ലോകത്തെമ്ബാടുമായുള്ള മുസ്ലീങ്ങള്‍ റമദാനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.ഇന്ന് (ഏപ്രില്‍ 2) റമദാന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ആകാശത്ത് റമദാന്‍ ചന്ദ്രക്കല കണ്ടാല്‍ മാത്രമേ മാസപ്പിറവി പ്രഖ്യാപിക്കുകയുള്ളൂ. ഹിജ്റ വര്‍ഷ പ്രകാരം ഒമ്ബതാമത്തെ മാസമാണ് റമദാന്‍.അതിരാവിലെ സുബഹി ബാങ്കിനു ശേഷം ആരംഭിക്കുന്ന വ്രതം വൈകിട്ട് മഗ് രിബ് ബാങ്ക് (സൂര്യസ്തമയം) വിളിയോടെ അവസാനിപ്പിക്കുന്നതാണ് രീതി.റമദാന്‍ മാസം വിശ്വാസികള്‍ക്ക് അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസവുമാണ്.
സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ 29 അല്ലെങ്കില്‍ 30 ദിവസങ്ങളാണ് റമദാന്‍ മാസത്തില്‍ നോമ്ബ് അനുഷ്ഠിക്കേണ്ടത്. ഇസ്ലാമിക കലണ്ടറിലെ ഒമ്ബതാം മാസമായ റമദാനിന്റെ അവസാനമാണ് ഈദ് (eid) ആഘോഷിക്കുന്നത്. പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാരും സ്ത്രീകളും നോമ്ബ് അനുഷ്ഠിക്കണമെന്നാണ് പറയുന്നതെങ്കിലും, ഗര്‍ഭിണികളും പ്രായമായവരും വ്രതം എടുക്കണമെന്ന് നിര്‍ബന്ധമില്ല.
നിങ്ങള്‍ ഗര്‍ഭിണിയോ ആര്‍ത്തവം ഉള്ളവരോ മുലയൂട്ടുന്നവരോ ആണെങ്കില്‍ റമദാനില്‍ നോമ്ബെടുക്കേണ്ടതില്ല. റമദാനിലെ നോമ്ബ് സമയത്ത് ആര്‍ത്തവമായാല്‍ നോമ്ബ് മുറിയും. എന്നാല്‍ ഈ ദിവസങ്ങളില്‍ മുടങ്ങിയ നോമ്ബുകള്‍ പിന്നീട് അനുഷ്ഠിക്കേണ്ടതുണ്ട്.
രോഗബാധിതരെയും പുണ്യമാസത്തില്‍ യാത്ര ചെയ്യുന്നവരെയും വ്രതാനുഷ്ഠാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എന്നാല്‍ പിന്നീട് നഷ്ടപ്പെട്ട നോമ്ബ് ദിനങ്ങള്‍ നികത്തണം. പ്രായമായവരെയും വിട്ടുമാറാത്ത അസുഖങ്ങളുള്ളവരെയും ഇതേപോലെ ഉപവാസത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റമദാനില്‍ നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നോമ്ബെടുക്കാനായില്ലെങ്കില്‍ അതിന് നഷ്ടപരിഹാരമെന്നോണം പാവങ്ങളെ സഹായിക്കാനാകും.ഭക്ഷണം നല്‍കുകയോ പണം ദാനമായോ നല്‍കാം. ഇത് ഫിദിയ എന്നാണ് അറിയപ്പെടുന്നത്.
റമദാന്‍ മാസത്തില്‍ വ്യക്തമായ കാരണമില്ലാതെ നിങ്ങള്‍ മനഃപൂര്‍വം നോമ്ബ് നഷ്ടപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ നിങ്ങള്‍ നല്‍കേണ്ട നഷ്ടപരിഹാരമാണ് കഫാറത്. മനപ്പൂര്‍വം മുറിച്ച നോമ്ബിന് പ്രായശ്ചിത്തം ചെയ്യാന്‍ ഒരാള്‍ 60 ദിവസം തുടര്‍ച്ചയായി ഉപവസിക്കണം. അവര്‍ക്ക് അതിന് സാധിച്ചില്ലെങ്കില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കണം.