IndiaNEWS

വികസനത്തിലും ജനപ്രീതിയിലും സ്റ്റാലിൻ നമ്പർ 1, തമിഴ്‌നാട്ടിലും ഇനി ‘ഡൽഹി സ്കൂൾ’

മിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വികസനത്തിലും ജനപ്രീതിയിലും പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഡൽഹിമാതൃകയിൽ, മോഡൽ സ്കൂളുകൾ തമിഴ്‌നാട്ടിലും സ്ഥാപിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്കൊപ്പം ഡൽഹിയിലെ സർക്കാർസ്കൂളുകളും മൊഹല്ല ക്ലിനിക്കുകളും സന്ദർശിച്ചശേഷമായിരുന്നു സ്റ്റാലിൻ്റെ പ്രഖ്യാപനം. കെജ്‌രിവാളിനെ അദ്ദേഹം തമിഴ്‌നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരമേറ്റ ശേഷം വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് പ്രധാന്യം നൽകുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു.

ആം ആദ്മി സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചും ഡൽഹിയിൽ നടപ്പാക്കിയ പുതിയ പാഠ്യപദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ സ്റ്റാലിനോടു വിശദീകരിച്ചു. ‘സ്കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി. അധ്യാപകർക്ക് പ്രത്യേകപരിശീലനം നൽകുന്നു. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ ബ്രിട്ടീഷ് കൗൺസിലും അമേരിക്കൻ എംബസിയുമായും സഹകരിച്ചുപ്രവർത്തിക്കുന്നു. ആറുവർഷമായി സംസ്ഥാനബജറ്റിന്റെ 25 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിരിക്കുകയാണ്. ഇപ്പോൾ സ്വകാര്യസ്കൂളുകളെക്കാൾ ഡൽഹിയിലെ സർക്കാർ സ്കൂളുകൾ വിജയശതമാനത്തിൽ മുന്നിലാണ്.’ കെജ്‌രിവാൾ പറഞ്ഞു.

സ്റ്റാലിൻ ഡൽഹിയിലെത്തിയത് ഡി.എം.കെ ഓഫീസിന്റെ ഉദ്ഘാടനത്തിനാണ്. വിവിധ ആവശ്യങ്ങൾക്കായി പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ടതിനുപുറമേ കോൺഗ്രസ് നേതാക്കളുമായും തൃണമൂൽ നേതാക്കളുമായും സ്റ്റാലിൻ കൂടിക്കാഴ്ച നടത്തി. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി.ക്കെതിരേ പ്രതിപക്ഷനിരയിലെ നിർണായകശക്തിയാകാൻ കൂടിയായാണ് സ്റ്റാലിന്റെ ഡൽഹി സന്ദർശനമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Back to top button
error: