Month: April 2022
-
Business
7 നഗരങ്ങളിലെ ഭവന വില്‍പ്പനയില്‍ 71 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: ഏഴ് നഗരങ്ങളിലെ ഭവന വില്‍പ്പന ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 71 ശതമാനം വര്‍ധിച്ച് 99,550 യൂണിറ്റിലെത്തി. ഭവനവായ്പയുടെ കുറഞ്ഞ പലിശ നിരക്കിന്റെയും സ്വന്താമെയാരു വീടെന്ന സങ്കല്‍പ്പം വര്‍ധിച്ചുവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ വില്‍പ്പന വര്‍ധന. 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ത്രൈമാസ വില്‍പ്പനയാണിതെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ അനറോക്ക് അഭിപ്രായപ്പെട്ടു. ഡല്‍ഹി-എന്‍സിആര്‍, മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), ബെംഗളൂരു, പൂനെ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ഭവന ഭൂമി വില്‍പ്പന മുന്‍ പാദത്തില്‍ 90,860 യൂണിറ്റുകളും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 58,290 യൂണിറ്റുകളുമാണ്. പ്രൊപ് ടൈഗറിന്റെ റിപ്പോര്‍ട്ട് പ്രകാരം എട്ട് പ്രധാന നഗരങ്ങളിലായി ജനുവരി-മാര്‍ച്ച് കാലയളവില്‍ ഭവന വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 70,623 യൂണിറ്റിലെത്തി. 2022 ന്റെ ആദ്യ പാദത്തില്‍ ഭവന വിപണിയില്‍ ബുള്‍ റണ്‍ തുടര്‍ന്നെന്നും 71 ശതമാനം വാര്‍ഷിക വളര്‍ച്ചയും ഉണ്ടായെന്നും അനറോക്ക് ചെയര്‍മാന്‍ അനൂജ് പുരി പറഞ്ഞു. ഭവന വിപണിക്ക് മൂന്നാമത്തെ കോവിഡ് 19 തരംഗത്തിന്റെ…
Read More » -
Business
കയറ്റുമതിയില്‍ റെക്കോര്‍ഡുമായി മാരുതി സുസുകി
ന്യൂഡല്‍ഹി: വിദേശ കയറ്റുമതിയില്‍ റെക്കോര്‍ഡുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. ജാപ്പനീസ് കാര്‍ നിര്‍മ്മാതാവിന്റെ പ്രാദേശിക വിഭാഗം 2,38,376 യൂണിറ്റ് കാറുകളാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഒരു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാര്‍ച്ച് മാസം മാത്രം 26,496 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. ഇത് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന മാരുതി സുസുകി വാഹനങ്ങള്‍ 100-ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നുണ്ട്. ബലെനോ, ഡിസയര്‍, സ്വിഫ്റ്റ്, എസ്-പ്രെസ്സോ, ബ്രെസ്സ എന്നിവയാണ് 2022 സാമ്പത്തിക വര്‍ഷത്തെ മികച്ച അഞ്ച് കയറ്റുമതി മോഡലുകളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍. 1986 മുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കി 2,250,000 വാഹനങ്ങളുടെ സഞ്ചിത കയറ്റുമതി നേടിയിട്ടുണ്ട്. അതിനിടെ, മാരുതി സുസുകിയുടെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഹിസാഷി ടകൂച്ചി ചുമതലയേറ്റു. 1986ല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ടകൂച്ചി 2019 ജൂലൈ മുതല്‍ മാരുതി സുസുകിയുടെ…
Read More » -
Kerala
കുറുപ്പന്തറയിൽ ടോറസ് ബൈക്കിടിച്ചു, ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ ടോറസ് ബൈക്കിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുറുപ്പന്തറ കൊല്ലമലയിൽ ജയിംസ് ജോസഫ് (51) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. കുറുപ്പന്തറ ജംഗ്ഷനിലെ ബാങ്കിൽ നിന്നും ഇറങ്ങി ബൈക്ക് എടുത്ത് മുന്നോട്ട് സഞ്ചരിക്കവേ പിന്നിൽ നിന്നെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു. ടോറസിനടിയിൽ ബൈക്ക് അകപ്പെട്ടതോടെ ജയിംസിനെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തിൽ, കാലിന് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് കിടന്ന ജയിംസിനെ ഉടൻതന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിക്കാതെ മരിച്ചു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതവും തടസമുണ്ടായി.പിന്നീട് അഗ്നിശമന സേന ടോറസ് മാറ്റി റോഡ് കഴുകിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Read More » -
Kerala
നഗരമധ്യത്തിൽ വച്ച് കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്ന കേസ്, മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു
കാരാളി അനൂപ് വധക്കേസിലെ പ്രതി കുങ്കന്‍ എന്ന സുമേഷിനെ നഗരമധ്യത്തില്‍ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു. പാങ്ങോട് ഷൈമ മന്‍സിലില്‍ നിഹാസ്, പാങ്ങോട് കുട്ടത്തികരിക്കം ക്ഷേത്രം പൂവക്കോട് വീട്ടില്‍ റജി, മാറനല്ലൂര്‍ അരുമാളൂര്‍ മുസ്ലിം പള്ളിക്ക് സമീപം കടയറവിള പുത്തന്‍വീട്ടില്‍ ഷമീം എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ തെളിവെടുപ്പിന് മൂവരെയും വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയാണ് സുമേഷിനെ നിഹാസും സംഘവും കാറിടിച്ച് കൊലപ്പെടുത്തിയത്. ഈഞ്ചക്കലിലെ കിങ്സ് വേ ഹോട്ടലിലെ പാര്‍ക്കിങ്ങിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കേസിലെ രണ്ടാം പ്രതിയായ റജിക്കൊപ്പമാണ് നിഹാസും ഷമീമും നഗരത്തില്‍ എത്തുന്നത്. ബുധനാഴ്ച രാത്രി 11. 45 ഓടെ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങവെ പാര്‍ക്കിങ് ഏരിയയില്‍ സുമേഷിന്‍റെ ബൈക്ക് നിഹാസിന്‍റെ കാറില്‍ ഇടിച്ചു. ഇതിനെതുടര്‍ന്ന് സുമേഷും സുഹൃത്ത് സൂരജുമായി നിഹാസും സംഘവും വാക്കുതര്‍ക്കവും കൈയാങ്കളിയും നടന്നു. ഹോട്ടലിലെ സുരക്ഷാ…
Read More » -
India
രാജ്യതാല്‍പര്യത്തിന് പ്രാധാന്യം; റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരും: നിര്‍മ്മല സീതാരാമന്‍
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് ക്രൂഡോയില്‍ വാങ്ങുന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആഗോള തലത്തില്‍ വില ഉയര്‍ന്നിരിക്കെ യുദ്ധത്തിന് മുന്‍പത്തെ വിലയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം അംഗീകരിക്കുകയാണ് ഇന്ത്യ. നാല് ദിവസത്തേക്ക് ഉപയോഗിക്കാനുള്ള എണ്ണ റഷ്യയില്‍ നിന്നും വാങ്ങിയെന്നും ധനമന്ത്രി അറിയിച്ചു. രാജ്യതാല്‍പര്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും എണ്ണ വാങ്ങുന്നത് തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ആരംഭിച്ചു. ഇപ്പോള്‍ വാങ്ങിയത് മൂന്ന്, നാല് ദിവസത്തേക്ക് തികയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ താല്‍പര്യം മാത്രമേ താന്‍ ഇപ്പോള്‍ കണക്കിലെടുക്കുന്നുള്ളുവെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷക്കാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. കുറഞ്ഞ നിരക്കില്‍ എണ്ണ ലഭിക്കുമെങ്കില്‍ അത് വാങ്ങുന്നത് എന്തിന് ഒഴിവാക്കണം. എന്റെ ജനങ്ങള്‍ക്ക് ഇപ്പോള്‍ അത് ആവശ്യമാണ്. അതിനാല്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ആരംഭിച്ചുവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇതിനോടകം തന്നെ റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ്…
Read More » -
India
ഡിമാന്‍ഡ് കുറയുന്നു; കൊവാക്സിന്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നു
ഹൈദരാബാദ്: രാജ്യത്ത് കൊവാക്‌സിന്‍ ഉത്പാദനം കുറയ്ക്കാന്‍ ഒരുങ്ങി ബയോടെക്‌നോളജി കമ്പനിയായ ഭാരത്ബയോടെക്ക്. താല്‍ക്കാലികമായിയാണ് വിവിധ നിര്‍മാണ കേന്ദ്രങ്ങളിലെ കൊവാക്‌സിന്‍ ഉത്പാദനം കുറയ്ക്കുന്നത് എന്ന് കമ്പനി വിശദീകരിച്ചു. എന്നാല്‍ ഡിമാന്‍ഡ് കുറയുന്നത് മുന്നില്‍ കണ്ട് കൂടെയാണ് ഉത്പാദനം കുറയ്ക്കുന്നത് എന്നാണ് സൂചന. വിവിധ ഏജന്‍സികളുമായുള്ള വിതരണ കരാറുകള്‍ പൂര്‍ത്തിയാക്കിയതാണ് മറ്റൊരു കാരണം. വരും മാസങ്ങളില്‍ നിര്‍മാണ കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികള്‍, സൗകര്യ വികസനം പ്രോസസിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൊവിഡ് മൂലം പൊതുജനാരോഗ്യ രംഗത്തെ അടിയന്തരാവസ്ഥയെ നേരിടാന്‍, കഴിഞ്ഞ വര്‍ഷം കമ്പനി തുടര്‍ച്ചയായി കൊവാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. നിലവിലുള്ള എല്ലാ സൗകര്യങ്ങളും കൊവാക്‌സിന്‍ നിര്‍മ്മാണത്തിനായി നീക്കി വയ്ക്കുകയായിരുന്നു. കൊവിഡ് വാക്‌സിന്‍ നിര്‍മാണം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ചില അത്യാധുനിക സംവിധാനങ്ങള്‍ കൊവിഡ് വ്യാപന സമയത്ത് ഭാരത് ബയോടെക്കില്‍ ലഭ്യമായിരുന്നില്ല. ലോകാരോഗ്യ സംഘടനയുടെ പരിശോധനയില്‍, ഭാരത് ബയോടെക് ഇത് സമ്മതിക്കുകയും സംവിധാനം മെച്ചപ്പെടുത്താന്‍ പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉടന്‍ നിലവിലെ സംവിധാനത്തിലെ…
Read More » -
Kerala
യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൊന്നും സഹകരിക്കാത്ത യൂണിയന്‍ നേതാവ്; വി.ഡി. സതീശന്‍ പത്തോളം ഐ.എന്‍.ടി.യു.സി. യൂണിയനുകളുടെ ഭാരവാഹി
കൊച്ചി: ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സംസ്ഥാനത്തെ പത്തോളം പ്രധാന വ്യവസായശാലകളിലെ ഐഎന്‍ടിയുസി യൂണിയനുകളുടെ ഭാരവാഹി. ജനപ്രതിനിധി എന്നനിലയിലാണ് തലപ്പത്ത് തുടരുന്നതെങ്കിലും യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൊന്നും സഹകരണം പണ്ടേയില്ല. എന്നാല്‍, തെരഞ്ഞെടുപ്പുകാലത്ത് ആളായും പണമായും യൂണിയനുകളുടെ സഹായം തേടാറുമുണ്ട്. ഐഎന്‍ടിയുസി, കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയില്‍ രോഷാകുലരാണ് ഐഎന്‍ടിയുസി യൂണിയനുകള്‍. പൊതുമേഖലാ സ്ഥാപനങ്ങളായ കൊല്ലത്തെ കെഎംഎംഎല്‍, അങ്കമാലിയിലെ ടെല്‍ക്, ഏലൂര്‍ വ്യവസായ മേഖലയിലെ ടിസിസി എന്നിവിടങ്ങളിലെ തൊഴിലാളികളുടെയും കൊച്ചി റിഫൈനറിയിലെ ജീവനക്കാരുടെയും സംഘടനയുടെ പ്രസിഡന്റാണ് സതീശന്‍. ഇതില്‍ കൊച്ചി റിഫൈനറി എംപ്ലോയീസ് യൂണിയന്‍, ഐഎന്‍ടിയുസി കൂടി പങ്കാളിയായിരുന്ന ദ്വിദിന പണിമുടക്കില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, റിഫൈനറിയിലെ മറ്റുരണ്ട് തൊഴിലാളി യൂണിയനുകളായ കൊച്ചിന്‍ റിഫൈനറീസ് വര്‍ക്കേഴ്സ് അസോസിയേഷനും (സിഐടിയു) എംപ്ലോയീസ് അസോസിയേഷനും (ഐഎന്‍ടിയുസി) പണിമുടക്കില്‍ പങ്കാളിയായി. രണ്ടുദിവസം പണിമുടക്കിയാല്‍ 16 ദിവസത്തെ ശമ്പളം പിടിക്കുമെന്ന മാനേജ്മെന്റിന്റെ ഭീഷണി അവഗണിച്ചാണ് ഈ യൂണിയനുകളിലെ തൊഴിലാളികള്‍ പണിമുടക്കിയത്. കളമശേരിയിലെ അപ്പോളോ ടയേഴ്സ്, ഏലൂരിലെ ഹിന്‍ഡാല്‍കോ, നിറ്റ ജലാറ്റിന്‍…
Read More » -
Kerala
പഞ്ചതാരകം’ ആർദ്ര സ്മരണകളുടെ മന്ദിരം, മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു
വിനോദയാത്രയ്ക്കിടെ നേപ്പാളില്‍ വച്ച് അടച്ചിട്ട ഹോട്ടല്‍ മുറിക്കുള്ളില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍, ഭാര്യ ശരണ്യ, മക്കള്‍ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരെക്കുറിച്ചുള്ള ഓര്‍മ ആരുടെയും ഉള്ളിൽ നനവ് പടർത്തും. ഈ അഞ്ച് അംഗങ്ങളുടെയും ഓർമകൾ നിലനിർത്താനായി നിർമ്മിച്ച ഇരുനില മന്ദിരം ‘പഞ്ചതാരകം ‘ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമര്‍പ്പിച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യന്‍കോയിക്കല്‍ രോഹിണിയില്‍ പ്രവീണ്‍കുമാറിൻ്റെയും ഭാര്യയുടെയും മക്കളുടെയും ഓര്‍മയ്ക്കായി അച്ഛന്‍ കൃഷ്ണന്‍ നായരും അമ്മ പ്രസന്നകുമാരിയുമാണ് കുടുംബ വീടിനു സമീപം ഈ ‘സ്മൃതി മന്ദിരം’ നിർമ്മിച്ചത്. ഇതിനു സമീപത്താണ് 5 പേരും അന്ത്യവിശ്രമം കൊള്ളുന്നതും. അടച്ചിട്ട ഹോട്ടല്‍ മുറിയിലെ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്നാണ് പ്രവീണും കുടുംബവും മരിച്ചത്. കുരുന്നുകളടക്കം 8 പേര്‍ മരിച്ച സംഭവം നാടിനെ നടുക്കിയ ദുരന്തമായിരുന്നു. ഇന്നും ആ വേദനയില്‍ നിന്നും മോചനം നേടിയിട്ടില്ല ഈ കുടുംബം. ലാളിച്ച് കൊതി തീരാത്ത പിഞ്ചോമനകളെയും മകനെയും മരുമകളെയും ഓര്‍ത്ത് കരയുകയാണ് ഈ കുടുംബം. പ്രവീണിന്റെ സഹോദരി…
Read More » -
Careers
യു.കെയിലേക്കും നഴ്സുമാര്‍ക്ക് അപേക്ഷിക്കാം: നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു
തിരുവനന്തപുരം: മലയാളി നഴ്സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍. ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പില്‍ വിന്‍ പദ്ധതി പ്രകാരം ജര്‍മനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. യു.കെ റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍.എസ്.എച്ച്. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും വന്‍തോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എന്‍.എം, മിഡ് വൈഫറി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒ.ഇ.ടി/ഐ.ഇ.എല്‍.ടി.എസ് പരീക്ഷാ ഫീസ്, സി.ബി.ടി ചെലവുകള്‍ തിരികെ ലഭിക്കും. യു.കെയില്‍ എത്തിച്ചേര്‍ന്നാല്‍ ഒ.എസ്.സി.ഇ ടെസ്റ്റ് എഴുതുന്നതിനുള്ള സഹായവും ലഭിക്കും. എട്ടു മാസത്തിനുള്ളില്‍ ഒ.എസ്.സി.ഇ പാസാകേണ്ടതാണ്. ഇക്കാലയളവില്‍ 24,882 യൂറോവരെ ശമ്പളം ലഭിക്കും. ഒ.എസ്.സി.ഇ നേടിക്കഴിഞ്ഞാല്‍ 25,665 മുതല്‍ 31,534 യൂറോ വരെ ശമ്പളം കിട്ടും. ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി ജര്‍മനിയിലേക്ക് നഴസിംഗ് റിക്രൂട്ട്മെന്റിന് നടപടി ആരംഭിച്ചതിന് ശേഷം കൂടുതല്‍…
Read More » -
NEWS
വിനോദ, വിസ്മയ, സാങ്കേതിക വൈവിധ്യങ്ങളുടെ ഉത്സവം, ദുബായ് എക്‌സ്‌പോയിൽ മികച്ച പവലിയനുള്ള ഗോള്‍ഡ് മെഡല്‍ സൗദി അറേബ്യക്ക്
ദുബായ്: അറബ് ലോകത്തെ വിസ്മയിപ്പിച്ച രാജ്യാന്തര എക്‌സ്‌പോക്ക് തിരശ്ശീല വീണു. സെപ്തംബര്‍ 30നാണ് അല്‍ വാസല്‍ പ്ലാസയില്‍ എക്‌സ്‌പോ ആരംഭിച്ചത്. 6 മാസങ്ങൾ നീണ്ട വിശ്വമേളയില്‍ ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍ പങ്കെടുത്തു. എക്‌സ്‌പോയിലെഏറ്റവും വിസ്തൃതിയുള്ള മികച്ച പവലിയനുള്ള ഗോള്‍ഡ് മെഡല്‍ സൗദി അറേബ്യ നേടി. സ്വിറ്റ്‌സര്‍ലണ്ട് രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും നേടി. സംഗീതലോകത്തെ താരങ്ങളായ ക്രിസ്റ്റീന അഗ്യുലേര, നോറ ജോൺസ്, യോയോ മാ എന്നിവരുടെ പരിപാടികൾ സമാപന ചടങ്ങുകൾക്ക് താളക്കൊഴുപ്പേകി. ജൂബിലി സ്റ്റേജിലും മില്ലേനിയം ആംഫി തിയേറ്ററിലും പുലരുവോളം നൃത്തസംഗീതപരിപാടികളും അരങ്ങേറി. എക്സ്പോയുടെ ഭാഗമായി രൂപകല്പന ചെയ്ത 745 വസ്ത്രങ്ങളുടെ പ്രദർശനം, കുരുന്നുകൾ ആലപിക്കുന്ന യു.എ.ഇ. ദേശീയഗാനം, യാസ്മിന സബ്ബയുടെ നേതൃത്വത്തിൽ എ.ആർ. റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയുടെ പ്രത്യേക അവതരണം എന്നിവയുമുണ്ടായിരുന്നു. ഹറൗത് ഫാസ്ലിയാനും 16 സംഗീതവിദഗ്ധരും അണിനിരക്കുന്ന പരിപാടി, ഇറ്റാലിയൻ പിയാനിസ്റ്റ് എലിയോനോര കോൺസ്റ്റാന്റിനിയും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ എന്നിവയും ചടങ്ങിന് കൊഴുപ്പേകി. തുടർന്ന് എക്‌സ്‌പോ…
Read More »