KeralaNEWS

മു​ഖ്യ​മ​ന്ത്രിയുടെ പേ​രി​ലും വ്യാ​ജ വാ​ട്ട്സാപ്പ് വ​ഴി പ​ണം ത​ട്ടാ​ൻ ശ്ര​മം

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പേ​രി​ലും വ്യാ​ജ വാ​ട്ട്സാപ്പ് വ​ഴി പ​ണം ത​ട്ടാ​ൻ ശ്ര​മം. മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫി​നോ​ടാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​യു​ടെ ഫോ​ൺ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​യെ ചോ​ദ്യം ചെ​യ്തു. പി​ന്നി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

നേ​ര​ത്തെ സ്പീ​ക്ക​റു​ടെ പേ​രി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ന്നി​രു​ന്നു. നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വി​നെ പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​വീ​ൺ ബാ​ല​ച​ന്ദ്ര​ൻ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

Back to top button
error: