NEWS

നോവലിസ്റ്റ് രാജൻ ചിന്നങ്ങത്ത് അന്തരിച്ചു

നോവലിസ്റ്റ് രാജൻ ചിന്നങ്ങത്ത് (79) അന്തരിച്ചു.ഇരിങ്ങാലക്കുട പുല്ലൂര്‍ കടുപ്പശ്ശേരി സ്വദേശിയാണ്.ഇരിങ്ങാലക്കുടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.നോവലുകളും കഥകളുമായി അമ്പതോളം കൃതികളുടെ കര്‍ത്താവാണ്.
1965 പ്രസീദ്ധികരിച്ച ‘ജലരേഖകള്‍’ ആണ് ആദ്യ നോവല്‍. കേശവദേവും ഗോമതിദേവും ഓര്‍മ്മകളിലൂടെ, അകലങ്ങളില്‍,അകവും പുറവും,അക്കരെ ഇക്കരെ , അവള്‍,അവസാനത്തെ അഭയം, അഴിഞ്ഞാട്ടം,നക്ഷത്രങ്ങളുടെ ഗാനം, അരയന്നങ്ങള്‍ പറക്കുന്ന ദൂരം, നഞ്ച്, അതിരുകള്‍ക്കപ്പുറം,ഹായ് ദുബായ്,കറുപ്പ്, കാമിനി മൂലം, കിനാവളളി, ഉള്‍പ്പക തുടങ്ങിയവയാണ് പ്രധാന ക്യതികൾ.
 ഏറെ നാളുകളായി ആരോഗ്യാവസ്ഥ മോശമായ നിലയിൽ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. വെളളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 10 ന് പുല്ലൂര്‍ സ്വവസതിയില്‍. ഭാര്യ; തങ്കം. മക്കള്‍; സ്മിത,സിനി. മരുമക്കള്‍,സമ്മര്‍ (ഖത്തര്‍),നിഘോഷ് (യു.എ.ഇ)

Back to top button
error: