CrimeKeralaNEWS

ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. 2016 ല്‍ ദിലീപ് ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ചത് ഈ കാറിലെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയതും ഈ കാറിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കാറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപുമുണ്ടായിരുന്നുവെന്നാണ് വിവരം.

അന്വേഷണ സംഘം നടപടി ക്രമം പൂര്‍ത്തിയാക്കി കാര്‍ തിരികെ നല്‍കി. അതേസമയം ആവശ്യപ്പെടുമ്പോള്‍ കാര്‍ തിരികെ നല്‍കണമെന്നും അന്വേഷ സംഘം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: