Month: April 2022
-
Kerala
വീണ്ടും പ്രതിഷേധവുമായി ഐ.എന്‍.ടി.യു.സി; സതീശന്റെ ചിത്രങ്ങള്‍ കീറിയെറിഞ്ഞ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ കഴക്കൂട്ടത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഐ.എന്‍.ടി.യു.സി കഴക്കൂട്ടം മണ്ഡലം കമ്മറ്റിയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. വി.ഡി. സതീശനെതിരേയും ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന് അനുകൂലമായിട്ടും മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. പ്രതിഷേധത്തിനിടെ സതീശന്റെ ചിത്രം ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞു. ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി ലാലുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘ആരാടാ വിഡി സതീശന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയാണ് വി.ഡി. സതീശന്‍ ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസ് സംഘടനയല്ലെന്ന് പറഞ്ഞത്. നേരത്തെ ചങ്ങനാശേരി മാര്‍ക്കറ്റിലെ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരും സതീശനെതിരേ പ്രകടനം നടത്തിയിരുന്നു. സതീശന്റെ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധം ശക്തമാവുന്നതിനിടെ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഐ.എന്‍.ടി.യു.സി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്തു. ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ സതീശനെതിരേയായാണ് നിലപാട് സ്വീകരിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച സംസ്ഥാന പ്രസിഡന്റ് തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനം വിളിച്ചുചേര്‍ത്ത് സംഘടനയുടെ നിലപാട് വ്യക്തമാക്കും.…
Read More » -
Kerala
പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം
തിരുവനന്തപുരം: സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റംസാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ റംസാന്‍ വ്രതാരംഭമായിരിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു. നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി ദൃശ്യമായിരുന്നു. തുടര്‍ന്ന് നാളെ തെക്കന്‍ കേരളത്തില്‍ റംസാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം പ്രഖ്യാപിച്ചിരുന്നു. റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെ.എന്‍.എം) കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ഇന്ന് റമദാന്‍ വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചു. ദക്ഷിണ ഓസ്‌ട്രേലിയയില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് വ്രതം തുടങ്ങി. ഈജിപ്തിലെ ഇസ്ലാം മത വിശ്വാസികളും ഇന്ന് വ്രതം തുടങ്ങി. അതേസമയം…
Read More » -
Sports
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് 194 റണ്‍സ്
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റണ്‍സെടുത്തു. നായകൻ സഞ്ജു സാംസണ് 21 പന്തിൽ 30 റണ്‍സും ഷിമ്രോണ്‍ ഹെറ്റ്മെയർ 14 പന്തിൽ 35 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും ടൈമൽ മിൽസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കീറോണ്‍ പൊള്ളാർഡ് ഒരു വിക്കറ്റും നേടി. ജോസ് ബട്ലറുടെ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാനെ മികച്ച നിലയിലെത്തിച്ചത്. 68 പന്തിൽ അഞ്ച് സിക്സും 11 ഫോറും ഉൾപ്പെടെ 100 റണ്‍സാണ് ബട്ലറുടെ ബാറ്റിൽനിന്നു പിറന്നത്. സീസണിൽ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ബട്‌ലർ.
Read More » -
Kerala
ഇന്ധനവില വര്‍ധനയുടെ ഉത്തരവാദികള്‍ കോണ്‍ഗ്രസ്, ബിജെപി : കോടിയേരി ബാലകൃഷ്ണന്‍
രാജ്യത്തെ ഇന്ധനവില വര്‍ധനയുടെ ഉത്തരവാദികള്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാറുകളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സിപിഐ എം കേന്ദ്രകമ്മറ്റി ആഹ്വാനം ചെയ്ത പ്രതിഷേധന ദിനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവില ദിവസേന വര്‍ദ്ധിക്കുന്ന രാജ്യം ഇന്ത്യമാത്രമാണ്. നരസിംഹ റാവും മന്‍മോഹന്‍ സിംഗും വായ്‌പേയും നരേന്ദ്രമോദിയും ചേര്‍ന്നാണ് ഇന്ധനവില ഇത്രയധികമാക്കിയത്. പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് എണ്ണ കമ്പനികള്‍ക്ക് വിട്ടു കൊടുത്തപ്പോള്‍ ഡീസല്‍ വില നിര്‍ണയിക്കാനുള്ള അധികാരം ബിജെപി എണ്ണ കമ്പനികള്‍ക്ക് വിട്ടു നല്‍കി. എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കണമെന്ന് പറയുമ്പോള്‍ ഒപ്പിട്ട് നല്‍ക്കുന്ന പ്രധാനമന്ത്രിയായി മോദി മാറി. ഇതോടെ പ്രതിദിനം 10 കോടി രൂപ ബിജെപി അക്കൗണ്ടില്‍ എത്തുന്നു. പാവങ്ങളെ കൊള്ളയടിച്ച ഈ പണം ഉപയോഗിച്ചാണ് ബിജെപി തിരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് സൃഷ്ടിച്ച് അധികാരത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി
നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2023 മാര്‍ച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഈ പദ്ധതി പ്രകാരം 2018 മാര്‍ച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കി. ഉപയോഗശൂന്യമായതും വിറ്റ് പോയതുമായ വാഹനങ്ങളുടെ ഉടമകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തണം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല വാഹന ഉടമകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അതിനുശേഷം 2022 മാര്‍ച്ച് വരെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനവും നികുതിയടച്ച് ഇതുവരെയുള്ള കുടിശ്ശിക ഒഴിവാക്കാവുന്നതാണ്. വാഹനം വീണ്ടും ഉപയോഗിക്കുന്നില്ലെങ്കില്‍ സത്യവാങ്മൂലം നല്‍കി ഭാവി നികുതി ബാധ്യതകളില്‍ നിന്നും ഒഴിവാകാവുന്നതുമാണ്.
Read More » -
Crime
ധീരജ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ധീരജ് വധക്കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എട്ട് പ്രതികളുള്ള കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീഢന നിരോധന നിയമം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതി നിഖില്‍ പൈലിയൊഴികെ മറ്റെല്ലാവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. കേസില്‍ സുപ്രധാന തെളിവായ കത്തി കണ്ടെത്താനാകാത്തതിനാലാണ് തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനുവരി പത്തിനായിരുന്നു ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.
Read More » -
Kerala
കേരളത്തില്‍ 331 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 331 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍ 9, പാലക്കാട് 7, വയനാട് 7, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,066 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 472 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 60, കൊല്ലം 14, പത്തനംതിട്ട 12, ആലപ്പുഴ 16, കോട്ടയം 80, ഇടുക്കി 115,…
Read More » -
Kerala
കലോത്സവത്തിനിടെ കെഎസ്‌യു അക്രമം
പത്തനംതിട്ടയിൽ നടക്കുന്ന എംജി സർവ്വകലാശാല കലോത്സവത്തിനിടെ കെഎസ്‌യു അക്രമം. റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മത്സരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇടപെട്ട പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്. കെഎപി 3ലെ പൊലീസുകാരൻ മോഹനകൃഷ്‌ണന്റെ കീഴ്‌ച്ചുണ്ടിന് മുറിവേറ്റു. പൊലീസുകാരനെ കല്ലുകൊണ്ട് ഇടിച്ച കെഎസ്‌യു പ്രവർത്തകൻ ഹാഫിസ് പിടിയിലായി. എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ കെഎസ്‌യുക്കാർ ആക്രമണം നടത്തുകയായിരുന്നു. ഏപ്രിൽ 1 നാണ് ഇത്തവണത്തെ എം.ജി യൂണിവേഴ്സിറ്റിയുടെ കലോത്സവം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ തുടക്കം കുറിച്ചത്.
Read More » -
Movie
തോമസ് ബെർളി എന്ന സകലകലാ വല്ലഭൻ
പുതുതലമുറക്ക് ഫോർട്ട് കൊച്ചിക്കാരൻ തോമസ് ബെർളി അപരിചിതനാവാം. പക്ഷെ സിനിമയുടെ ചരിത്രത്തിൽ ഈ സകലകലാ വല്ലഭൻ്റെ നാമം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ്. സിനിമാ നിർമ്മാണം, സംവിധാനം, അഭിനയം, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച തോമസ് ബെർളി കുരിശിങ്കൽ അൻപതുകളുടെ തുടക്കത്തിൽ ‘തിരമാല’ എന്ന മലയാള സിനിമയിൽ നായകനായിരുന്നു. പ്രതി നായകൻ ആരായിരുന്നെന്നോ…? പിൽക്കാലത്തെ സൂപ്പർ താരം സാക്ഷാൽ സത്യൻ. പക്ഷേ വെറുതെ അഭിനയിച്ചാൽ പോരാ സിനിമയെക്കുറിച്ച് പഠിച്ച് അഭിനയിക്കണം എന്ന ത്വര അദേഹത്തെ ഹോളിവുഡിൽ എത്തിച്ചു. അങ്ങനെ ഹോളിവുഡിൽ എത്തിയ ആദ്യ മലയാളി എന്ന കീർത്തിക്കും തോമസ് ബെർളി അവകാശിയായി. ബെർളി സിനിമയിൽ പ്രവേശിക്കുന്നത് 1953ലാണ്. ഇൻ്റർ മീഡിയറ്റിന് പഠിക്കുന്ന കാലം. അവിചാരിതമായിട്ടായിരുന്നു അത്. ആലപ്പുഴ സ്വദേശി, സംവിധായകൻ വിമൽകുമാറുമായുള്ള കണ്ടു മുട്ടലാണ് ബെർളിക്ക് സിനിമയിലേക്കുള്ള ഗേറ്റ് പാസ്സായത്. ‘സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ’ എന്ന് വിമൽകുമാർ ചോദിക്കുന്നു. ബെർളി സമ്മതം മൂളി. മേക്കപ്പ് ടെസ്റ്റ് എടുക്കണം എന്ന്…
Read More » -
LIFE
നാടുചുറ്റാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ
ഒറ്റയ്ക്കും സംഘമായും യാത്ര ചെയ്യാൻ ഇഷ്ടമുളളവരാണ് മലയാളികൾ. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ടകുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും കടൽ കാണാനുമെല്ലാം പൊതുജനങ്ങളെ ഉത്തരവാദിത്തത്തോടെ കൊണ്ടുപോകുകയാണ് കെഎസ്ആർടിസി. 2021ൽ കേരളപിറവി ദിനത്തിലാണ് കെഎസ്ആർടിസി ആദ്യത്തെ ബജറ്റ് ടൂർ ആരംഭിച്ചത്. ചാലക്കുടി-മലക്കപ്പാറ യാത്രയാണ് ആദ്യമായി നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നെങ്കിലും ആ യാത്ര വൻവിജയമായതിനെത്തുടർന്നാണ് വിവിധ ഡിപ്പോകളിൽ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. വിനോദസഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവരുമായി ചേർന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജുകൾ നടത്തുന്നത്. സംസ്ഥാനത്ത് നിലവിൽ കെഎസ്ആർടിസിയുടെ ഒൻപത് പ്രധാനപ്പെട്ട വിനോദസഞ്ചാര പാക്കേജുകളാണ് ഉള്ളത്. വിവിധ ഡിപ്പോകളിൽ നിന്നായി മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, ജംഗിൾ സഫാരി, മൺറോതുരുത്ത്, മൂന്നാർ, വാഗമൺ, സാഗരറാണി, ആലപ്പുഴ പാക്കേജ് എന്നിവയാണവ. കൂടാതെ ചില ഡിപ്പോകളിൽ നിന്നും അടുത്തുളള ഡാം, ബീച്ച്, ആന വളർത്തൽകന്ദ്രം എന്നിവിടങ്ങളിലേക്കും കെഎസ്ആർടിസി ടൂർ പാക്കേജ് സർവ്വീസ് നടത്തുന്നുണ്ട്. രാവിലെ 6 മണിക്ക് പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്നവ മുതൽ…
Read More »