ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശിപാര്‍ശ അംഗീകരിച്ച് പാകിസ്താന്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടു.മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.കാവല്‍ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാന്‍ തുടരും.
ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസ പ്രമേയം തള്ളിയതിന് പിന്നാലെയാണ് ഇമ്രാൻ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രസിഡണ്ട് ആരിഫ് അല്‍വിനോട് ശിപാര്‍ശ ചെയ്തത്.പുതിയ സംഭവവികാസങ്ങളെ തുടർന്ന് ഇസ്‌ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.