മഞ്ചേരി: സന്തോഷ് ട്രോഫിയുടെ ഇത്തവണത്തെ ആദ്യ സെമിഫൈനലിൽ കേരളം കർണാടകയുമായി ഏറ്റുമുട്ടും.നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് കര്‍ണാടക സെമിഫൈനലിൽ കടന്നത്.ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലായിരുന്നു കര്‍ണാടകയുടെ സെമി പ്രവേശനം.
വൈകിട്ട് 4 മണിക്ക് നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതാണ് കര്‍ണാടകയ്ക്ക് അനുകൂല ഘടകമായി മാറിയത്.നാലു മത്സരങ്ങള്‍ വീതം കളിച്ച കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്റ് വീതമാണ് ഉള്ളത്.
28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളമാണ് കര്‍ണാകയുടെ എതിരാളി. 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ മണിപ്പൂരുമായി ഏറ്റുമുട്ടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് സെമി ഫൈനൽ,ഫൈനല്‍ മത്സരങ്ങള്‍ .