LIFENewsthen Special

ചാമ്പിക്കോ.. ഭീഷ്മ സ്റ്റൈലിൽ മന്ത്രി വി ശിവൻകുട്ടി

അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം സിനിമയിൽ നായകനായ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും മാസ് ഹിറ്റാണ്. ആ സീനിനെ അനുകരിച്ച് മലയാളികളുടെ നിരവധി വീഡിയോകൾ വന്നു. ട്രെൻഡിനൊപ്പം സഞ്ചരിക്കുകയാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയും.

ഭീഷ്മ ശൈലിയിൽ ഫോട്ടോഷൂട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്തതാണ് മന്ത്രി ട്രെൻഡിനൊപ്പം സഞ്ചരിച്ചത്. “ട്രെൻഡിനൊപ്പം.. ചാമ്പിക്കോ..’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഫേസ്ബുക്കിൽ വീഡിയോ ഷെയർ ചെയ്തത്.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

നേരത്തെ സിപിഎം നേതാവ് പി ജയരാജന്റെ ഭീഷ്മ സ്റ്റൈലും വൈറലായിരുന്നു.

Back to top button
error: