NEWS

മഹ്‌സൂസിലൂടെ അഞ്ചാം തവണയും സമ്മാനം നേടി പ്രവാസി ഇന്ത്യക്കാരനായ സുബ്രഹ്മണ്യൻ

ദുബൈ: മഹ്‌സൂസിലൂടെ അഞ്ചാം തവണയും സമ്മാനം നേടി പ്രവാസി ഇന്ത്യക്കാരനായ സുബ്രഹ്മണ്യൻ. 70-ാമത് പ്രതിവാര തത്സമയ മഹ്‌സൂസ് നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ കഴിഞ്ഞ ദിവസം നേടിയ 100,000 ദിര്‍ഹത്തിന്റെ സമ്മാനമാണ് ഇതിൽ അവസാനത്തേത്.

 
തമിഴ്നാട് സ്വദേശിയും ഷാര്‍ജയിൽ  ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങ് സൂപ്പര്‍വൈസറുമാണ്  55 വയസ്സുള്ള സുബ്രഹ്മണ്യൻ.

തന്റെ മകളുടെ സംഗീതവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി സമ്മാനത്തുക വിനിയോഗിക്കുമെന്ന് വിജയിയായ സുബ്രഹ്മണ്യന്‍ പറഞ്ഞു. ‘എന്റെ 15 വയസ്സുള്ള മകള്‍ മനോഹരമായി കീബോര്‍ഡ് വായിക്കും. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ നേരിട്ട് തെരഞ്ഞെടുത്തവരില്‍ ഒരാളാണവള്‍. സൗണ്ട് എഞ്ചിനീയറാകണമെന്ന അവളുടെ സ്വപ്‌നം സഫലമാക്കാന്‍ ഈ തുക സഹായിക്കും’- അഞ്ച് തവണ മഹ്‌സൂസ് വിജയിയായ അദ്ദേഹം പറഞ്ഞു.

Back to top button
error: