Month: April 2022
-
NEWS
മലയാളി വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് ഗോവയിൽ കത്തിനശിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കണ്ണൂര്‍ ജില്ലയിലെ മാതമംഗലം കുറ്റൂര്‍ ജയ്ബീസ് കോളജ് ഓഫ് ബി.എഡിലെ വിദ്യാര്‍ഥികള്‍ പഠനയാത്രക്ക് പോയ ബസ് ഗോവയില്‍ കത്തി നശിച്ചു.കഴിഞ്ഞ ദിവസമാണ് 37 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘം രണ്ടു ദിവസത്തെ പഠനയാത്രക്ക് കുറ്റൂരില്‍ നിന്നും പുറപ്പെട്ടത്. യാത്ര കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്. ഓള്‍ഡ് ഗോവയുടെ അടുത്തുള്ള സാഖേലി എന്ന സ്ഥലത്തു വെച്ചാണ് തീപിടിച്ചത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍.40 പി.37 27 നമ്ബര്‍ സ്വകാര്യ ടൂറിസ്റ്റ് ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു.ബസിന്റെ പിൻഭാഗത്തെ സ്പീക്കറില്‍ ഷോട്ട് സര്‍ക്യൂട്ട് സംഭവിച്ചതാണ് തീപിടിത്തത്തിന് കാരണമായത്.സംഭവം കണ്ട ഉടന്‍ വിദ്യാര്‍ഥികളും അധ്യാപകരും ബസ് ജീവനക്കാരും ഇറങ്ങി ഓടിയതിനാല്‍ ദുരന്തം വഴിമാറുകയായിരുന്നു.
Read More » -
Kerala
കീശ നിറഞ്ഞ് സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രജിസ്ട്രേഷന്‍ വകുപ്പിന് റെക്കോര്‍ഡ് വരുമാനം. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1301.57 കോടി രൂപയുടെ ഉയര്‍ച്ചയാണ് രജിസ്ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തിലുണ്ടായത്. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 305.89 കോടി രൂപയുടെ അധിക വരുമാനമാണ് സാമ്പത്തിക വര്‍ഷം അവസാനം രജിസ്ട്രേഷന്‍ വകുപ്പ് നേടിയത്. സംസ്ഥാനത്തെ 12 ജില്ലകളില്‍ ബജറ്റ് ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ വരുമാനമുണ്ടായി. എറണാകുളം ജില്ലയ്ക്ക് ബജറ്റ് ലക്ഷ്യത്തിലേയ്ക്ക് എത്തനായില്ല. എങ്കിലും സംസ്ഥാനത്ത് ഏറ്റവും അധികം റവന്യൂ വരുമാനം നേടാനായത് എറണാകുളം ജില്ലയ്ക്കാണ്. 977.21 കോടി രൂപയാണ് എറണാകുളത്ത് രജിസ്ട്രേഷന്‍ വകുപ്പില്‍ സമാഹരിച്ച വരുമാനം. ഇതും മുന്‍ വര്‍ഷത്തേക്കാള്‍ അധികമാണ്. ബജറ്റ് ലക്ഷ്യത്തിലേയ്ക്ക് എത്താനാകാത്ത തൃശ്ശൂര്‍ ജില്ല റവന്യൂ വരുമാനത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. 462.74 കോടിയാണ് തൃശ്ശൂര്‍ ജില്ലയില്‍ സമാഹരിച്ചത്. റവന്യൂ വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് 572.27 കോടിയാണ് വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും വരുമാനത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം…
Read More » -
Kerala
ബാനറില്‍ പടമില്ല, ഡി.സി.സി. പ്രസിഡന്റ് ഇടഞ്ഞു; കോട്ടയത്തെ കെ റെയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തില്ല
കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത കോട്ടയത്തെ കെ റെയില്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് നാട്ടകം സുരേഷ്. ബാനറില്‍ തന്റെ ചിത്രം വെച്ചില്ലെന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് സുരേഷ് പ്രതിഷേധ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്. പ്രതിഷേധ പരിപാടിയിലേക്ക് തന്നെ സംഘാടകര്‍ ക്ഷണിച്ചതുമില്ലെന്നും നാട്ടകം സുരേഷിന് പരാതിയുണ്ട്. അതേസമയം പ്രതിപക്ഷ നേതാവും, യുഡിഎഫിലെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്ന മാണി സി കാപ്പനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കമുള്ളവര്‍ പ്രതിഷേധ പരിപാടിയില്‍ ഭാഗമായി. ഇതിന് പുറമെ യുഡിഎഫിലെ തന്റെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്ന മാണി സി കാപ്പനും ഇതിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനും പരസ്പരം കെട്ടിപ്പുണര്‍ന്ന് തങ്ങളുടെ പരിഭവം മറന്നു. മാണി സി കാപ്പന്‍ വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് വി ഡി സതീശന്‍ വേദിയിലേക്ക് എത്തിയത്. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. അതൃപ്തി എല്ലാം അവസാനിച്ചതായി വേദിയില്‍ മാണി…
Read More » -
NEWS
മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ റംസാൻ വ്രതം ഞായറാഴ്ച തുടങ്ങുമെന്ന് ഹിലാൽ കമ്മിറ്റി
കോഴിക്കോട്: റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കും എന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി അറിയിച്ചു. എന്നാൽ സുന്നി വിഭാഗങ്ങൾ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ. സൗദിയില്‍ നാളെ റമദാന്‍ ഒന്ന് സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായി. സൗദിയില്‍ നാളെ മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് നാളെ മുതല്‍ റംസാന്‍ വ്രതം ആരംഭിക്കുകയെന്ന് സുപ്രീം കൗണ്‍സില്‍ അറിയിച്ചു. ദക്ഷിണ ഓസ്ട്രേലിയയിൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ വ്രതം തുടങ്ങും. ഈജിപ്തും നാളെ വ്രതാരംഭം എന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത 11 മാസത്തെ ഉത്തമ ജീവിതത്തിനുള്ള പരിശീലന കാലമാണ് റമദാൻ. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതാണ് റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം. വിശ്വാസ പ്രഖ്യാപനം, ദിവസത്തിൽ അഞ്ച് നേരം നമസ്കാരം,…
Read More » -
India
മാര്‍ച്ചിലെ ജി.എസ്.ടി. വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന
ന്യൂഡല്‍ഹി: ജി.എസ്.ടി. വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. മാര്‍ച്ച് മാസത്തില്‍ ചരക്കുസേവന നികുതിയായി പിരിച്ചെടുത്തത് 1,42,095 കോടി രൂപയാണ്. ജനുവരിയിലെ റെക്കോര്‍ഡാണ് തിരുത്തി കുറിച്ചത്. അന്ന് 1,40,986 കോടി രൂപയാണ് വരുമാനം. മാര്‍ച്ചില്‍ കേന്ദ്ര ജി.എസ്.ടി. വരുമാനം 25,830 കോടി രൂപ വരും. സംസ്ഥാന ജി.എസ്.ടി. 32,378 കോടി രൂപയാണ്. ഐ.ജി.എസ്.ടി.യാണ് ഏറ്റവും കൂടുതല്‍. 74,470 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതില്‍ 39,131 കോടി രൂപയും സാധനസാമഗ്രികളുടെ ഇറക്കുമതിയിലൂടെയാണ് സമാഹരിച്ചത്. കേരളത്തിന്റെ ജി.എസ്.ടി. വരുമാനം 2,089 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് മാര്‍ച്ചിലെ ജി.എസ്.ടി. വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. നിരക്കുകള്‍ യുക്തിസഹമാക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ സ്വീകരിച്ച നടപടിയാണ് വരുമാനം ഉയരാന്‍ കാരണമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നു.
Read More » -
Business
പുതിയ ഫണ്ടുകള്‍ പുറത്തിറക്കാന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് സെബിയുടെ വിലക്ക്
മുംബൈ: പുതിയ ഫണ്ടുകള്‍ പുറത്തിറക്കുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. എഎംസികളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യ(ആംഫി)ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സെബി വ്യക്തമാക്കിയിട്ടുള്ളത്. മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോമുകള്‍, വിതരണക്കാര്‍, ബ്രോക്കര്‍മാര്‍ തുടങ്ങിയ ഇടനിലക്കാര്‍ നിക്ഷേപകരുടെ പണം സൂക്ഷിക്കുന്ന ‘പൂള്‍ അക്കൗണ്ടുകള്‍’ ഉപയോഗിക്കുന്നത് നിര്‍ത്തുന്നതുവരെ പുതിയ സ്‌കീമുകള്‍ പ്രഖ്യാപിക്കരുതെന്നാണ് നിര്‍ദേശം. ജൂലായ് ഒന്നുവരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്. ഇടനിലക്കാര്‍വഴി നിക്ഷേപിക്കുമ്പോള്‍ നേരിട്ട് ഫണ്ട് കമ്പനിക്ക് അപ്പോള്‍തന്നെ പണം കൈമാറാതെ മറ്റൊരു അക്കൗണ്ടില്‍ സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നേരത്തെ സെബി നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ സംവിധാനം നിര്‍ത്താനും ആവശ്യപ്പെട്ടിരുന്നു. ബദല്‍ സംവിധാനം ഒരുക്കുന്നതിനായി തീരുമാനം നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്ന് ആംഫി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് സമയം നീട്ടിനല്‍കിയത്. ഒക്ടോബര്‍ 21ന് ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണെന്നും അതിനാല്‍ തന്നെ ആവശ്യത്തിന് സമയം ഇടനിലക്കാര്‍ക്ക് ലഭിച്ചിരുന്നതായും സെബിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും അഭ്യര്‍ഥന മാനിച്ച് ജൂലായ്…
Read More » -
Crime
ബാങ്കിംഗ് തട്ടിപ്പുകളില്‍ മുന്നില്‍ മഹാരാഷ്ട്ര; രാജ്യത്ത് പ്രതിദിനം നഷ്ടപ്പെടുന്നത് 100 കോടി രൂപ
ന്യൂഡല്‍ഹി: ബാങ്കിംഗ് തട്ടിപ്പുകള്‍ വഴി രാജ്യത്ത് കഴിഞ്ഞ് ഏഴ് വര്‍ഷത്തിനിടയില്‍ നഷ്ടമായ തുക 2.5 ലക്ഷം കോടി രൂപ. ഇക്കാലയളവില്‍ വര്‍ഷാവര്‍ഷം ശരാശരി 35,700 കോടി രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്. ബാങ്കിംഗ് തട്ടിപ്പുകള്‍ അരങ്ങേറിയ സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. ശരാശരി 100 കോടി രൂപ ഒരു ദിവസം നഷ്ടപ്പെടുന്നുണ്ടെന്നാണ് അനുമാനം. 2015 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഇത്തരത്തില്‍ നടന്ന തട്ടിപ്പുകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ ആര്‍ബിഐ ഡാറ്റാ വ്യക്തമാക്കുന്നുണ്ട്. ഇക്കാലയളവില്‍ നടന്ന സാമ്പത്തിക തട്ടിപ്പുകളുടെ 50 ശതമാനവും ഇന്ത്യയുടെ ധനകാര്യ തലസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ടയിലാണ് നടന്നത്. രാജ്യത്തിന്റെ തലസ്ഥാന നഗരമായ ഡെല്‍ഹി, ഗുജറാത്ത്, തെലങ്കാന, തമിഴ് നാട് എന്നിങ്ങനെയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് 83 ശതമാനം തട്ടിപ്പുകളും അരങ്ങേറിയിട്ടുള്ളത് എന്നതാണ് ഏറെ വിസ്മയകരം. അതേസമയം, തട്ടിപ്പുകളുടെ എണ്ണവും ഉള്‍പ്പെട്ടിട്ടുള്ള തുകയും കുറഞ്ഞ് വരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. തട്ടിപ്പുകള്‍ തിരിച്ചറിയുന്നതിനുള്ള സമയവും കുറഞ്ഞിട്ടുണ്ട്. മുമ്പ് ഇത് ശരാശരി രണ്ട്…
Read More » -
Business
ജെറ്റ് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍
മുംബൈ: ജെറ്റ് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് വില 2 ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ദ്ധനവാണിത്. ആഗോള ഊര്‍ജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കാണ് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വിലയെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം പ്രകാരം വിമാന ഇന്ധനമായ എടിഎഫിന് ദേശീയ തലസ്ഥാനത്ത് ഒരു കിലോ ലിറ്ററിന് 2,258.54 രൂപ അഥവാ 2 ശതമാനം വര്‍ധിച്ച് 1,12,924.83 രൂപയായി. അതേസമയം പെട്രോള്‍, ഡീസല്‍ വിലയില്‍ വെള്ളിയാഴ്ച മാറ്റമുണ്ടായില്ല. 11 ദിവസത്തിനുള്ളില്‍ വാഹന ഇന്ധന നിരക്ക് ലിറ്ററിന് 6.40 രൂപ വര്‍ദ്ധിച്ചു. മാര്‍ച്ച് 16ന് പ്രാബല്യത്തില്‍ വന്ന 18.3 ശതമാനത്തിന്റെ (കിലോലിന് 17,135.63 രൂപ) കുത്തനെയുള്ള വര്‍ധനയുടെ പശ്ചാത്തലത്തിലാണ് എടിഎഫ് വിലയിലെ നിലവിലെ വര്‍ധനവ്. കഴിഞ്ഞ രണ്ടാഴ്ചയിലെ ബെഞ്ച്മാര്‍ക്ക് ഇന്ധനത്തിന്റെ ശരാശരി അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളില്‍ ജെറ്റ് ഇന്ധന വില…
Read More » -
NEWS
യു എ പി എ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ
ന്യൂഡൽഹി:യു എ പി എ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഇന്ന് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചു. യു എ പി എ നിയമം ജനാധിപത്യത്തിലെ കറുത്ത പൊട്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അക്രമ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് യു എ പി എ കേസുകളില്‍ 66 ശതമാനം അറസ്റ്റുകളും നടക്കുന്നത്. യു എ പി എ കേസുകളിലെ ശിക്ഷാ നിരക്ക് വെറും 2.4 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങള്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ശശി തരൂര്‍ എംപി വിമര്‍ശിച്ചു.
Read More » -
NEWS
മറക്കരുത്; അത്താഴമെന്നത് അരപ്പട്ടിണിയാണ്
നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കാണുള്ളത്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലു പോലെ, രാത്രിയിലെ ആഹാരം കുറച്ച് മാത്രമേ കഴിക്കാവൂ.കൂടാതെ, രാത്രി 8ന് മുമ്പ് ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കും. ഉറങ്ങുന്ന സമയം, നമ്മുടെ ശരീരം വിശ്രമാവസ്ഥയിലായിരിക്കും അതുകൊണ്ട്, ഭക്ഷണം ദഹിക്കാനും സമയം കൂടുതലായി വേണ്ടിവരും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.അമിതമായി കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കി പകരം പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളാണ് രാത്രിയില്‍ കഴിക്കേണ്ടത്. നിങ്ങളുടെ ഭക്ഷണ സമയം നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കൽ, ഉപാപചയ നിയന്ത്രണം, ഹൃദയാരോഗ്യം, ഉറക്കചക്രം എന്നിവയെയും ബാധിക്കും. രാത്രിയില്‍ അമിതമായി കഴിക്കുന്നത് ശരീര ഭാരം കൂടുന്നതിനും, കുടവയര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും. രാത്രിയില്‍ കഴിക്കുന്ന ആഹാരം ദഹിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നതാണ് ഇതിന് കാരണം. അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കുകയെന്ന പഴമൊഴിയ്ക്കും ആരോഗ്യ കാര്യത്തിലും കുടവയർ/ തടി കുറയ്ക്കുന്നതിലും മുഖ്യപങ്കുണ്ട്.…
Read More »