കണ്ണൂര്‍: സി.പി.ഐ. മദ്യനയത്തെ എതിര്‍ത്തിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐയും സി.പി.എമ്മും തമ്മില്‍ നല്ല ബന്ധമാണ്. എ.ഐ.ടി.യു.സി. ഉന്നയിച്ചത് കള്ളുഷാപ്പിന്റെ ഭൂപരിധി പ്രശ്‌നമാണ്. അത് ചെത്തുതൊഴിലാളി യൂണിയനും ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനിയിലാണുള്ളതെന്നും കോടിയേരി പറഞ്ഞു.
അതേസമയം മാണി സി കാപ്പന് എല്‍.ഡി.എഫിലേക്ക് വരാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ജയിച്ചയാളാണ് മാണി സി. കാപ്പാന്‍. അദ്ദേഹത്തിന് എല്‍.ഡി.എഫിലേക്ക് വരാനാകില്ല. എല്‍.ഡി.എഫിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണം. കാപ്പനെ എല്‍.ഡി.എഫിലേക്ക് എടുക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.