റഷ്യന്‍-യുക്രെയിന്‍ യുദ്ധ സാഹചര്യത്തില്‍ പാശ്ചാത്യ ശക്തികള്‍ക്കൊപ്പം നില്‍ക്കാതെ റഷ്യക്ക് പിന്തുണ നൽകുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്ള ധനസഹായം നിർത്തലാക്കണമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു.ഐക്യരാഷ്ട്രസഭയു ടെ ഉടമ്ബടി അനുസരിച്ച് 30-ഓളം സമ്ബന്ന രാഷ്ട്രങ്ങള്‍ അവരുടെ ദേശീയ വരുമാനത്തിന്റെ 0.7 ശതമാനം താരതമ്യേന ദരിദ്രരായ രാഷ്ട്രങ്ങള്‍ക്ക് സഹായമായി നല്‍കുന്നുണ്ട്.
ഈ സഹായം നല്‍കുന്നതും വാങ്ങുന്നതും ഏതെങ്കിലും കരാറുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഐക്യരാഷ്ട്ര സഭയുടെ നയത്തിന്റെ ഭാഗമായിട്ടാണ്. ഇത്തരത്തില്‍ ബ്രിട്ടനില്‍ നിന്നും ഇന്ത്യയ്ക്ക് ധന സഹായം ലഭിക്കുന്നുണ്ട്.അതുപോലെ ചൈനയ്ക്കും പാക്കിസ്ഥാനും ഈ സഹായം ലഭിക്കുന്നുണ്ട്.അത്
ഇപ്പോൾ നിർത്തലാക്കണമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ ആവശ്യപ്പെടുന്നത്.
2021/22 കാലഘട്ടത്തില്‍ ഈ വികസന ഫണ്ടില്‍ നിന്നും 12.4 മില്യണ്‍ പൗണ്ട് ചൈനയ്ക്ക് ലഭിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 57.8 മില്യണ്‍ പൗണ്ടും പാക്കിസ്ഥാന് 142.7 മില്യണ്‍ പൗണ്ടും ലഭിച്ചതായി കണക്കുകള്‍ ഉദ്ദരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നു.ഇതിൽ ഇന്ത്യയും ചൈനയും റഷ്യയുമായും വ്ളാഡിമിര്‍ പുടിനുമായും വളരെ അടുപ്പം പുലര്‍ത്തുന്ന രാജ്യങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല, പാശ്ചാത്യ ശക്തികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ആക്കം കുറയ്ക്കുവാനായി റഷ്യയുമായി പുതിയ വ്യാപാര ഇടപാടുകള്‍ക്ക് ഈ രാജ്യങ്ങള്‍ ഒരുങ്ങുകയാണെന്നും മാധ്യമങ്ങള്‍ ആരോപിക്കുന്നു.