന്നും  ലഭിക്കുന്നത് ഓരോ തരം ലഹരിയാണെന്നതൊഴികെ !!
ഒന്ന് മദ്യലഹരി ആണെങ്കിൽ മറ്റേത്‌ മതലഹരി !!
രണ്ടും പാകത്തിലായാൽ വലിയ കുഴപ്പം ഇല്ല ; അമിതമായാൽ നാടിനു തന്നെ ആപത്താണ് !!
രണ്ടും ഉപഭോക്താവിന്റെ പണം എങ്ങനെ ഊറ്റിയെടുക്കാം എന്ന് ഗവേഷണം നടത്തുന്ന ഇടങ്ങളാണ് !!
ഒറ്റക്കിരുന്ന് അടിക്കാൻ മടിയുള്ളവർ ബാറിൽ പോയി കമ്പനി കൂടി അടിക്കുന്നു ! ഒറ്റക്കിരുന്ന് പ്രാർത്ഥിക്കാൻ മടിയുള്ളവൻ ആരാധനാലയത്തിൽ പോയി കൂട്ടമായി പ്രാർത്ഥിക്കുന്നു !!
കൂട്ടായ്‌മ ആണ് രണ്ടിടത്തും കൂടുതൽ ആളുകളും  ഇഷ്ടപ്പെടുന്നത് !!
വില്പന കൂട്ടാൻ ബാറുകളിൽ  പാർട്ടികൾ നടത്തുന്നു ! ആരാധനാലയങ്ങളിൽ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നു !!
മദ്യത്തിന് അഡിക്റ്റ് ആയവർ  ബിവറേജ്  തുറക്കാൻ തിരക്ക് കൂട്ടുന്നു !!
മതത്തിന് അഡിക്റ്റ് ആയവർ ആരാധനാലയം തുറക്കാൻ തിരക്ക് കൂട്ടുന്നു !!
മദ്യത്തിൽ വിസ്കി , ബ്രാണ്ടി , റം , വോഡ്ക , ജിൻ തുടങ്ങി പല വകഭേദങ്ങളും ഉണ്ട് .ഇനി ഇതിലോരോന്നിനും പല ഉപ വകഭേദങ്ങളും ഉണ്ട് .
മതത്തിൽ ഹിന്ദു , ക്രിസ്ത്യൻ , മുസ്ലിം , സിഖ് , ജൂതൻ തുടങ്ങി പല വകഭേദങ്ങളും ഇതിലോരോന്നിനും ഒരു നൂറ് ഉപ വകഭേദങ്ങളും ഉണ്ട് !!
പൊതുവിൽ വിസ്കിയാണോ , ബ്രാണ്ടിയാണോ, റം ആണോ നല്ലതെന്ന് ചോദിക്കുന്നത് പോലെയാണ് ഹിന്ദുവാണോ , ക്രിസ്ത്യനാണോ , മുസ്ലിം ആണോ നല്ലതെന്ന് ചോദിക്കുന്നത് .
എല്ലാം ആരോഗ്യത്തിന് ഹാനികരം ആണെന്നാണ് നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് !!
മിക്ക ആഘോഷങ്ങളും തുടങ്ങുന്നത് പ്രാർത്ഥനയിലും , അവസാനിക്കുന്നത് മദ്യപാനത്തിലും ആയിരിക്കും !!
ഭക്തി മൂത്ത് സ്വന്തം ശരീരത്തിൽ വരെ മുറിവേൽപ്പിച്ച്  ആരാധാനയലങ്ങളിൽ നേർച്ചകൾ അർപ്പിക്കുന്നവരുണ്ട്.മറ്റേത് നടുറോഡിൽ കൂടി ചോരയൊലിപ്പിച്ച് നടക്കും.
രണ്ടിലും അടിമകളാകുന്നവരെ തിരികെ കൊണ്ടുവരുന്നത് വലിയ പ്രയാസം ഉള്ള കാര്യം ആണ് !
വീട്ടിലിരുന്ന് അടിച്ച് മുഷിയുന്നവൻ ടൂറ് പോയി അടിക്കും !!
നാട്ടിൽ ഇരുന്ന് പ്രാർത്ഥിച്ച് മുഷിയുന്നവർ തീർത്ഥയാത്രക്ക് പോകും !!
വിലകുറച്ച്   കൂടുതൽ മദ്യം കിട്ടാൻ  കർണാടകയിലോ ,  മാഹിയിലോ,
ഗോവയിലോ പോകുന്നവർ ഉണ്ട് !!  കൂടുതൽ പുണ്യം തേടി ശബരിമലയിലോ , വേളാങ്കണ്ണിയിലോ  മക്കയിലോ പോകുന്നവരും ധാരാളം !!

Back to top button
error: