തിരുവനന്തപുരം: വാമനപുരം ആറ്റില്‍ കുളിക്കാനിറങ്ങിയ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.മുസ്ലിം അസോസിയേഷന് എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്ന കിഴക്കേക്കോട്ട സ്വദേശി ശബരി (21) ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
വെഞ്ഞാറമൂട് മേലാറ്റുമൂഴി ഭാഗത്ത് മൂന്ന് വിദ്യാര്‍ത്ഥികൾ ഒന്നിച്ചാണ് ആറ്റില്‍ കുളിക്കാനിറങ്ങിയത്.നീന്തി കുളിക്കവേ ശബരിയെ അടിയോഴുക്കില്പ്പെട്ടു കാണാതാകുകയായിരുന്നു.പ്രദേശവാസി കള്‍ അറിയിച്ചതിനെതുടര്‍ന്ന് വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിലാണ് 30 അടിയോളം താഴ്ചയുള്ള മുളയുടെ ഇടയില്‍ കുടുങ്ങിയ നിലയിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.