NEWS

തീവണ്ടിയില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശിയായ യുവഡോക്ടര്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശിയായ യുവ ഡോക്ടര്‍ മരിച്ചു.തമിഴ്‌നാട് ചിദംബരം സ്വദേശിയും മംഗളൂരു എ.ജെ ആസ്പത്രിയിലെ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥിയുമായ ഡോ. കെ. സിദ്ധാര്‍ത്ഥ് (24) ആണ് മരിച്ചത്.
 മംഗളൂരുവില്‍ നിന്ന് -ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ വെള്ളം വാങ്ങുന്നതിനായി ഇറങ്ങിയതായിരുന്നു. അതിനിടെ തീവണ്ടി മുന്നോട്ടെടുത്തതോടെ ഓടിക്കയറുന്നതിനിടെ കാല്‍തെറ്റി പാളത്തിലേക്ക് വീഴുകയായിരുന്നു.

Back to top button
error: