പാലക്കാട്ട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയാല്‍ നിലവില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യമുണ്ടാ കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസിന്റെ അന്വേഷണം സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി ജസ്റ്റീസ് കെ. ഹരിപാല്‍ മാറ്റി.
2021 നവംബര്‍ 15നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത് കൊല്ലപ്പെട്ടത്. എസ്ഡിപിഐ ക്കാരാണ് കേസിലെ പ്രതികള്‍. കേസില്‍ ആകെ 20 പ്രതികളാണുളളത്. ഇതില്‍ 11 പേര് അറസ്റ്റിലായി. <span;>കേസിലെ മൂന്നു പ്രതികള്‍ നല്കിയ ജാമ്യ ഹര്‍ജികള്‍ അടുത്തയാഴ്ച ഹൈക്കോടതിയുടെ പരിഗണ നയ്ക്കെത്തും.
കേസില്‍ ഇതിനോടകം പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണം സിബിഐക്കു കൈമാറണമെന്ന ആവശ്യം നീതിയുടെ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പോലീസ് നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ഹര്‍ജിക്കാരി പരാതി ഉന്നയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.