NEWS

സ്കൂൾ കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കുന്നു; ഈ ഏഴ് ജില്ലകളിൽ ഏറ്റവും കൂടുതൽ

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗം വർദ്ധിക്കുന്നതായി കണ്ടെത്തി.തമിഴ്നാട്ടില്‍ നിന്നാണ് ഈ ഗുളികകള്‍ ഏറെയും എത്തിക്കുന്നതെന്ന് പിടിയിലായ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.ഇതേത്തുടർന്ന്

സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.

 

മാനസിക പ്രശ്നങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന മരുന്നുകളാണ് ഇങ്ങനെ വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്.തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നാണ് അധികവും ഗുളികകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കൊല്ലം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഇതിനായി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

അതേസമയം ഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃതമായി ഗുളികകൾ വില്പന നടത്തിയതിന് ആറുമാസത്തിനിടെ സംസ്ഥാനത്തെ 72 മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

Back to top button
error: