Month: April 2022

  • India

    കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി സം​സ്ഥാ​ന​ങ്ങ​ൾ‌

    കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി ഡെല്‍ഹി ഉള്‍പ്പടെ കൂടുതല്‍ സം​സ്ഥാ​ന​ങ്ങ​ൾ‌. പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കി​ല്ലെ​ന്ന് ഡ​ല്‍​ഹി സ​ർ​ക്കാ​ർ. നേ​ര​ത്തെ മാ​സ്ക് ധ​രി​ക്കാ​തി​രു​ന്നാ​ൽ 500 രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു. ലെ​ഫ്റ്റ​ന​ന്റ് ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി (ഡി​ഡി​എം​എ) യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് വ​രു​ത്തി​യെ​ങ്കി​ലും മാ​സ്ക് ധാ​ര​ണം തു​ട​ര​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചു. പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​മ​വും തു​ട​രും എന്നും തീരുമാനിച്ചു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ പ​ങ്കെ​ടു​ത്തു.

    Read More »
  • Crime

    സിബിഐ അന്വേഷണം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചേക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍

    പാ​ല​ക്കാ​ട്ട് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത് കൊ​ല്ല​പ്പെ​ട്ട കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റി​യാ​ല്‍ നി​ല​വി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം കി​ട്ടാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ അ​ര്‍​ഷി​ക ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി ജ​സ്റ്റീ​സ് കെ. ​ഹ​രി​പാ​ല്‍ മാ​റ്റി. 2021 ന​വം​ബ​ര്‍ 15നാ​ണ് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ഞ്ജി​ത് കൊ​ല്ല​പ്പെ​ട്ട​ത്. എ​സ്ഡി​പി​ഐ ക്കാ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. കേ​സി​ല്‍ ആ​കെ 20 പ്ര​തി​ക​ളാ​ണു​ള​ള​ത്. ഇ​തി​ല്‍ 11 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. <span;>കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍ ന​ല്‍​കി​യ ജാ​മ്യ ഹ​ര്‍​ജി​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ ന​യ്ക്കെ​ത്തും. കേ​സി​ല്‍ ഇ​തി​നോ​ട​കം പോ​ലീ​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യം നീ​തി​യു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ഹ​ര്‍​ജി​ക്കാ​രി പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

    Read More »
  • Kerala

    ബസ്, ഓട്ടോ, ടാക്സി   വര്‍ധിപ്പിച്ച നിരക്ക്: നാളെ മുതൽ കാണില്ല

    ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന നാളെ മുതൽ നിലവില്‍ വരില്ല. ഫെയർ സ്റ്റേജ് ഉൾപ്പടെ നിശ്ചയിക്കണം. ഇതിന് ശേഷമെ ഉത്തരവിറങ്ങൂവെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങാൻ ഒരാഴ്ചയാകും. ഓർഡിനറി ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫയർ സ്റ്റേജുകൾ പ്രത്യേകം നിശ്ചയിക്കണം. ഇടതുമുന്നണി അംഗീകരിച്ച നിരക്ക് വർധന അനുസരിച്ച് വകുപ്പ് ഫെയർ സ്റ്റേജ് നിശ്ചയിക്കാൻ ഒരാഴ്ച എടുക്കുമെന്നാണ് സൂചന. മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് ഉയർത്തുന്നത്. മിനിമം ചാർജിന്റെ ദൂരം കഴിഞ്ഞാൽ കിലോ മീറ്ററിന് ഒരു രൂപ വീതം കൂടും. ഓട്ടോ ചാർജ് രണ്ട് കിലോമീറ്ററിന്  30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയായി നിരക്ക് ഉയർത്തും. ടാക്സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകൾ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളിൽ 225 രൂപയുമായിരിക്കും. വിദ്യാർത്ഥികളുടെ…

    Read More »
  • NEWS

    വികസന പദ്ധതികള്‍ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടില്‍ ഭൂരിഭാഗം: മുഖ്യമന്ത്രി

    കാലത്തിനൊത്ത വികസന പദ്ധതികള്‍ വേണമെന്നാഗ്രഹിക്കുന്നവരാണു നാട്ടില്‍ ഭൂരിഭാഗമെന്നും പദ്ധതികളെ എതിര്‍ക്കുന്നവരുടേതാണു നാട് എന്നു കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിനായി ആഗ്രഹിക്കുന്നവര്‍ ബഹളംവച്ചും ശബ്ദകോലാഹലങ്ങളോടെയും വരുന്നില്ലായിരിക്കും. എന്നാല്‍, നാടിന്റെ ഭാവിക്കായി വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകണമെന്നാണ് അവരുടെ ആഗ്രഹം. ഈ നിലപാടുതന്നെയാണു സര്‍ക്കാരിന്റേതും – മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ച 51 റോഡുകള്‍ നാടിനു സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. പശ്ചാത്തല വികസനത്തില്‍ കാലത്തിനൊത്ത മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നുതന്നെ ചെയ്യണം. റോഡ്, ജലഗതാഗത, വ്യോമയാന, റെയില്‍ സംവിധാനങ്ങള്‍ കാലാനുസൃതമായി നവീകരിക്കപ്പെടണം. സംസ്ഥാനത്ത് ട്രെയിന്‍ യാത്രയ്ക്കു മുന്‍പുണ്ടായിരുന്നതില്‍നിന്ന് ഇപ്പോള്‍ ഒട്ടും വേഗത കൂടിയിട്ടില്ല. കാസര്‍കോഡുനിന്നു തിരുവനന്തപുരത്തെത്താന്‍ 12 – 13 മണിക്കൂര്‍ ഇന്നും വേണം. വിലയേറിയ സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. അതിവേഗത്തിലോടുന്ന രാജധാനി എക്‌സ്പ്രസിനു പോലും കേരളത്തില്‍ സാധാരണ ട്രെയിനിന്റെ വേഗം മാത്രമേയുള്ളൂ. നിലവില്‍ ഇവിടെയുള്ള റെയില്‍വേ ലൈന്‍ വച്ചു വേഗത കൂട്ടാനാകില്ല. അടുത്തൊന്നും നടക്കുന്ന കാര്യവുമല്ല അത്. അതുകൊണ്ടാണു…

    Read More »
  • World

    ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രക്ഷോഭം, സംഘര്‍ഷം

    കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വന്‍ പ്രതിഷേധം. ലങ്കന്‍ തലസ്ഥാനത്ത് പ്രസിഡന്റിന്റെ വസതിക്ക് സമീപം ആയിരക്കണക്കിന് ആളുകളുടെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം അടിച്ചമര്‍ത്താന്‍ അര്‍ദ്ധസൈനിക വിഭാഗമായ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രംഗത്ത് ഇറങ്ങിയെന്നാണ് വിവരം. രാത്രി വൈകിയും പ്രതിഷേധം കനക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമത്തിലാണ് രാജ്യം. വ്യാഴാഴ്ച വൈകുന്നേരത്തോടെ, ഡീസല്‍ ലഭ്യമല്ല, രാജ്യത്തെ 22 ദശലക്ഷം ആളുകളെ 13 മണിക്കൂര്‍ പവര്‍ക്കട്ടിലാണ്. റോഡുകളില്‍ ഗതാഗതം കുറഞ്ഞു. മരുന്നുകളുടെ ദൗര്‍ലഭ്യം കാരണം ശസ്ത്രക്രിയകള്‍ ഇതിനകം നിര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍. വൈദ്യുതി പ്രശ്‌നം മൊബൈല്‍ ഫോണ്‍ ബേസ് സ്റ്റേഷനുകളെ ബാധിക്കുകയും കോളുകളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിന് വ്യാപാരം ദിവസം വെറും രണ്ട് മണിക്കൂറായി ചുരുക്കി. ഓഫീസുകള്‍…

    Read More »
  • World

    ഇറാനിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്ക് വിലക്ക്

    മഷാദ്: രാജ്യത്തെ ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറാന്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലെബനനെതിരായ മത്സരത്തോടനുബന്ധിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ ഫുട്ബോള്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ലെബനനെതിരായ മത്സരം കാണാനായി ഏകദേശം രണ്ടായിരത്തോളം ഇറാനിയന്‍ വനിതകള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇറാനിലെ ഇമാം റെസ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തില്‍ ഇറാന്‍ 2-0 ന് വിജയിച്ചെങ്കിലും രാജ്യത്തെ ഫുട്ബോള്‍ പ്രേമികള്‍ അരിശത്തിലാണ്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഇറാന്‍ ദേശീയ ഫുട്ബോള്‍ ടീം നായകന്‍ അലിറെസ ജഹാന്‍ബക്ഷ് രംഗത്തെത്തി. ‘ സ്ത്രീകള്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചാല്‍ ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ക്കും മത്സരം കാണാന്‍ അവകാശമുണ്ട്.’-അലിറെസ പറഞ്ഞു. ഇതിനുമുന്‍പും ഇറാന്‍, സ്ത്രീകള്‍ക്ക് ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം 2022 ജനുവരിയിലാണ് ഇറാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അന്ന് ഇറാഖിനെതിരെയാണ് ഇറാന്‍ കളിച്ചത്. സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിന്റെ പേരില്‍ ഇറാനെ അന്താരാഷ്ട്ര ഫുട്ബോള്‍…

    Read More »
  • India

    യുദ്ധത്തിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി; ഇന്ന് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച

    ന്യൂഡല്‍ഹി: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് ഡല്‍ഹിയിലെത്തി. അദ്ദേഹം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തിലത്തില്‍ സെര്‍ജി ലവ്റോവിന്റെ സന്ദര്‍ശനത്തിന് പ്രത്യേക പ്രധാന്യമാണുള്ളത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് സെര്‍ജി ലവ്റോവ് ന്യൂഡല്‍ഹിയിലെത്തിയത്. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അടക്കമുള്ള സഹകരണം സംബന്ധിച്ച് ചര്‍ച്ച നടക്കും. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവര്‍ കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ച ശേഷം സെര്‍ജി ലവ്റോവ് സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ. വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള വിലയില്‍നിന്ന് ബാരലിന് 35 ഡോളര്‍വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും…

    Read More »
  • India

    വില കുതിക്കുന്നു, ജനം കിതയ്ക്കുന്നു; പെട്രോള്‍, ഡീസല്‍ വിലയോട് മത്സരിച്ച് സി.എന്‍.ജിയും

    അഹമ്മദാബാദ്: പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ക്ക് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസിലും (സിഎന്‍ജി) തിരിച്ചടി. സിഎന്‍ജി വില കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് കുത്തനെ ഉയര്‍ന്നു. ചില നഗരങ്ങളില്‍ വില 37 ശതമാനം വരെ കുതിച്ചു. നഗര വാതക വിതരണക്കാരുടെ വര്‍ധിച്ച ചെലവ് നികത്താനും, ശക്തമായ ലാഭം നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ വര്‍ധന. അദാനി ഗ്യാസ് അഹമ്മദാബാദില്‍ സിഎന്‍ജി വില 37 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍, ഗുജറാത്ത് ഗ്യാസ് ഗുജറാത്തിലെ എല്ലാ പ്രവര്‍ത്തന മേഖലകളിലും നിരക്ക് 30 ശതമാനത്തോളം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍, ഇന്ദ്രപ്രസ്ഥ ഗ്യാസ് നിരക്ക് 33 ശതമാനം ഉയര്‍ത്തിയപ്പോള്‍, മുംബൈയില്‍ മഹാനഗര്‍ ഗ്യാസ് വില 27 ശതമാനം വര്‍ധിപ്പിച്ചു. മാര്‍ച്ചില്‍ മാത്രം അഹമ്മദാബാദില്‍ കിലോയ്ക്ക് 9.6 രൂപയും ഡല്‍ഹിയില്‍ 7 രൂപയും ഉയര്‍ന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ വില വര്‍ധന പ്രകടമാണ്. കേരളത്തില്‍ നിലവില്‍ സിഎന്‍ജിക്ക് 74.59 രൂപയാണ്. ഒരു മാസം മുമ്പ് ഇത് വെറും…

    Read More »
  • NEWS

    അയ്യയ്യോ…. യൂ ടൂ ബ്രിട്ടാനിയ !

    ബെംഗളൂരൂ: ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്‌കറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഈ വര്‍ഷം 7 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഭക്ഷ്യ വിതരണ ശൃംഖലയില്‍ ഉക്രെയ്നിലെ യുദ്ധം നാശം വിതച്ചതിനാല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം പാവപ്പെട്ട ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ ബാധിക്കുമെന്നതിന്റെ മറ്റൊരു സൂചനയാണിത്. ഇത്രയും മോശമായ രണ്ട് വര്‍ഷം താന്‍ കണ്ടിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ബെറി കമ്പനിയുടെ ആസ്ഥാനത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങളുടെ ആദ്യ അനുമാനം ഈ വര്‍ഷം 3 ശതമാനം പണപ്പെരുപ്പമായിരുന്നു. എന്നാലത് പുടിന്‍ കാരണം 8-9 ശതമാനമായി മാറുകയാണെന്നും അദ്ദേഹം വിലയിരുത്തി. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ലോകമെമ്പാടുമുള്ള ഉപഭോക്തൃ സ്ഥാപനങ്ങളെ ഇതിനകം തന്നെ തൊഴിലാളി ക്ഷാമവും വിതരണ ശൃംഖല പരിമിതികളും കൊണ്ട് തളര്‍ത്തി. പണപ്പെരുപ്പ ആഘാതം അടിസ്ഥാന അവശ്യ സേവന സാധനങ്ങളുടെ വില ഉയര്‍ത്തി. ഇന്ത്യയില്‍, മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഏകദേശം 60 ശതമാനം സ്വകാര്യ ഉപഭോഗം വഹിക്കുന്ന ഒരു രാജ്യത്ത്…

    Read More »
  • India

    23,358 കോടി രൂപയുടെ ബിഎസ്എന്‍എല്‍-എംടിഎന്‍എല്‍ ആസ്തികള്‍ വില്‍ക്കുന്നു

    ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ 17 വസ്തുവകകള്‍ വില്‍ക്കാന്‍ അനുമതി നല്‍കി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മേനേജ്‌മെന്റ് (ഡിപാം). ആദ്യ ഘട്ടത്തിനായി കണ്ടെത്തിയ ഈ വസ്തുവകകളുടെ മൂല്യം ഏകദേശം 23,358 കോടി രൂപയാണ്. 18,200 കോടി രൂപ വിലവരുന്ന ബിഎസ്എന്‍എല്ലിന്റെ 11 ആസ്തികളും എംടിഎന്‍എല്ലിന്റെ 51,58 കോടി രൂപ വിലവരുന്ന 6 ആസ്തികളുമാണ് വില്‍ക്കുന്നത്. നേരത്തെ ആദ്യഘട്ട വില്‍പ്പനയുട ഭാഗമായി ഡിപാം പോര്‍ട്ടലിലൂടെ നടത്തിയ ബിഎസ്എന്‍എല്‍ (670 കോടി), എംടിഎന്‍എല്‍ (290 കോടി) എന്നിവയുടെ ആസ്തി വില്‍പ്പന വിജയിച്ചിരുന്നില്ല. എംടിഎന്‍എല്ലിന്റെ ഒരു വസ്തുവിന് മാത്രമാണ് അന്ന് ആവശ്യക്കാരെത്തിയത്. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി 2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച ആസ്തി വില്‍പ്പനയിലൂടെ ബിഎസ്എന്‍എല്ലിന് ഇതുവരെ 242 കോടി രൂപയാണ് കണ്ടെത്താനായത്. പൊതുമേഖലാ ആസ്തികള്‍ വിറ്റഴിച്ച് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം 5,400 ഏക്കര്‍ ഭൂമി വില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു. ബിഇഎംഎല്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ്…

    Read More »
Back to top button
error: