NEWS

ഉത്ഘാടനത്തിന് തയാറായി സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ

കുറ്റിപ്പുറം: സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ മേയ് ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ സെൻട്രൽ ജയിൽ സമുച്ചയം 3 നിലകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ കൂടിയാണിത്.
 തവനൂർ കൂരടയിൽ ജയിൽ വകുപ്പിനു കീഴിലുള്ള 8 ഏക്കർ ഭൂമിയിൽ 3 നിലകളിലായാണ് സെൻട്രൽ ജയിൽ സമുച്ചയം നിലകൊള്ളുന്നത്.35 കോടിയോളം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.ആദ്യഘട്ടത്തിൽ 750 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Back to top button
error: