Month: April 2022

  • NEWS

    രാജ്യത്തെ ഏറ്റവും മികച്ച നഴ്സുമാർക്കുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡിന് കോട്ടയം, കൊല്ലം സ്വദേശിനികൾ അർഹരായി

    കോട്ടയം: രാജ്യത്തെ ഏറ്റവും മികച്ച നഴ്സുമാർക്കുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് 2021 കോട്ടയം കിടങ്ങൂർ സ്വദേശിനിയായ ഷീലാ റാണിയും കൊല്ലം ജില്ലാ ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ഗ്രേഡ് വൺ ആയ സൂസൻ ചാക്കോയും അർഹരായി. കേരളത്തിൽ നിന്ന് ഈ വലിയ അംഗീകാരം ആദ്യമായി ലഭിക്കുന്ന പാലിയേറ്റീവ് നേഴ്സാണ് കോട്ടയം കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി. ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സുമാരെ ഈയൊരു അവാർഡിലേക്ക് പരിഗണിക്കുന്നത്‌. കൊല്ലം ജില്ലാ ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ഗ്രേഡ് വൺ ആയ സൂസൻ ചാക്കോയാണ് ദേശീയതലത്തിൽ ഏറ്റവും മികച്ച നഴ്സിനുള്ള അവാർഡ് നേടിയത്.കോവിഡ് പ്രതിസന്ധി മൂലമാണ് 2021 ലെ അവാർഡ് കഴിഞ്ഞ നഴ്സസ് ദിനത്തിൽ പ്രഖ്യാപിക്കാൻ കഴിയാതെ വന്നത്.ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജൻമദിനമായ മെയ് 12-,ന് അവാർഡുകൾ സമ്മാനിക്കും. …

    Read More »
  • Kerala

    സംസ്ഥാനത്ത് ഭീതിപടര്‍ത്തുന്ന സാഹചര്യം നിലവിലില്ല: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്‌സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഭീതിപടര്‍ത്തുന്ന സാഹചര്യം നിലവിലില്ല. നിലവില്‍ ഒരിടത്തും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഇന്നലെ 255 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 325 പേര്‍ രോഗമുക്തി നേടി. ആകെ 1812 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കുറച്ചുനാള്‍ കൂടി കോവിഡ് കേസുകള്‍ ഇങ്ങനെ തുടരും. ഒരു വലിയ തരംഗം മുന്നില്‍…

    Read More »
  • NEWS

    നവാസ് ഷെരീഫിന് പാകിസ്ഥാനിലേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ

    ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യത്തേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ. നവാസ് ഷെരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷെരീഫാണ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി. യുകെയിൽ ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിന് ഇമ്രാൻ ഖാൻ സർക്കാരിന്‍റെ കാലത്ത് റജിസ്റ്റർ ചെയ്ത അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ വരാൻ കഴിയാത്ത സ്ഥിതിയായിരുന്നു. എഴുപത്തിരണ്ടുകാരനായ നവാസ് ഷെരീഫ് നവംബർ 2019-ലാണ് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയത്. അതിന് ശേഷം നവാസ് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല. നവാസിന് നൽകിയ പുതുക്കിയ പാസ്പോർട്ട് ‘ഓർഡിനറി’ ആണെങ്കിലും ‘അർജന്‍റ്’ വിഭാഗത്തിലുള്ളതാണെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ് അധ്യക്ഷനാണ് നവാസ് ഷെരീഫ്. കഴിഞ്ഞയാഴ്ച പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയെ നവാസ് ഷെരീഫ് ലണ്ടനിൽ വച്ച് കണ്ടിരുന്നു. പാകിസ്ഥാനിലെ ‘രാഷ്ട്രീയസാഹചര്യം വിലയിരുത്താനായി’ നടന്ന കൂടിക്കാഴ്ചയിൽ ഇരുപാർട്ടികളും പാകിസ്ഥാന്‍റെ ‘ഉന്നമനത്തിനായി’ ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയാവുകയും ചെയ്തു.…

    Read More »
  • NEWS

    ഇത് വേനലോ അതോ മഴക്കാലമോ; കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

    തിരുവനന്തപുരം: കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മെയ് ആദ്യവാരം വരെ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.അതേസമയം കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

    Read More »
  • NEWS

    ജി20 ഉച്ചകോടിയോട് അനുബന്ധിച്ച്‌ നടത്തുന്ന സെമിനാറിന് കൊച്ചിയും വേദി

    കൊച്ചി: ജി20 ഉച്ചകോടിയോട് അനുബന്ധിച്ച്‌ നടത്തുന്ന സെമിനാറിന് കൊച്ചിയും വേദിയാകുമെന്ന് റിപ്പോര്‍ട്ട്. 2023ല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടികള്‍, രാജ്യത്തൊട്ടാകെ സംഘടിപ്പിക്കാന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതേത്തുടർന്നാണ്  കൊച്ചിയുടെ പേരും ഉയർന്നുവന്നത്. ജി20 ഉച്ചകോടിയുടെ ഭാഗമായി 200ലധികം യോഗങ്ങളും സെമിനാറുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും.സെമിനാറിനായി കേരളത്തിൽ നിന്നും കൊച്ചിയാണ്  പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. ഇതിന്റെ ഭാഗമായി ജി20 സംഘടനയുടെ പ്രതിനിധികള്‍, വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഈനം ഗംഭീറിന്റെ നേതൃത്വത്തില്‍ ഈ മാസം 21,22 തിയതികളില്‍ കൊച്ചി സന്ദര്‍ശിച്ചിരുന്നു.വിദേശകാര്യ മന്ത്രാലയത്തിനാണ് യോഗങ്ങളുടെ മേല്‍നോട്ട ചുമതല.

    Read More »
  • NEWS

    വിഎസ് അച്യുതാനന്ദന് എങ്ങനെയാണ് ഈശ്വര വിശ്വാസം നഷ്ടപ്പെട്ടതെന്ന് അറിയാമോ ?

    വിഎസിന് 96 തികഞ്ഞു. സഖാവിന് ഒപ്പമുള്ള സമയത്ത് ഒരു കുസൃതി ചോദ്യം അദ്ദേഹത്തിന്റെ പിഎ ചോദിച്ചു. “എങ്ങിനെയാണ് സഖാവിന് ഈശ്വരവിശ്വാസം ഇല്ലാതായത് ?” ചോദ്യം കേട്ട വിഎസ് കസേരയിലേക്ക് ചാരിയിരുന്ന് ഒരു നിമിഷം ആലോചനാ നിമഗ്നായി. പിന്നെ കുനിഞ്ഞിരുന്ന് താഴേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി…. ” അഛനും, അമ്മയും, സഹോദരങ്ങളും അടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത്. .. അങ്ങിനെയിരിക്കെ അമ്മക്ക് മാരക അസുഖമായ വസൂരി പിടിപെട്ടു… അന്നൊക്കെ വസൂരി വന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി രോഗിയെ അതിന് അകത്താക്കും… ആരെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നോ കൊണ്ടു കൊടുത്താലായി… പലപ്പോഴും രോഗിയുടെ വേദന കൊണ്ടുള്ള നിലവിളി ദൂരെ കേൾക്കുമായിരുന്നു. ദുരിതത്തിനവസാനം മരിച്ചാൽ പുരയടക്കം കത്തിച്ചു കളയുകയും ചെയ്യും…. എന്റെ അമ്മയേയും പാടത്തെ ഒരു പുരയിലാക്കി. .. ഞാനന്ന് നന്നേ ചെറുപ്പം. .. അമ്മയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുമ്പോൾ, അഛൻ പാടത്തെ വരമ്പത്ത് കൊണ്ടു പോകും.…

    Read More »
  • NEWS

    കണ്ണുകളിൽ നോക്കി കണ്ടുപിടിക്കാം ആടുകളിലെ വിരശല്യം

    ഉയർന്ന പ്രത്യുൽപ്പാദന ക്ഷമത, വളർച്ചാ നിരക്ക് എന്നിവയിലൂടെ കർഷകർക്ക് സുസ്ഥിര വരുമാനം ഉറപ്പു വരുത്തുന്ന ഒരു തൊഴിലാണ് ആടു വളർത്തൽ.എന്നാൽ.ആർദ്രത കൂടിയ ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിലെ ആടുകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ആടുകളിലെ വിരശല്യം.ഇത് എളുപ്പത്തിൽ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഒരു സൂചിക കാർഡ് മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദ വിഭാഗത്തിന്റെ ദീർഘകാലത്തെ പരിശ്രമഫലമായി ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.അതാണ് ആടുകളിലെ വിളർച്ച സൂചിക കാർഡ്. സുസ്ഥിര അജപരിപാലനം ലക്ഷ്യമാക്കി, പ്രകൃതി സൗഹൃദവും നൂതനവും സമഗ്രവുമായ പരാദചികിത്സാരീതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദ വിഭാഗത്തിന്റെ ഗവേഷണത്തിലൂടെ വിഭാവനം ചെയ്ത സൂചികയാണ് ആടുകളിലെ വിളർച്ച സൂചിക കാർഡ്. കേരള വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ: ശ്യാമള, ഡോ: ദേവത എന്നിവരാണ് ഈ ഗവേഷണ ഫലത്തിനു പിന്നിലുള്ളത്. കേരളത്തിലെ 13 വിവിധ പാരിസ്ഥിതിക മേഖലകളിലെ ആടുകളിൽ നടത്തിയ പഠനങ്ങളിലൂടെയാണ് ഈ കാർഡിന്റെ രൂപകൽപ്പനയും മൂല്യനിർണ്ണയവും നടത്തിയിരിക്കുന്നത്.കേരളത്തിലെ കാലാവസ്ഥയിൽ ഓരോ പ്രദേശങ്ങളിലുമുള്ള വിവിധ വിരകൾ, അവയുടെ ജീവിതചക്രം, അവ ബാധിക്കുന്ന…

    Read More »
  • NEWS

    വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോഡിൽ

    മഴ മാറി വീണ്ടും ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോഡ് ഭേദിച്ച് മുന്നേറുന്നു.സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ഏപ്രിൽ 21ന് 89.63 ദശലക്ഷം യൂണിറ്റായിരുന്നു.ഇത് സര്‍വ്വകാല റെക്കോഡ് ആണ്.ഈ വര്‍ഷം മാര്‍ച്ച്‌ 15-ന്‌ രേഖപ്പെടുത്തിയ 89.62 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉപയോഗമാണ്‌ പ്രതിദിന ഉപയോഗത്തിലെ കെ.എസ്‌.ഇ.ബിയുടെ മുന്‍ റെക്കോഡ്‌. ഏപ്രിൽ 21 ന്  31.94 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 57.69 യൂണിറ്റ് പുറത്തുനിന്നു വാങ്ങി. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം നിലയത്തില്‍ 17.05 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. അതേസമയം മുഴുവന്‍ ശേഷിയില്‍ ഉത്പാദനം നടത്തിയാലും ജൂണ്‍ 30 വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇടുക്കിയിലുണ്ട്.

    Read More »
  • NEWS

    നമ്മുടെ പൂർവ്വികരെപ്പറ്റി വല്ല അറിവുമുണ്ടോ,കേരളത്തെ പറ്റി..?

    മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള സ്ഥലങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരള ‘രാജ്യ’മുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം.മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം,അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. ശിലായുഗങ്ങളുടെ കാലത്ത് കേരളം എന്ന കടലോരം ഉണ്ടായിരുന്നില്ല എന്നാണ്  ചരിത്രകാരന്മാരുടെ പക്ഷം.അന്നത് കടലിൽ മുങ്ങിക്കിടക്കുകയായിരുന്നു. ചെറു ശിലാ സംസ്കാരം (നിയോലിത്തിക്) അവസാനിക്കുന്ന കാലങ്ങളിൽ ഘട്ടം ഘട്ടമായി കടൽ ഉൾവലിയുകയും ഓരോ ജന വിഭാഗങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇങ്ങോട്ട് കുടിയേറുകയും ചെയ്തു എന്നാണ് അവർ പറയുന്നത്.കേരളം ഭരിച്ചിരുന്നു എന്ന് കരുതുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ വാമനനു ശേഷം ഉണ്ടായ പരശുരാമൻ മഴുവെറിഞ്ഞപ്പോൾ കടലിൽ നിന്നും പൊങ്ങിവന്നതല്ല കേരളമെന്ന് ഇതിനാൽ തന്നെ…

    Read More »
  • NEWS

    മോര് നല്ലതാണ്, പക്ഷെ സ്ഥിരം കുടിക്കരുത്

    വേനലിൽ മോര് അല്ലാതെ പിന്നെന്താണ് കുടിക്കുക? ആയുർവേദത്തിൽ പോലും പറയുന്ന മോര് ഇന്നുള്ളതില്‍ വച്ച്‌ ഏറ്റവും ആരോഗ്യകരമായ പാനീയമായിട്ടാണ്  വിലയിരുത്തുന്നത്.പാല് പുളിപ്പിച്ചുണ്ടാക്കിയ നല്ല കട്ട തൈരും അതിനൊപ്പം കുറച്ച്‌ പച്ചമുളക്, ഇഞ്ചി, കറിവേപ്പ്, മല്ലിയില തുടങ്ങിയവയൊക്കെ ചേര്‍ത്ത് നല്ല പോലെ അടിച്ചെടുത്ത് തണുത്ത വെള്ളവും ചേര്‍ത്ത് കുറച്ച്‌ ഉപ്പുമിട്ട് കുടിക്കുമ്ബോള്‍ കിട്ടുന്ന സുഖമൊന്നും ഒരു കുലുക്കി സര്‍ബത്തിനും കിട്ടുകയുമില്ല. ദഹനത്തെ ത്വരിതപ്പെടുത്തുക, എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുക, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുടെ അളവ് നിയന്ത്രിക്കുക, ചര്‍മ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് മോരിന്റെ ഗുണങ്ങള്‍. വെറും 245 മില്ലി മോരില്‍ എട്ട് മില്ലിഗ്രാം പ്രോട്ടീന്‍, 22 ശതമാനം കാല്‍സ്യം, 22 ശതമാനം വിറ്റാമിന്‍ ബി 12, മൂന്ന് മില്ലിഗ്രാം ഫൈബര്‍, 16 ശതമാനം സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.എന്നാല്‍ ഇത്രയധികം ഗുണങ്ങളുള്ള മോരിനും ചില പാര്‍ശ്വഫലങ്ങൾ ഉണ്ട്.അധികമായാൽ അമൃതും വിഷമെന്നാണല്ലോ ചൊല്ല് തന്നെ! മറ്റ് പാല്‍ ഉത്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മോരില്‍ വളരെയധികം സോഡിയം അടങ്ങിയിട്ടുണ്ട്.ഇത്…

    Read More »
Back to top button
error: