പത്തനംതിട്ടയിൽ നടക്കുന്ന എംജി സർവ്വകലാശാല കലോത്സവത്തിനിടെ കെഎസ്‌യു അക്രമം. റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മത്സരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.
സംഘർഷത്തിൽ ഇടപെട്ട പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്. കെഎപി 3ലെ പൊലീസുകാരൻ മോഹനകൃഷ്‌ണന്റെ കീഴ്‌ച്ചുണ്ടിന് മുറിവേറ്റു. പൊലീസുകാരനെ കല്ലുകൊണ്ട് ഇടിച്ച കെഎസ്‌യു പ്രവർത്തകൻ ഹാഫിസ് പിടിയിലായി. എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ കെഎസ്‌യുക്കാർ ആക്രമണം നടത്തുകയായിരുന്നു.
ഏപ്രിൽ 1 നാണ് ഇത്തവണത്തെ എം.ജി യൂണിവേഴ്സിറ്റിയുടെ കലോത്സവം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ തുടക്കം കുറിച്ചത്.