കഴിഞ്ഞ ദിവസം ഇടുക്കി കട്ടപ്പനയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചത് നാം ഞെട്ടലോടെയാണ് കേട്ടത്.ഈയൊരു അവസരത്തിൽ പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
മർദ്ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതാണ് പ്രഷര്‍ കുക്കര്‍. ഉപയോഗത്തിനിടെ കുക്കറിനുള്ളിലെ മര്‍ദം പുറത്തുപോകുന്നത് പ്രഷര്‍ വാല്‍വ് വഴിയാണ്. വാല്‍വ് തകരാറിലായാല്‍ കുക്കര്‍ ഒരു ബോംബായി മാറാം.ഇത് വലിയ അപകടത്തിന് വഴിവെയ്ക്കും. ഉപയോഗത്തിനുശേഷം വാല്‍വ് ഊരിമാറ്റി വൃത്തിയാക്കുക.വാല്‍വിന് തകരാർ ഉണ്ടോയെന്ന് പരിശോധിക്കുക.
നാളുകളായി ഉപയോഗിക്കാതിരിക്കുന്ന കുക്കറുകളുടെ വാല്‍വുകളില്‍ തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട് ഇങ്ങനെയുള്ള കുക്കറുകള്‍ വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.കുക്കറിനുള്ളില്‍ പാകംചെയ്യേണ്ട വസ്തുക്കള്‍ കുത്തിനിറയ്ക്കാതിരിക്കുക.കുറഞ് ഞ വിലയ്ക്ക് കിട്ടുന്ന ഗുണനിലവാരമില്ലാത്ത കുക്കറുകള്‍ ഒഴിവാക്കുക.മികച്ച ഗുണനിലവാരം ഉറപ്പുനല്‍കുന്ന ഐ.എസ്.ഐ. മുദ്രയുള്ള കമ്പനികളുടേത് മാത്രം വാങ്ങുക.
പ്രഷര്‍ കുക്കറില്‍ വെള്ളം ഒഴിക്കുന്നതിനും നിശ്ചിത അളവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഓരോ അളവില്‍ പെട്ട കുക്കറിലും വെള്ളം നിറയ്ക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. ഓട്‌സ്, പൊടിയരി തുടങ്ങിയ ആഹാര സാധനങ്ങള്‍ കുക്കറില്‍ പാചകം ചെയ്യാതിരിക്കുന്നതാണ് നല്ലത്.ഇവ ചിലപ്പോള്‍ കുക്കറിന്റെ സ്റ്റീം വാല്‍വില്‍ അടിഞ്ഞ് ദ്വാരം അടയാന്‍ ഇടയാക്കും.
സേഫ്റ്റി വാൽവുകൾ കൃത്യസമയത്ത് മാറ്റാനും കുക്കർ ഏത് കമ്പനിയാണോ അതേ കമ്പനിയുടെ തന്നെ സേഫ്റ്റി വാൽവ് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.കുക്കറിന്റെ അടപ്പ് തുറക്കുമ്പോൾ ആവി പൂർണമായും പോയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.ഇനി പെട്ടെന്നുതന്നെ കുക്കർ തുറക്കേണ്ടതുണ്ടെങ്കിൽ പച്ചവെള്ളത്തിൽ അൽപസമയം ഇറക്കിവച്ച ശേഷം മാത്രം തുറക്കുക.