SportsTRENDING

ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 194 റ​ണ്‍​സ്

ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 194 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 193 റ​ണ്‍​സെ​ടു​ത്തു.

നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണ്‍ 21 പ​ന്തി​ൽ 30 റ​ണ്‍​സും ഷി​മ്രോ​ണ്‍ ഹെ​റ്റ്മെ​യ​ർ 14 പ​ന്തി​ൽ 35 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.

മും​ബൈ​യ്ക്കാ​യി ജ​സ്പ്രീ​ത് ബും​റ​യും ടൈ​മ​ൽ മി​ൽ​സും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കീ​റോ​ണ്‍ പൊ​ള്ളാ​ർ​ഡ് ഒ​രു വി​ക്ക​റ്റും നേ​ടി.

ജോ​സ് ബട്‌ല​റു​ടെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ് രാ​ജ​സ്ഥാ​നെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. 68 പ​ന്തി​ൽ അ​ഞ്ച് സി​ക്സും 11 ഫോ​റും ഉ​ൾ​പ്പെ​ടെ 100 റ​ണ്‍​സാ​ണ് ബ​ട്‌ലറുടെ ബാ​റ്റി​ൽ​നി​ന്നു പി​റ​ന്ന​ത്. ​സീ​സ​ണി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ താ​ര​മാണ് ബട്‌ലർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: