Month: April 2022
-
NEWS
സന്തോഷ് ട്രോഫി സെമിയിൽ കേരളത്തിന് എതിരാളി കർണാടക
മഞ്ചേരി: സന്തോഷ് ട്രോഫിയുടെ ഇത്തവണത്തെ ആദ്യ സെമിഫൈനലിൽ കേരളം കർണാടകയുമായി ഏറ്റുമുട്ടും.നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് കര്‍ണാടക സെമിഫൈനലിൽ കടന്നത്.ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലായിരുന്നു കര്‍ണാടകയുടെ സെമി പ്രവേശനം. വൈകിട്ട് 4 മണിക്ക് നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതാണ് കര്‍ണാടകയ്ക്ക് അനുകൂല ഘടകമായി മാറിയത്.നാലു മത്സരങ്ങള്‍ വീതം കളിച്ച കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്റ് വീതമാണ് ഉള്ളത്. 28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളമാണ് കര്‍ണാകയുടെ എതിരാളി. 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ മണിപ്പൂരുമായി ഏറ്റുമുട്ടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് സെമി ഫൈനൽ,ഫൈനല്‍ മത്സരങ്ങള്‍ .
Read More » -
NEWS
പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കഴിഞ്ഞ ദിവസം ഇടുക്കി കട്ടപ്പനയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചത് നാം ഞെട്ടലോടെയാണ് കേട്ടത്.ഈയൊരു അവസരത്തിൽ പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മർദ്ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതാണ് പ്രഷര്‍ കുക്കര്‍. ഉപയോഗത്തിനിടെ കുക്കറിനുള്ളിലെ മര്‍ദം പുറത്തുപോകുന്നത് പ്രഷര്‍ വാല്‍വ് വഴിയാണ്. വാല്‍വ് തകരാറിലായാല്‍ കുക്കര്‍ ഒരു ബോംബായി മാറാം.ഇത് വലിയ അപകടത്തിന് വഴിവെയ്ക്കും. ഉപയോഗത്തിനുശേഷം വാല്‍വ് ഊരിമാറ്റി വൃത്തിയാക്കുക.വാല്‍വിന് തകരാർ ഉണ്ടോയെന്ന് പരിശോധിക്കുക. നാളുകളായി ഉപയോഗിക്കാതിരിക്കുന്ന കുക്കറുകളുടെ വാല്‍വുകളില്‍ തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട് ഇങ്ങനെയുള്ള കുക്കറുകള്‍ വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.കുക്കറിനുള്ളില്‍ പാകംചെയ്യേണ്ട വസ്തുക്കള്‍ കുത്തിനിറയ്ക്കാതിരിക്കുക.കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഗുണനിലവാരമില്ലാത്ത കുക്കറുകള്‍ ഒഴിവാക്കുക.മികച്ച ഗുണനിലവാരം ഉറപ്പുനല്‍കുന്ന ഐ.എസ്.ഐ. മുദ്രയുള്ള കമ്പനികളുടേത് മാത്രം വാങ്ങുക. പ്രഷര്‍ കുക്കറില്‍ വെള്ളം ഒഴിക്കുന്നതിനും നിശ്ചിത അളവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഓരോ അളവില്‍ പെട്ട കുക്കറിലും വെള്ളം നിറയ്ക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. ഓട്‌സ്, പൊടിയരി തുടങ്ങിയ ആഹാര സാധനങ്ങള്‍ കുക്കറില്‍ പാചകം ചെയ്യാതിരിക്കുന്നതാണ് നല്ലത്.ഇവ ചിലപ്പോള്‍ കുക്കറിന്റെ സ്റ്റീം വാല്‍വില്‍…
Read More » -
Kerala
വസ്ത്രം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് പ്ലസ്ടു വിദ്യാർത്ഥിനിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു, 67കാരൻ കുടുങ്ങി
തിരൂർ: മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ്ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ച 67കാരൻ പിടിയിൽ. മലപ്പുറം തിരൂർ സ്വദേശി ആയപ്പള്ളി ഹനീഫയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. പെൺകുട്ടിക്ക് പെരുന്നാളിന് വസ്ത്രം വാങ്ങിക്കൊടുക്കണമെന്ന് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് ഹനീഫ സ്കൂളിൽ നിന്ന് പെൺകുട്ടിയെ തിരൂരിലെ താഴെപാലത്തെ ലോഡ്ജിൽ കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ഇയാൾ പെൺകുട്ടിയെ ബലാൽസംഗംചെയ്തു. അതോടെ പെൺകുട്ടിക്കു രക്തസ്രാവമുണ്ടായി. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് ഇയാൾ സാന്ത്വനിപ്പിച്ച് അവളെ വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടുകാർ ചോദിച്ചപ്പോഴെല്ലാം പെൺകുട്ടി മൗനം പാലിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതരെ വിവരമറിയിച്ചു. അവർ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴും കുട്ടി മനസു തുറന്നില്ല. പിന്നീട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തുപറയുന്നത്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരൂർ എം.ജെ സിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് ഹനീഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.…
Read More » -
Business
ഭക്ഷ്യോല്‍പ്പാദനത്തിന് ചെലവേറുന്നു; പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങിപ്പോകണമെന്ന് നീതി ആയോഗ് സിഇഒ
ന്യൂഡല്‍ഹി: ഭക്ഷ്യോല്‍പ്പാദനത്തിന് ചെലവ് വര്‍ധിച്ച പശ്ചാത്തലത്തില്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങിപ്പോകണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. പ്രകൃതി കൃഷിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നവിധം ശാസ്ത്രീയ വഴികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നീതി ആയോഗ് സംഘടിപ്പിച്ച നൂതന കൃഷിരീതിയുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്. പച്ചക്കറികളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ഉല്‍പ്പാദനത്തിന് ചെലവ് വര്‍ധിച്ചിരിക്കുകയാണ്. രാസവളങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ചെലവ് ഉയരുന്നത്. അതിനാല്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷിരീതിയിലേക്ക് മടങ്ങേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രകൃതി കൃഷി ചെയ്യുന്നതിന് ശാസ്ത്രീയ വഴികള്‍ കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിതരണ രംഗത്തെ പാളിച്ചകള്‍, വിപണി രംഗത്തെ പോരായ്മകള്‍ എന്നിവ കാരണം രാജ്യത്തെ കാര്‍ഷികരംഗത്ത് ഉല്‍പ്പാദനം കുറവാണ്. പ്രകൃതി കൃഷി രാസവള മുക്തമാണ്. വിവിധ കൃഷിരീതികളെ സമന്വയിപ്പിച്ച് കൊണ്ടുള്ളതാണ് ഈ രീതി. വിള ഉല്‍പ്പാദനം, മരങ്ങള്‍,…
Read More » -
Business
പലിശ നിരക്ക് ഉയര്‍ത്തുന്നതിനെ കുറിച്ച് ഇന്ത്യ ചിന്തിക്കണമെന്ന് രഘുറാം രാജന്‍
ആഗോള സമ്പദ് വ്യവസ്ഥകളുടെ ചുവടു പിടിച്ച് ഇന്ത്യയും പലിശ നിരക്ക് ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുന്‍ ആര്‍ബിഐ തലവന്‍ രഘുറാം രാജന്‍. പണപ്പെരുപ്പത്തിനെതിരെയുള്ള യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. പണപ്പെരുപ്പം ഇന്ത്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നതു പോലെ പലിശ നിരക്ക് വര്‍ധിപ്പിക്കണമെന്ന് രാജന്‍ അഭിപ്രായപ്പെട്ടു. ഉയരുന്ന പണപ്പെരുപ്പ നിരക്കിനുള്ള നടപടി എന്ന നിലയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി നിരക്ക് ഉയര്‍ത്തിയിട്ടില്ല. നിലവില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ഉയരുകയാണ്. 6.9 ശതമാനമാണ് ഇപ്പോള്‍ നിരക്ക്. മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 14.5 ലേക്കും ഉയര്‍ന്നിട്ടുണ്ട്. ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരും കരുതുന്നതുപോലെ പോളിസി നിരക്ക് ഉയര്‍ത്തുന്നത് വിദേശ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്ന ദേശ വിരുദ്ധ പ്രവര്‍ത്തനമല്ല. മറിച്ച് അത് സാമ്പത്തിക സ്ഥിരതയ്ക്കുള്ള നിക്ഷേപമാണ്. അതിന്റെ ഗുണഭോക്താക്കള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്-രാജന്‍ വ്യക്തമാക്കി. കോവിഡിന്…
Read More » -
Kerala
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല: വീണ ജോര്‍ജ്
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
Read More » -
NEWS
അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില ഇടിഞ്ഞു
വാഷിങ്ടണ്‍: അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില കുറഞ്ഞു. ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ക്രൂഡോയില്‍ വിലയെ സ്വാധീനിക്കുന്നത്. ഷാങ്ഹായിയില്‍ പ്രഖ്യാപിച്ച ലോക്ഡൗണും യു.എസ് പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് ആഗോള സാമ്പത്തിക വളര്‍ച്ചയിലുണ്ടാവുന്ന ഇടിവും ക്രൂഡോയില്‍ ആവശ്യകതയില്‍ കുറവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് വില ഇടിഞ്ഞത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 3.03 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ബാരലിന് 103.6 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ വില. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡിന്റെ വില 2.94 ഡോളര്‍ ഇടിഞ്ഞ് 99.14 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലയില്‍ 1.90 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡിന്റെ ഭാവി വിലയും ഇടിഞ്ഞു. ആഗോള വിപണിയില്‍ എണ്ണവിലയില്‍ കഴിഞ്ഞയാഴ്ച അഞ്ച് ശതമാനം ഇടിവാണ് ഉണ്ടായത്. അതേസമയം, വില കുറയുമെങ്കിലും ബാരലിന് 90 ഡോളറില്‍ താഴെ ക്രൂ?ഡോയില്‍ നിരക്ക് എത്തില്ലെന്നാണ് സൂചന. റഷ്യന്‍ എണ്ണക്ക് യുറോപ്യന്‍ യൂണിയന്‍ നിരോധനമേര്‍പ്പെടുത്തുന്നതാണ് വില കുറയാതിരിക്കാനുള്ള കാരണം.
Read More » -
Kerala
മുഖ്യമന്ത്രിയുടെ പേരിലും വ്യാജ വാട്ട്സാപ്പ് വഴി പണം തട്ടാൻ ശ്രമം
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്ട്സാപ്പ് വഴി പണം തട്ടാൻ ശ്രമം. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. കോയമ്പത്തൂർ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബർ പോലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയെ ചോദ്യം ചെയ്തു. പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ സ്പീക്കറുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പിന്നീട് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രവീൺ ബാലചന്ദ്രൻ എന്നയാളാണ് പിടിയിലായത്.
Read More » -
NEWS
ഉത്ഘാടനത്തിന് തയാറായി സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ
കുറ്റിപ്പുറം: സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ മേയ് ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ സെൻട്രൽ ജയിൽ സമുച്ചയം 3 നിലകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ കൂടിയാണിത്. തവനൂർ കൂരടയിൽ ജയിൽ വകുപ്പിനു കീഴിലുള്ള 8 ഏക്കർ ഭൂമിയിൽ 3 നിലകളിലായാണ് സെൻട്രൽ ജയിൽ സമുച്ചയം നിലകൊള്ളുന്നത്.35 കോടിയോളം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.ആദ്യഘട്ടത്തിൽ 750 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
Read More » -
NEWS
കൊലക്കേസ് പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഒളിവില്‍ താമസിപ്പിച്ച സംഭവം; അധ്യാപികയായ രേഷ്മയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
കണ്ണൂര്‍: കൊലക്കേസ് പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകനെ ഒളിവില്‍ താമസിപ്പിച്ച പുന്നോല്‍ അമൃതവിദ്യാലയത്തിലെ അദ്ധ്യാപികയായ രേഷ്മയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.അദ്ധ്യാപികയ്‌ക്കെതിരെ കൂടുതല്‍ നടപടികളുണ്ടായേക്കും. അതേസമയം ഇംഗ്ലീഷ് അദ്ധ്യാപികയായ രേഷ്മ രാജി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ദാസിനെ രേഷ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. പ്രതിക്ക് വീട് നല്‍കിയ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.
Read More »