കൊച്ചി : മദ്യത്തിന്റെ മണം ഉണ്ടെന്നതുകൊണ്ട് ഒരാള്‍ മദ്യപിച്ചെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി. മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമല്ലെന്നും പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി, കോടതി പറഞ്ഞു. ജസ്റ്റിസ് സോഫി തോമസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മദ്യത്തിന്റെ മണമുണ്ടെന്ന കാരണത്താല്‍ ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് വിലയിരുത്താനാവില്ലെന്നും ജസ്റ്റിസ് സോഫി തോമസ് വിലയിരുത്തി. ലഹരിയില്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുവിടത്തില്‍ പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ മാത്രമാണ് ഈ വകുപ്പ് ബാധകമാണെന്നും കോടതി പറഞ്ഞു.
അനധികൃത മണൽ വാരൽ കേസിലെ പ്രതികളെ തിരിച്ചറിയാൻ വില്ലേജ് ഓഫീസറെ വിളിച്ചു വരുത്തിയപ്പോൾ അദ്ദേഹത്തിന് പ്രതികളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.തുടർന്ന് അദേഹം മദ്യലഹരിയിൽ ആയിരുന്നു എന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്.എങ്ങനെ മനസ്സിലായെന്ന കോടതിയുടെ ചോദ്യത്തിന് അദ്ദേഹത്തെ മദ്യം മണത്തിരുന്നു എന്നായിരുന്നു പോലീസിന്റെ മറുപടി.2013- ലായിരുന്നു കേസിനാസ്പദമായ സംഭവം.ഇതേത്തുടർന്ന് വില്ലേജ് ഓഫീസറെ അന്ന് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.തുടർന്ന് വില്ലേജ് ഓഫീസർ കോടതിയെ സമീപിക്കുകയായിരുന്നു.