Month: April 2022
-
NEWS
ബെൽജിയത്തിലേക്ക് വീണ്ടും നഴ്സുമാരുടെ റിക്രൂട്ട്മെന്റ്
ഒഡെപെക് മുഖേന ബെല്‍ജിയത്തിലേക്കു നഴ്‌സുമാര്‍ക്ക് നിയമനം പുനരാരംഭിച്ചു. IELTS/ OET സ്‌കോറും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള എം.എസ്‌സി / ബി.എസ്‌സി / ജി.എന്‍.എം നഴ്‌സുമാര്‍ക്ക് മുന്‍ഗണന. 35 വയസാണ് പ്രായപരിധി. അപേക്ഷകര്‍ ബയോഡാറ്റയും IELTS/ OET സ്‌കോര്‍ഷീറ്റ് എന്നിവ [email protected] എന്ന മെയിലിലേക്ക് ഈ മാസം 10 നകം അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.odepc.kerala.gov.in, 0471-2329440/41/42, 6282631503.
Read More » -
ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു
ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. 2016 ല്‍ ദിലീപ് ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ചത് ഈ കാറിലെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയതും ഈ കാറിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കാറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപുമുണ്ടായിരുന്നുവെന്നാണ് വിവരം. അന്വേഷണ സംഘം നടപടി ക്രമം പൂര്‍ത്തിയാക്കി കാര്‍ തിരികെ നല്‍കി. അതേസമയം ആവശ്യപ്പെടുമ്പോള്‍ കാര്‍ തിരികെ നല്‍കണമെന്നും അന്വേഷ സംഘം അറിയിച്ചിട്ടുണ്ട്.
Read More » -
India
കെ ബാലകൃഷ്ണൻ സി പി ഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി
സി പി ഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി കെ ബാലകൃഷ്ണനെ സമ്മേളനം തെരഞ്ഞെടുത്തു. 80 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കാനുളള ആഹ്വാനവുമായി മധുരയില്‍ സംസ്ഥാന സമ്മേളനം സമാപിച്ചു. ചെന്നെയില്‍ ഹൈക്കോടതി ബഞ്ച് ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Read More » -
Kerala
ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലായി; നികുതി വര്‍ധന ഇന്ന് മുതല്‍
തിരുവനന്തപുരം: വാഹനങ്ങള്‍ക്ക് ഹരിത നികുതി വര്‍ധന പ്രാബല്യത്തിലായി. പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ചെലവുകളും കൂടി. ഭൂമിയുടെ നികുതി കുത്തനെ വര്‍ധിക്കും. ന്യായവിലയില്‍ 10 ശതമാനം വര്‍ധന വന്നതോടെ രജിസ്ട്രേഷന്‍ ചെലവുകള്‍ കുതിച്ചുയരും. ബജറ്റ് നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച അര്‍ധരാത്രി പ്രാബല്യത്തിലായതോടെയാണിത്. രണ്ടുലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി ഒരു ശതമാനം വര്‍ധിച്ചു. 2000 രൂപ വരെ വര്‍ധന. പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത നികുതി വരും. ലൈറ്റ് വാഹനങ്ങള്‍ 1000 രൂപ, മീഡിയം വാഹനങ്ങള്‍ 1500 രൂപ, ഹെവി വാഹനങ്ങള്‍ 2000 രൂപ, ബൈക്ക് ഒഴികെ മറ്റ് ഡീസല്‍ വാഹനങ്ങള്‍ 1000 രൂപ എന്നിങ്ങനെയാണ് നിരക്ക്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം വര്‍ധിപ്പിച്ചു. നാലുചക്രമോ അതിലേറെയോ ഉള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ഓരോ അഞ്ച് വര്‍ഷവും 600 രൂപ വീതം. 10 വര്‍ഷം കഴിഞ്ഞ ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷവും 200 രൂപ വീതം, 15…
Read More » -
Kerala
സി.പി.ഐ. മദ്യനയത്തെ എതിര്‍ത്തിട്ടില്ല: കോടിയേരി
കണ്ണൂര്‍: സി.പി.ഐ. മദ്യനയത്തെ എതിര്‍ത്തിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐയും സി.പി.എമ്മും തമ്മില്‍ നല്ല ബന്ധമാണ്. എ.ഐ.ടി.യു.സി. ഉന്നയിച്ചത് കള്ളുഷാപ്പിന്റെ ഭൂപരിധി പ്രശ്‌നമാണ്. അത് ചെത്തുതൊഴിലാളി യൂണിയനും ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനിയിലാണുള്ളതെന്നും കോടിയേരി പറഞ്ഞു. അതേസമയം മാണി സി കാപ്പന് എല്‍.ഡി.എഫിലേക്ക് വരാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ജയിച്ചയാളാണ് മാണി സി. കാപ്പാന്‍. അദ്ദേഹത്തിന് എല്‍.ഡി.എഫിലേക്ക് വരാനാകില്ല. എല്‍.ഡി.എഫിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണം. കാപ്പനെ എല്‍.ഡി.എഫിലേക്ക് എടുക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
Read More » -
NEWS
പ്രവാസികൾക്ക് ആശ്വാസ വാർത്ത, യുഎഇയിൽ വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണ്ട
യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് യാത്രക്ക് മുൻപ് എടുക്കേണ്ടിയിരുന്ന ആർ.പി.സി.ആർ പരിശോധന ഒഴിവാക്കി. യു.എ.ഇ പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. യു.എ.ഇയിൽ നിന്ന് വാക്‌സിനെടുത്തവർക്കാണ് ഇളവ്. നേരത്തെ ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്തവർക്ക് മാത്രമായിരുന്നു ഇളവെങ്കിൽ പുതിയ നിർദേശ പ്രകാരം യു.എ.ഇയിൽ നിന്ന് വാക്‌സിനെടുത്തവർക്കും ഇനി മുതൽ ആർ.ടി.പി.സി.ആർ വേണ്ട. ആർ.ടി.പി.സി.ആർ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം യു.എ.ഇയെയും ഉൾപെടുത്തിയതതോടെയാണ് പ്രവാസലോകം ഏറെ കാത്തിരുന്ന ഇളവ് ലഭിച്ചത്. ഇതോടെ കുവൈത്ത് ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന ഒഴിവായി. പുതിയ പട്ടികയിലും കുവൈത്ത് ഇല്ല. നിർദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എയർ സുവിധയിൽ അപ്‌ലോഡ് ചെയ്യണം. വാക്‌സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലം ഹാജരാക്കണം. അഞ്ച് വയസിൽ താഴെയുള്ളവർക്ക് ഇളവുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളിക്കും പ്രതിഷധങ്ങൾക്കും ഒടുവിലാണ് കേന്ദ്രസർക്കാരിൻറെ തീരുമാനം. വിവിധ പ്രവാസി കൂട്ടായ്മകൾ തീരുമാനം സ്വാഗതം…
Read More » -
India
പൂനെയിലെ ദേഹു നഗരപരിധിയിൽ മാംസ-മത്സ്യ വിൽപന ഇന്നു മുതൽ നിരോധിച്ചു
പൂനെ: മഹാരാഷ്ട്രയിലെ പ്രശസ്തമായ സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദേഹു നഗരത്തിൽ ഇന്നു മുതൽ മത്സ്യ-മാംസ വിൽപനക്ക് നിരോധനം. പുതുതായി ഭരണത്തിലേറിയ ദേഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് നിരോധനമേർപ്പെടുത്താന്‍ തീരുമാനമായത്. ഫെബ്രുവരിയിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയമാണ് ഇന്നു മുതൽ നടപ്പാക്കുന്നതെന്ന് ദേഹു നഗർ പഞ്ചായത്ത് ചീഫ് ഓഫീസർ പ്രശാന്ത് യാദവ് അറിയിച്ചു. ദേഹുവിലെ മാംസ-മത്സ്യ വിൽപ്പനക്കാർക്ക് കടകൾ അടച്ചിടാന്‍ മാർച്ച് 31 വരെ കൗൺസിൽ സമയപരിധി നൽകിയിരുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നാട്ടുകാരുടെയും സന്ത് തുക്കാറാം മഹാരാജ് ഭക്തരുടെയും വികാരം പരിഗണിച്ചാണ് തീരുമാനം.
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്. അടുത്തിടെ സ്ഥിരീകരിച്ച മൂന്ന് മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 76 മരണങ്ങളുമുള്‍പ്പെടെ ആകെ 79 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,992 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 454 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 58, കൊല്ലം 18, പത്തനംതിട്ട 0, ആലപ്പുഴ 17, കോട്ടയം 70, ഇടുക്കി 42, എറണാകുളം 113, തൃശൂര്‍ 51, പാലക്കാട് 3, മലപ്പുറം 15, കോഴിക്കോട് 44, വയനാട്…
Read More » -
NEWS
റഷ്യക്കൊപ്പം നിൽക്കുന്ന ഇന്ത്യയേയും ചൈനയേയും സഹായിക്കരുത്: ബ്രിട്ടീഷ് മാധ്യമങ്ങൾ
റഷ്യന്‍-യുക്രെയിന്‍ യുദ്ധ സാഹചര്യത്തില്‍ പാശ്ചാത്യ ശക്തികള്‍ക്കൊപ്പം നില്‍ക്കാതെ റഷ്യക്ക് പിന്തുണ നൽകുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ധനസഹായം നിർത്തലാക്കണമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു.ഐക്യരാഷ്ട്രസഭയുടെ ഉടമ്ബടി അനുസരിച്ച് 30-ഓളം സമ്ബന്ന രാഷ്ട്രങ്ങള്‍ അവരുടെ ദേശീയ വരുമാനത്തിന്റെ 0.7 ശതമാനം താരതമ്യേന ദരിദ്രരായ രാഷ്ട്രങ്ങള്‍ക്ക് സഹായമായി നല്‍കുന്നുണ്ട്. ഈ സഹായം നല്‍കുന്നതും വാങ്ങുന്നതും ഏതെങ്കിലും കരാറുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഐക്യരാഷ്ട്ര സഭയുടെ നയത്തിന്റെ ഭാഗമായിട്ടാണ്. ഇത്തരത്തില്‍ ബ്രിട്ടനില്‍ നിന്നും ഇന്ത്യയ്ക്ക് ധന സഹായം ലഭിക്കുന്നുണ്ട്.അതുപോലെ ചൈനയ്ക്കും പാക്കിസ്ഥാനും ഈ സഹായം ലഭിക്കുന്നുണ്ട്.അത് ഇപ്പോൾ നിർത്തലാക്കണമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ ആവശ്യപ്പെടുന്നത്. 2021/22 കാലഘട്ടത്തില്‍ ഈ വികസന ഫണ്ടില്‍ നിന്നും 12.4 മില്യണ്‍ പൗണ്ട് ചൈനയ്ക്ക് ലഭിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 57.8 മില്യണ്‍ പൗണ്ടും പാക്കിസ്ഥാന് 142.7 മില്യണ്‍ പൗണ്ടും ലഭിച്ചതായി കണക്കുകള്‍ ഉദ്ദരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നു.ഇതിൽ ഇന്ത്യയും ചൈനയും റഷ്യയുമായും വ്ളാഡിമിര്‍ പുടിനുമായും വളരെ അടുപ്പം പുലര്‍ത്തുന്ന രാജ്യങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല, പാശ്ചാത്യ ശക്തികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ…
Read More » -
NEWS
ഏപ്രിൽ മാസത്തിൽ സാധാരണയിൽ കൂടുതൽ വേനൽമഴ
തിരുവനന്തപുരം:സംസ്ഥാനത്ത് ഏപ്രില്‍ മാസത്തില്‍ സാധാരണയിൽ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 മില്ലിമീറ്ററാണ്.ഇതിൽ കൂടുതൽ ഇത്തവണ മഴ ലഭിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.വേനല്‍മഴ കൂടുതലായി ലഭിക്കുന്നതോടെ സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Read More »