Month: April 2022
-
India
122 ഖനികള്‍ ലേലത്തിന് വച്ച് കല്‍ക്കരി മന്ത്രാലയം
ന്യൂഡല്‍ഹി: വാണിജ്യ ലേല പ്രക്രിയയില്‍ 122 കല്‍ക്കരി ഖനികളും ലിഗ്‌നൈറ്റ് ഖനികളും ലേലത്തിന് വെച്ചതായി കല്‍ക്കരി മന്ത്രാലയം അറിയിച്ചു. 42 കല്‍ക്കരി ഖനികള്‍ ഇതേവരെ വിജയകരമായി ലേലം ചെയ്തതായി കേന്ദ്ര കല്‍ക്കരി, ഖനി, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അഞ്ചാം ഘട്ട ലേലത്തില്‍ പറഞ്ഞു. 2015ലെ കല്‍ക്കരി ഖനി നിയമത്തിന്റെ 15-ാം മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്മെന്റ് & റെഗുലേഷന്‍) ആക്ട്, 5-ാം മൈന്‍സ് ആന്‍ഡ് മിനറല്‍സ് ആക്ട് 1957, എന്നിവയിലായി 109 കല്‍ക്കരി ഖനികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലേലം ചെയ്യുന്ന 109 ഖനികളില്‍ 59 എണ്ണം പൂര്‍ണ്ണമായി ഖനനം ചെയ്തതും 50 എണ്ണം ഭാഗികമായി ഖനനം ചെയ്യപ്പെട്ടവയുമാണ്. ലേലം ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഖനികളുടെ വിശദാംശങ്ങള്‍, ലേല നിബന്ധനകള്‍, ടൈംലൈനുകള്‍ മുതലായവ മെറ്റല്‍ സ്‌ക്രാപ് ട്രേഡ് കോര്‍പറേഷന്‍ (എംഎസ്ടിസി) ലേല പ്ലാറ്റ്ഫോമില്‍ ലഭിക്കും.
Read More » -
Business
മെറ്റാമാസ്‌ക് ഇടപാടുകള്‍ ഇനി ആപ്പിള്‍ പേയിലൂടെയും
സാന്‍ ഫ്രാന്‍സിസ്‌കോ: പ്രമുഖ ക്രിപ്‌റ്റോ വാലറ്റായ മെറ്റാമാസ്‌ക് ആപ്പിള്‍ പേയിലൂടെ ഇടപാടുകള്‍ നത്താനുള്ള സൗകര്യം ഒരുക്കുന്നു. ആപ്പില്‍ പേയുമായി ബന്ധിപ്പിച്ച ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിലൂടെ ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. ആപ്പിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഇതിലൂടെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വഴിയുള്ള ട്രാന്‍സാക്ഷന്‍ ഒഴിവാക്കാം. ആപ്പിള്‍ പേ ഇതുവരെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ക്രിപ്‌റ്റോ ട്രാന്‍സാക്ഷന്‍ അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ വയര്‍ ഉപയോഗിച്ചാണ് മെറ്റാമാസ്‌ക്, ആപ്പിള്‍ പേയില്‍ സേവനം നല്‍കുക. ആപ്പിള്‍ പേ ഉപഭോക്താക്കള്‍ക്ക് ദിവസം 400 ഡോളര്‍ വരെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ വയര്‍ എപിഐ വഴിയോ മെറ്റാമാസ്‌ക് വാലറ്റില്‍ നിക്ഷേപിക്കാം. ട്രാന്‍സാക് എന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെയും മെറ്റാമാസ്‌ക് സമാനമായ സേവനം അവതരിപ്പിക്കുന്നുണ്ട്. പുതിയ സേവനം അവതരിപ്പിച്ചതിലൂടെ ക്രിപ്‌റ്റോ ഇടപാടുകള്‍ വേഗത്തിലാക്കുകയാണ് മെറ്റാമാസ്‌കിന്റെ ലക്ഷ്യം. 30 മില്യണിലധികം പ്രതിമാസ ഉപഭോക്താക്കളുള്ള ലോകത്തെ പ്രധാനപ്പെട്ട ക്രിപ്‌റ്റോ വാലറ്റുകളില്‍ ഒന്നാണ് മെറ്റാമാസ്‌ക്. നിലവില്‍ ക്രോം അടിസ്ഥാനാമായ സര്‍ച്ച് എഞ്ചിനുകളില്‍ മാത്രമാണ് മെറ്റാമാസ്‌ക്…
Read More » -
Kerala
ഇടുക്കി കളക്ടർ മാധ്യമങ്ങളുമായി ഇടയുന്നു, കളക്ടറെ ബഹിഷ്‌ക്കരിച്ച് മാധ്യമങ്ങൾ
തൊടുപുഴ: ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകരോട് കളക്ടര്‍ പുലര്‍ത്തുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. ആദ്യ പടിയായി വെളളിയാഴ്ച കളക്ടര്‍ പങ്കെടുക്കുന്ന മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ബഹിഷ്‌ക്കരിക്കാന്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ചുമതലയേറ്റപ്പോള്‍ മുതല്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകരോട് നിഷേധാത്മക സമീപനമാണ് കളക്ടര്‍ പുലര്‍ത്തിവരുന്നത്. ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാര്‍ത്തകളും മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളും മാധ്യമങ്ങളെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തുന്നു. കഴിഞ്ഞ ദിവസം കുമളിയില്‍ നടന്ന മംഗളാ ദേവീ ക്ഷേത്രോത്സവ ആലോചന യോഗത്തില്‍ ജില്ലയിലെ മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നുളള മാധ്യമങ്ങളെ പങ്കെടുപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കുകയും ചെയ്തു. യോഗത്തിന് ശേഷം പ്രതികരണം ചോദിച്ച മാധ്യമങ്ങള്‍ക്ക് അത് നല്‍കാതിരിക്കുകയും ധിക്കാരപരമായി പെരുമാറുകയും ചെയ്തു. കളക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ലയുടെ ചുമതലയുളള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് സെക്രട്ടറി…
Read More » -
Kerala
കുടിവെള്ള നിരക്ക് ഇന്ന് മുതൽ വർധിക്കുന്നു, പാവങ്ങൾക്ക് ജീവിതം ദുരിത പൂർണം
തിരുവനന്തപുരം: ഇന്ധന വില പ്രതിദിനം കൂടിക്കൊണ്ടിരിക്കുന്നു. അതനുസരിച്ച് ഉപ്പുതൊട്ട് കർപ്പൂരം വരെ മുഴുവൻ സാധനങ്ങൾക്കും വില വർദ്ധിച്ചു. ബസ് ഓട്ടോ ചാർജുകൾ വർദ്ധിപ്പിച്ചു. വൈദ്യുതി ചാർജും ഉടൻ വർദ്ധിപ്പിക്കുന്നു. ചുരുക്കത്തിൽ സാധാരണക്കാരുടെ ജീവിതം ഓരോ ദിവസവും കൂടുതൽ ദുരിതപൂർണമായിക്കൊണ്ടിരിക്കുന്നു. ഇപ്പാഴിതാ സംസ്ഥാനത്ത് കുടിവെള്ള നിരക്ക് ഇന്ന് മുതൽ വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർധനയാണ് വരുത്തുക. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധനം, പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങൾക്കൊപ്പമാണ് കുടിവെള്ള നിരക്കു വർധിക്കുന്നത്. ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വർധിപ്പിക്കുന്നത്. 5000 ലിറ്റർ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയാകും. നിലവിലേത് 21 രൂപയാണ്. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ച് ശതമാനം വർധനവുണ്ടാകും.…
Read More » -
Business
ഹിന്‍ഡാല്‍കോ അലുമിനിയം ബിസിനസ്സ് വിപുലീകരിക്കുന്നു; 7.2 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് കെ.എം. ബിര്‍ള
മുംബൈ: ആഗോള വിതരണ ദൗര്‍ലഭ്യവും ശക്തമായ ഡിമാന്‍ഡ് സാധ്യതകളും കണക്കിലെടുത്ത്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അലുമിനിയം ബിസിനസ്സ് വിപുലീകരിക്കാന്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 7.2 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും. കോടീശ്വരനായ കുമാര്‍ മംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഈ തുക പ്രധാനമായും ഇന്ത്യയിലും വടക്കേ അമേരിക്കയിലും ഉള്ള ബിസിനസുകളില്‍ നിക്ഷേപിക്കും. അടുത്ത ദശകത്തില്‍ ഉപഭോഗം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ 2027 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷങ്ങളില്‍ ഏകദേശം 2.4 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ അലുമിനിയം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച ചില വിപുലീകരണങ്ങള്‍ ഉള്‍പ്പെടെ ഈ കാലയളവില്‍ യു.എസ്, ബ്രസീല്‍, ഏഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നോവെലിസ് ഇങ്ക് 4.8 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെത്തുടര്‍ന്ന് ക്ഷാമം രൂക്ഷമാകുമെന്ന ഭയത്തില്‍, വിന്‍ഡോ ഫ്രെയിമുകള്‍ മുതല്‍ ക്യാനുകളിലും ഓട്ടോ ഭാഗങ്ങള്‍ വരെയുള്ള എല്ലാത്തിലും ഉപയോഗിക്കുന്ന അലുമിനിയം, ഈ മാസം ആദ്യം ഒരു ടണ്ണിന് 4,000 ഡോളറിന് മുകളിലുള്ള റെക്കോര്‍ഡിലേക്ക് കുതിച്ചു.…
Read More » -
Kerala
കലാകാരിയായ കലക്ടർ വിദ്യാർത്ഥികൾക്കൊപ്പം ആടി
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പം, എം.ജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബിൽ ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യരും നൃത്തചുവടുകൾ വച്ചു. സ്കൂൾ വിദ്യാഭ്യാസകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. എം.ജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കലക്ടർ. ഇതോടൊപ്പം ഫ്ലാഷ് മോബിന്റെ സമാപനവും നടത്തി. ആ ചടങ്ങിലാണ് നൃത്തച്ചുവടുകളുമായി കലക്ടറും വിദ്യാർഥികൾക്കൊപ്പം കൂടിയത്. മനോഹര നൃത്തച്ചുവടുകൾ വയ്ക്കുന്ന കലക്ടറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കലാകാരിയായ ദിവ്യ എസ്. അയ്യർ കോട്ടയം കലക്ടറായിരിക്കെ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത് റെക്കോർഡ് ചെയ്ത ഗാനം ദേശീയ ശ്രദ്ധ നേടിയിരുന്നു.
Read More » -
Business
7,000 കോടി രൂപ ലക്ഷ്യം; ഡല്‍ഹിവെറി ഐപിഒ ജൂണില്‍
ഡല്‍ഹി: ലോജിസ്റ്റിക്സ് കമ്പനിയായ ഡല്‍ഹിവെറിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തില്‍ ഉണ്ടായേക്കും. ജൂണ്‍ പാദത്തില്‍ ഐപിഒ നടത്താന്‍ കമ്പനി ലക്ഷ്യമിടുന്നതായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി നവംബറില്‍ അതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്‍പ്പിച്ചിരുന്നു. ജനുവരിയില്‍ ഐപിഒയ്ക്ക് സെബിയുടെ അനുമതിയും ലഭിച്ചു. എന്നാല്‍ വിപണി ശക്തമായ ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയതോടെ ഐപിഒ വൈകുകയായിരുന്നു. ഡല്‍ഹിവെറി ഏകദേശം 7,000 കോടി രൂപയോളമാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. അതേസമയം, ഡെല്‍ഹിവെറി വിപണിയിലേക്ക് എത്തുന്നത് നിക്ഷേപകര്‍ക്ക് വലിയ അവസരമായിരിക്കുമെന്ന് ബ്രോക്കറേജ് മോത്തിലാല്‍ ഓസ്വാള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2020 നും 2026 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ 9 ശതമാനം വാര്‍ഷിക നിരക്കില്‍ 365 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആഭ്യന്തര ലോജിസ്റ്റിക്‌സ് മേഖല മികച്ച അവസരമായിരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചന നല്‍കിയത്.
Read More » -
India
ഐപിഎല്‍ സംപ്രേക്ഷണാവകാശം: ലേലത്തിന്റെ അടിസ്ഥാന വില ഇരട്ടിയാക്കി
മുംബൈ: ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിശ്ചയിച്ച പുതിയ ലേലക്കണക്കുകള്‍ പുറത്തു വന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാധ്യമങ്ങളുടെ സംപ്രേക്ഷണ അവകാശത്തിനുള്ള ലേലത്തുക ബിസിസിഐ പുറത്തുവിട്ടു. നാല് പാക്കേജുകളായി നടക്കുന്ന ലേലത്തിന് 32,890 കോടി രൂപയാണ് അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത്. ഈ തുക കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയാണ്. കഴിഞ്ഞ വര്‍ഷം 16,348 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ത്തേക്കാള്‍ അധികമായി ഇത്തവണ ഐപിഎല്ലില്‍ പത്തു ടീമുകളാണ് മത്സരിക്കുക. അതുകൊണ്ടുതന്നെ 74 മത്സരങ്ങള്‍ ഉണ്ടാകും. ഒരു മത്സരം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ 100 കോടി രൂപ സമാഹരിക്കാനാണ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ശ്രമിക്കുന്നത്. കഴിഞ്ഞ തവണ (2017ല്‍) സ്റ്റാര്‍ ഇന്ത്യ 16,347.5 കോടി രൂപ മുടക്കി അഞ്ചു വര്‍ഷത്തേക്കുള്ള സംപ്രേഷണ അവകാശം നേടിയിരുന്നു. എന്നാല്‍ ഇത്തവണ നാല് വിഭാഗങ്ങള്‍ ഉള്ളതിനാല്‍ ഓരോന്നിനും പ്രത്യേകം ലേലം വിളിക്കണം.
Read More » -
Kerala
സിനിമാ-സീരിയൽ നടി സോണിയ ഇനി മുതൽ മുൻസിഫ് മജിസ്‌ട്രേറ്റ്
തിരുവനന്തപുരം: സിനിമയിലും സീരിയലുകളിലുമായി ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി സോണിയ ഇനിമുതൽ മുൻസിഫ് മജിസ്ട്രേറ്റ്. കാര്യവട്ടം ക്യാമ്പസിലെ എൽ.എൽ.എം വിദ്യാർഥിയായിരുന്നു സോണിയ. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് താരത്തിന് മുൻസിഫ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചത്. ഡിഗ്രിയും പി.ജിയും ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. ടെലിവിഷൻ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയിൽ എത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി. ‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന പരമ്പരയിലായിരുന്നു ആദ്യം വേഷമിട്ടത്. ‘അത്ഭുതദ്വീപ്’ എന്ന സിനിമയിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായി മികച്ച അഭിനമാണ് സോണിയ കാഴ്ചവച്ചത്. ദിലീപ് ചിത്രമായ ‘മൈ ബോസി’ൽ മമ്തയുടെ സുഹൃത്തായും എത്തി. ‘കുഞ്ഞാലി മരക്കാർ’, ‘മംഗല്യപ്പട്ട്’, ‘ദേവീ മാഹാത്മ്യം’ എന്നിവയാണ് സോണിയ വേഷമിട്ട സീരിയലുകൾ. അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് താരം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. തിരഞ്ഞെടുപ്പിലൂടെയാണ് സോണിയ സംഘടനയുടെ നേതൃനിരയിലെത്തിയത്. ബിസിനസുകാരനായ ഭർത്താവ് ബിനോയ് ഷാനൂർ കോൺഗ്രസ് നേതാവാണ്.…
Read More » -
India
കോവിഡ് പിൻവാങ്ങുന്നു, മഹാരാഷ്ട്രയിലും ഡൽഹിയിലും മാസ്‌ക് ഒഴിവാക്കും. പശ്ചിമ ബംഗാളിൽ മാസ്ക് തുടരും, നിയന്ത്രണങ്ങൾ ഒഴിവാക്കി
മുംബൈ: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പിൻവാങ്ങിയതോടെ നിയന്ത്രണങ്ങൾ ഒഴിവാക്കി സംസ്ഥാനങ്ങൾ. ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇനി മുതൽ മാസ്ക് നിർബന്ധമല്ല. ധരിച്ചില്ലെങ്കിലും പിഴയില്ല. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടത്തിന് ഉൾപ്പെടെ നിയന്ത്രണങ്ങളൊന്നും ഈ സംസ്ഥാനങ്ങളിൽ ഇനിയില്ല. ഓരോ വ്യക്തിയുടേയും താത്പര്യം അനുസരിച്ച് മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ പുതിയ നിർദേശം. ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിച്ചേരലുകൾക്കും ഇനി നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ല. മഹാരാഷ്ട്രയിലെ പുതുവത്സരം ആഘോഷിക്കുന്ന ശനിയാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽവരും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള നിർണായക തീരുമാനം വന്നത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പിന്തുണയോടെയാണ് തീരുമാനം. ശനിയാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് പാര്‍പ്പിട മന്ത്രി ജിതേന്ദ്ര അവ്ഹാദ് ഷരേദ് പറഞ്ഞു. സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികള്‍ വിലയിരുത്താനും, നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേർന്നത്. കോവിഡ് റിപ്പോർട്ട് ചെയ്ത 2020 മുതൽ 78,73,619 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. 1,47,780…
Read More »