IndiaNEWS

അറസ്റ്റിലായ ​ജിഗ്നേ​ഷ് മേ​വാ​നി​ക്ക് ജാ​മ്യം

അ​റ​സ്റ്റി​ലാ​യ ഗു​ജ​റാ​ത്ത് എം​എ​ൽ​എ ജി​ഗ്നേ​ഷ് മേ​വാ​നി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് കോ​ട​തി. ആ​സം കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന, മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ല്‍, സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​നം അ​ട​ക്ക​മു​ള​ള കു​റ്റ​ങ്ങ​ളാ​ണ് അ​സം പോ​ലീ​സ് മേ​വാ​നി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് എ​തി​രെ​യു​ള്ള ട്വീ​റ്റു​ക​ളു​ടെ പേ​രി​ലാ​ണ്‌‌‌‌ ജി​ഗ്നേ​ഷ് മേ​വാ​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​സാ​മി​ലെ പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വാ​ണ് പ​രാ​തി​ക്കാ​ര​ൻ.

Signature-ad

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ഗു​ജ​റാ​ത്തി​ലെ പാ​ല​ന്‍​പൂ​രി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് മേ​വാ​നി​യെ ആ​ലാം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​വാ​നി​യു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.

Back to top button
error: