കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഡെല്‍ഹി ഉള്‍പ്പടെ കൂടുതല്‍ സംസ്ഥാനങ്ങൾ. പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കില്ലെന്ന് ഡല്‍ഹി സർക്കാർ. നേരത്തെ മാസ്ക് ധരിക്കാതിരുന്നാൽ 500 രൂപ പിഴ ചുമത്തിയിരുന്നു.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേര്‍ന്ന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് തീരുമാനം. നിയന്ത്രണത്തിൽ ഇളവ് വരുത്തിയെങ്കിലും മാസ്ക് ധാരണം തുടരണമെന്ന് സർക്കാർ നിർദ്ദേശിച്ചു.
പകര്‍ച്ചവ്യാധി നിയമവും തുടരും എന്നും തീരുമാനിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്തു.