Month: April 2022

  • Kerala

    ‘ഒഴുകുന്ന പാലം’ രാജ്യവ്യാപക ശ്രദ്ധനേടുന്നു, തിരമാലകൾക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന ബേപ്പൂരിലെ പാലം കാണാൻ സഞ്ചാരികളുടെ പ്രവാഹം

    കോഴിക്കോട്: ബേപ്പൂർ ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് രാജ്യവ്യാപകമായി ശ്രദ്ധയാകർഷിക്കുന്നു. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ടൂറിസ്റ്റ് പ്രമോഷൻ കൗൺസിലിന്റെയും തുറമുഖ വകുപ്പിൻ്റെയും സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സ്ഥാപിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി മാറിയത്. ബേപ്പൂരിലെത്തിയ വിനോദ സഞ്ചാരികൾ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആസ്വദിക്കുന്ന വീഡിയോ എ.എൻ.ഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരമാലകൾക്കനുസരിച്ച് പാലം ഉയരുകയും താഴുകയും ചെയ്യുന്ന വീഡിയോയ്ക്ക് രാജ്യവ്യാപകമായി പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. 100 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള പാലം ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീൻ ബ്ലോക്കുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം 500 പേർക്ക് ഈ പാലത്തിലൂടെ യാത്രചെയ്യാനാകും. നിലവിൽ ലൈഫ് ജാക്കറ്റ് ധരിച്ച 50 പേർക്ക് മാത്രമേ ഈ പാലത്തിലൂടെ സഞ്ചാരത്തിന് അനുമതി നൽകിയിട്ടുള്ളു. പാലത്തിൻ്റെ അറ്റത്തായി കടലിലേക്ക് നീണ്ടുകിടക്കുന്ന 15 മീറ്റർ വീതിയുള്ള പ്ലാറ്റ്‌ഫോമും സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് ആറു വരെയാണ് പാലം സന്ദർശിക്കാനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ആലപ്പുഴബീച്ചിൽ പ്രവർത്തനമാരംഭിക്കേണ്ട…

    Read More »
  • Kerala

    310 പേര്‍ക്ക് മാത്രം കോവിഡ്-19

    തിരുവനന്തപുരം: കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11, കണ്ണൂര്‍ 7, മലപ്പുറം 4 , കാസര്‍ഗോഡ് 4, പാലക്കാട് 3, വയനാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,100 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 6 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,074 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 458 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 61, കൊല്ലം 38, പത്തനംതിട്ട 14, ആലപ്പുഴ 16, കോട്ടയം 69, ഇടുക്കി…

    Read More »
  • LIFE

    ” ആട്ടം ” തുടങ്ങി

    വിനയ് ഫോർട്ട്,ഷറിൻ ഷിഹാബ്,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആട്ടം ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംങും പൂജാ കർമ്മവും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് നിർവ്വഹിച്ചു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ ‘ആട്ട’ത്തിന്റെ ഛായാഗ്രഹണം അനുരുദ്ധ് അനീഷ് നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രദീപ് മേനോൻ,സംഗീതം-ബേസിൽ സി ജെ, എഡിറ്റർ-മഹേഷ് ഭുവനന്ദ്. പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ, കല-അനീഷ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-നിസ്സാർ റഹ്മത്ത്,സ്റ്റിൽസ്-രാഹുൽ എം സത്യൻ, സൗണ്ട്-രംഗനാഥ് രവി, ടൈറ്റിൽ ഡിസൈൻ- ഗോകുൽ ദീപ്,പി ആർ ഒ-എ എസ് ദിനേശ്.

    Read More »
  • Kerala

    ഈ.മ.യൗയിലെ ‘വാവച്ച’നെയും ഹോമിലെ ‘അപ്പച്ച’നെയും അനശ്വരമാക്കിയ പ്രശസ്തനടൻ കൈനകരി തങ്കരാജ് അന്തരിച്ചു

      കൊല്ലം: പ്രശസ്ത നാടക, സീരിയൽ, ചലച്ചിത്ര നടന്‍ കൈനകരി തങ്കരാജ് വിടവാങ്ങി. 76 വയസായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് ഒരു മണിക്ക് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായ തങ്കരാജ്, കെഎസ്‌ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് കടന്നുവന്നത്. രണ്ടുതവണ മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. കെ.പി.എ.സി ഉള്‍പ്പെടെ ഒട്ടേറെ നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു. പ്രേം നസീര്‍ നായകനായി എത്തിയ ‘ആനപ്പാച്ചന്‍’ ആയിരുന്നു ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ സിനിമയിലെ കേന്ദ്ര കഥാപാത്രമായ വാവച്ചനെ അതിഗംഭീരമായി അവതരിപ്പിച്ചാണ് കൈനകരി തങ്കരാജ് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയത്. ലൂസിഫറിലെ കൃഷ്ണൻ നെടുമ്പള്ളി, ഇഷ്ഖിലെ മുരുകൻ, ഹോമിലെ അപ്പച്ചൻ എന്നീ കഥാപാത്രങ്ങളും…

    Read More »
  • India

    ഹലാൽ നിരോധനം: ഹിന്ദു സംഘടനകൾ കർണാടക സർക്കാരിന് കത്ത് നൽകി

    ഹലാൽ നിരോധനം ആവശ്യപ്പെട്ട് എട്ട് ഹിന്ദുത്വ സംഘടനകൾ സംയുക്തമായി കർണാടക സർക്കാരിന് കത്ത് നൽകി. ഹലാലിന്റെ പേരിൽ കർണാടകയിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ ശിവമോഗയിൽ ഹലാൽ ബോർഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ഹോട്ടലുടമയെ ബജറംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചു. ഹലാൽ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും മർദ്ദനമേറ്റു. അതിനിടെ, സംസ്ഥാനത്തെ അഞ്ച് അറവുശാലകൾക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നൽകി. കശാപ്പിന് മുമ്പ് മൃഗങ്ങളെ ബോധരഹിതമാക്കാൻ സൗകര്യമില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. ഹലാൽ നിരോധന ആവശ്യങ്ങൾക്കിടെയാണ് നടപടി. ഹലാല്‍ നിരോധനാവശ്യത്തെ പിന്തുണച്ച് കര്‍ണാടക മന്ത്രി ശശികല ജോളിയും രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ കഴിഞ്ഞ ദിവസം ബജറംഗ്ദള്‍ പ്രവര്‍ത്തക ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഹലാല്‍ ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ചൂണ്ടികാട്ടിയാണ് വീടുകള്‍ കയറി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണം ചെയ്തു. ചിക്കമംഗ്ലൂരുവില്‍ ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളിലേക്ക് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹലാല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. അന്യായമെന്നും…

    Read More »
  • Kerala

    കെഎസ്ആര്‍ടിസിക്ക് മുന്നിലെ ‘ഭീകര’പ്രകടനം: ആറ് ‘അഭ്യാസികള്‍’ അറസ്റ്റില്‍

    തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ ആറ് യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇനി ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്. രണ്ട് ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. അഭ്യാസ പ്രകടനം നടത്തിയ ഏഴ് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരെന്ന് കുന്നംകുളം പോലീസ് പറയുന്നു. കുന്നംകുളം അയിനൂര്‍ സ്വദേശികളാണ് പിടിയിലായത്. അയിനൂര്‍ സ്വദേശികളായ സുഷിത്ത്, നിഖില്‍ ദാസ്, അതുല്‍, അഷിത്ത്, മുഹമ്മദ് യാസിന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയിലാണ് കെഎസ്ആര്‍ടിസിക്ക് മുന്നിലാണ് മൂന്ന് ബൈക്കുകളിലായി യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. തൊട്ടില്‍പ്പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസ്സിന് മുന്നില്‍ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെയാണ് ഏഴ് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസ്സില്‍ കല്ലുകൊണ്ടും കൈ കൊണ്ടും ഇടിച്ച സംഘം സ്ത്രീ യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി. എന്തോ ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും യാത്രക്കാരും പറയുന്നു. ഇന്നലെ രാത്രി 7.30 നാണ് തൊട്ടില്‍പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ഫാസ്റ്റ്…

    Read More »
  • Kerala

    കേരളത്തില്‍ 310 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ 310 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11, കണ്ണൂര്‍ 7, മലപ്പുറം 4 , കാസര്‍ഗോഡ് 4, പാലക്കാട് 3, വയനാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,100 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 6 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,074 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 458 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 61, കൊല്ലം 38, പത്തനംതിട്ട 14, ആലപ്പുഴ 16, കോട്ടയം 69, ഇടുക്കി 23,…

    Read More »
  • LIFE

    തളര്‍ന്നിട്ടും തളരാതെ സ്വപ്ന

    യുവനടിയും നര്‍ത്തകിയും മലയാളികള്‍ക്ക് ചിരപരിചിതയുമായിരുന്ന മുംബൈ മലയാളിയായ സ്വര്‍ണ്ണാ തോമസിനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ഒരു കാലത്ത് മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ഏവര്‍ക്കും സുപരിചിതയായിരുന്നു സ്വര്‍ണ്ണ തോമസ്. ഏറെ നാളത്തെ അധ്വാനത്തിനും പരിശ്രമത്തിനുമൊടുവില്‍ തന്റെ ജീവിതം തിരിച്ചുപ്പിടിക്കാനൊരുങ്ങുകയാണ് സ്വര്‍ണ്ണ. സ്വര്‍ണ്ണയുടെ ജീവിതം തകിടം മറിയുന്നത് 2013ലാണ്. കൊച്ചിയിലെ താമസ സമുച്ചയത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് കാല്‍തെന്നി താഴേയ്ക്ക് വീണ സ്വർണ്ണ തന്റെ സ്വപ്നങ്ങളെ കൂടെ കൊണ്ടുനടന്നു. നൃത്തവും സിനിമയുമായിരുന്നു സ്വര്‍ണ്ണ കണ്ട സ്വപ്നം. ടി വി റിയാലിറ്റി ഷോകളിലെ മിന്നും താരമായിരുന്നു സ്വര്‍ണ്ണ. ആദ്യ സിനിമാ റിലീസിന് മുമ്പ് തന്നെ സ്വര്‍ണ്ണയ്ക്ക് അഞ്ചോളം ചിത്രങ്ങളില്‍ കരാറായിരുന്നു. നിനച്ചിരിക്കാതെയാണ് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് അബദ്ധത്തില്‍ കാല്‍വഴുതി സ്വര്‍ണ്ണ താഴേയ്ക്ക് വീഴുന്നത്. അപകടത്തില്‍ സ്വര്‍ണ്ണയുടെ നട്ടെല്ല് തകര്‍ന്നു.  തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി സ്വര്‍ണ്ണ വിധിയെ സധൈര്യം നേരിട്ടു. പോരാട്ടവീര്യവും മനോധൈര്യവും തുണയായി. പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്ന സ്വര്‍ണ്ണ ഇന്ന് ദിവസേന…

    Read More »
  • Kerala

    ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച സംഭവം: മാത്യു കുഴല്നാടനെതിരെ അർബൻ ബാങ്ക് ചെയർമാൻ

    എറണാകുളം: മൂവാറ്റുപുഴയിൽ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു വീട്ടുകാരെ അകത്തു കയറ്റിയ മാത്യു കുഴല്നാടൻ എംഎൽഎയുടെ നടപടിക്ക് എതിരെ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ. എം എൽ എയ്ക്ക് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടാൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമായിരുന്നു. കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി നടത്തി എന്ന ആരോപണം ശരിയല്ലെന്നും ഗോപി കോട്ടമുറിയ്ക്കൽ പറഞ്ഞു. ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴയിൽ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു എംഎൽഎ വീട്ടുകാരെ അകത്തു കയറ്റിയത്. പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടുടമസ്ഥൻ വീട്ടിലില്ലാത്ത സമയത്താണ് മക്കളെ ഇറക്കിവിട്ടു മൂവാറ്റുപുഴ അർബൻ ബാങ്ക് വീട് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ അവകാശങ്ങൾ ലംഘിച്ച ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു.

    Read More »
  • NEWS

    വിഷു-ഈസ്റ്റർ;24 സ്പെഷല്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി

    കൊച്ചി: ഈസ്റ്റര്‍-വിഷു പ്രമാണിച്ച്‌ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 24 സ്പെഷല്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി.എറണാകുളത്തേക്ക് എട്ടും കണ്ണൂര്‍ കോട്ടയം എന്നിവിടങ്ങ‌ളിലേക്ക് നാലും തൃശൂരേക്ക് മൂന്നു‌ സര്‍വീസുമാണ് സ്പെഷ്യലായി നടത്തുന്നത്. ഏപ്രില്‍ 13ന്  22 പ്രത്യേക സര്‍വിസുകളും ഏപ്രില്‍ 12ന് രണ്ട് സര്‍വിസുകളുമാണ് പ്രഖ്യാപിച്ചത്. http://www.ksrtc.in വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

    Read More »
Back to top button
error: