പൂനെ: മഹാരാഷ്ട്രയിലെ പ്രശസ്തമായ സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദേഹു നഗരത്തിൽ ഇന്നു മുതൽ മത്സ്യ-മാംസ വിൽപനക്ക് നിരോധനം.
പുതുതായി ഭരണത്തിലേറിയ ദേഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് നിരോധനമേർപ്പെടുത്താന്‍ തീരുമാനമായത്.
ഫെബ്രുവരിയിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയമാണ് ഇന്നു മുതൽ നടപ്പാക്കുന്നതെന്ന് ദേഹു നഗർ പഞ്ചായത്ത് ചീഫ് ഓഫീസർ പ്രശാന്ത് യാദവ് അറിയിച്ചു.
ദേഹുവിലെ മാംസ-മത്സ്യ വിൽപ്പനക്കാർക്ക് കടകൾ അടച്ചിടാന്‍ മാർച്ച് 31 വരെ കൗൺസിൽ സമയപരിധി നൽകിയിരുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നാട്ടുകാരുടെയും സന്ത് തുക്കാറാം മഹാരാജ് ഭക്തരുടെയും വികാരം പരിഗണിച്ചാണ് തീരുമാനം.