
അമരാവതി: ആന്ധ്രപ്രദേശില്‍ ഒറ്റയടിക്ക് 13 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് വൈ.എസ് ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍.ഇതോടെ 13 ജില്ലകളുണ്ടായിരുന്ന സംസ്ഥാനത്ത് മൊത്തം 26 ജില്ലകളുണ്ടാകും.നാളെയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുകയെങ്കിലും ഇതിനാവശ്യമായ നടപടികളെല്ലാം തന്നെ ഇതിനകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.നാളെ തന്നെ ജില്ലകളില്‍ ചുമതലയേറ്റെടുക്കാന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മുൻപ് പ്രദേശം അവഗണിക്കപ്പെടുന്നുവെന്ന് കാണിച്ചായിരുന്നു ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചത്.രൂപവത്കരണത്തിന് നേതൃത്വം നല്കിയ കോണ്‍ഗ്രസിന് ഇരു സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായപ്പോള്‍ ആന്ധ്രയില്‍ ജഗന്മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതിയുമാണ് അധികാരത്തിലുള്ളത്.






