Month: April 2022

  • Breaking News

    6 ലക്ഷം സിഎന്‍ജി യൂണിറ്റുകള്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ട് മാരുതി സുസുക്കി

    ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 4 മുതല്‍ 6 ലക്ഷം സിഎന്‍ജി യൂണിറ്റുകള്‍ വില്‍ക്കാന്‍ ലക്ഷ്യമിടുന്നു. 2021-22ല്‍ കമ്പനി 2.3 ലക്ഷം സിഎന്‍ജി യൂണിറ്റുകള്‍ വിറ്റു. നിലവില്‍ മാരുതി സുസുക്കിയുടെ 15 മോഡലുകളില്‍ 9 എണ്ണം സിഎന്‍ജി പവര്‍ട്രെയിന്‍ ഉപയോഗിച്ച് വില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ മോഡലുകള്‍ ഇറക്കാന്‍ ശ്രമിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4 ലക്ഷം മുതല്‍ 6 ലക്ഷം യൂണിറ്റുകള്‍ വരെ നേടാനാണ് ശ്രമിക്കുന്നതെന്നും ഇത് ലഭ്യതയെ അടിസ്ഥാനമാക്കിയാണിരിക്കുന്നതെന്നും കമ്പനിയുടെ സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഇന്ധനത്തിന് പകരമായി മറ്റ് മോഡലുകള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നുണ്ട്. ഇതില്‍ സിഎന്‍ജി കാറുകളുടെ പങ്ക് വര്‍ദ്ധിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞു. സിഎന്‍ജിയുടെ ഇപ്പോഴുള്ള വില്‍പ്പനയുടെ 17 ശതമാനമാണ്. കമ്പനിക്ക് ഒമ്പത് സിഎന്‍ജി മോഡലുകള്‍ ഉണ്ട്. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നതും കാരണം സിഎന്‍ജി കാറുകള്‍ക്ക് ആവശ്യക്കാര്‍ ഉയരുന്നുണ്ട്. സിഎന്‍ജി…

    Read More »
  • NEWS

    ആണ്ടിപ്പെട്ടി- തേനി റെയില്‍ പാതയിലെ ട്രയല്‍ റണ്‍ വിജയകരമായി നടത്തി; ഇടുക്കിയിലും പ്രതീക്ഷയുടെ ചൂളം വിളി

    കട്ടപ്പന : ഇടുക്കിയുടെ വാണിജ്യ മേഖലയ്ക്ക് പ്രതീക്ഷയേകി ആണ്ടിപ്പെട്ടി- തേനി റെയില്‍ പാതയിലെ ട്രയല്‍ റണ്‍ വിജയകരമായി നടത്തി.നാല് ബോഗികള്‍ ഘടിപ്പിച്ച ട്രെയിന്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ് ട്രാക്ക് സജ്ജമാണെന്ന് വിലയിരുത്തിയത്.മധുര ബോഡിനായ്ക്കന്നൂര്‍ മീറ്റര്‍ഗേജാണ് 450 കോടി രൂപ ചിലവഴിച്ച് ബ്രോഡ് ഗേജാക്കി ഉയര്‍ത്തുന്നത്. മധുര മുതല്‍ ബോഡിനായ്ക്കന്നൂര്‍ വരെ 91 കിലോമീറ്റര്‍ ദൂരത്തിലാണ് പാളം നിര്‍മ്മിക്കുന്നത്.ഒന്നാം ഘട്ടമായി ആണ്ടിപ്പെട്ടി വരെയുള്ള 76 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് പരീക്ഷണ ഓട്ടം നടത്തിയത്.ഇനി തേനി മുതല്‍ ബോഡിനായ്ക്കന്നൂര്‍ വരെയുള്ള 15 കിലോമീറ്റര്‍ പാതയാണ് പൂര്‍ത്തിയാക്കാനുള്ളത്.ജൂലൈയോടെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. അയല്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി സ്ഥലങ്ങളിലൂടെ ട്രെയിന്‍ എത്തുമെന്ന് ഉറപ്പായതോടെ ഇടുക്കിയിലെ വാണിജ്യ മേഖലയ്ക്ക് ഉണര്‍വ്വേകുമെന്നാണ് പ്രതീക്ഷ.ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ ചരക്ക് ഗതാഗതം റെയില്‍പാത എത്തുന്നതോടെ വേഗത്തിലാക്കാന്‍ സാധിക്കും.കുമളിയില്‍ നിന്ന് തേനി വരെ 63 ഉം കട്ടപ്പനയില്‍ നിന്ന് 69 കിലോമീറ്ററുമാണ് ദൂരം.മൂന്നാറില്‍ നിന്നും ബോഡി…

    Read More »
  • Kerala

    കണ്ണൂര്‍ ചുവന്നു; ഇന്ന് പിബി, കൊടിമര ജാഥ വൈകിട്ടെത്തും

    കണ്ണൂര്‍: ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് സമ്പൂര്‍ണ സജ്ജമായി സി.പി.എം. പാര്‍ട്ടിയുടെ കരുത്തുറ്റ കോട്ടയായ കണ്ണൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാക്കുന്ന പ്രചരണമാണ് സി.പി.എം നടത്തിയിട്ടുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസിന് കൊടി ഉയരാന്‍ ഒരു ദിനം മാത്രം ശേഷിക്കെ ജില്ലയാകെ ചുവപ്പിക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകരും നേതാക്കളും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ കണ്ണൂരില്‍ ഇതിനകം എത്തിക്കഴിഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് ബുധനാഴ്ച തുടങ്ങുന്നതിന് മുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. സമ്മേളന വേദിയായ നായനാര്‍ അക്കാദമിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എ കെ ജി നഗറില്‍ എത്തുന്നതോടെ സമ്മേളനത്തിന്റെ ആവേശം അലയടിച്ചുയരും. കൊടിമര ജാഥ കാസര്‍കോട് കയ്യൂരില്‍ നിന്ന് ഇന്നലെ ആരംഭിച്ചിരുന്നു. സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗവും മന്ത്രിയുമായ എം വി ഗോവിന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ജാഥാ ലീഡറും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗമായ പി കെ ശ്രീമതിക്ക് സി.പി.എം.…

    Read More »
  • NEWS

    ഇടുക്കി നെടുങ്കണ്ടത്ത് വന്‍ സ്പിരിറ്റ് വേട്ട 

    ഇടുക്കി: നെടുങ്കണ്ടത്ത് കോഫി ഷോപ്പില്‍ നിന്ന് 315 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട്, രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശ മദ്യം വ്യാജമായി നിര്‍മ്മിച്ച്‌ വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊട്ടാരത്തില്‍ സന്തോഷ്, കൊച്ചുമലയില്‍ അനീഷ് എന്നിവരെയാണ് നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം പിടികൂടിയത്.എഴുകുംവയലിലുള്ള സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കോഫി ഷോപ്പില്‍ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്.     അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.സ്പിരിറ്റ് നേര്‍പ്പിച്ച്‌ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തി വരികയായിരുന്നു ഇവര്‍.

    Read More »
  • NEWS

    അധിനിവേശത്തിനിടെ ബലാത്സഗവും; റഷ്യക്കെതിരേ ഗുരുതര ആരോപണങ്ങള്‍

    കീവ്: യുക്രൈനിലെ കീവില്‍ നിന്നുള്‍പ്പടെ റഷ്യന്‍ സൈന്യം പിന്‍വാങ്ങിത്തുടങ്ങിയതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. റഷ്യന്‍ പട്ടാളത്തിനെതിരേ ഗുരുതര ആരോപണവുമായി യുക്രൈന്‍ എം.പി രംഗത്തെത്തി. പ്രായപൂര്‍ത്തിയാവാത്ത യുക്രൈനിയന്‍ പെണ്‍കുട്ടികളെ റഷ്യന്‍ പട്ടാളം ബലാത്സഗം ചെയ്തതായും സ്ത്രീകളുടെ ശരീരത്തില്‍ അടയാളങ്ങള്‍ മുദ്രകുത്തുകയും ചെയ്തതായി യുക്രൈന്‍ എം.പി. ലെസിയ വാസിലെങ്ക് ആരോപിച്ചു. പത്തുവയസ്സ് പോലും പിന്നിടാത്ത പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമാണെന്ന് വാസിലെങ്ക് ട്വീറ്റ് ചെയ്തു. നഗരങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. സ്ത്രീകളുടെ ശരീരത്തില്‍ സ്വസ്തിക ചിഹ്നം മുദ്രകുത്തുകയും ചെയ്തു. റഷ്യന്‍ പട്ടാളക്കാരാണ് ഇത് ചെയ്തത്. അവരെ വളര്‍ത്തിയത് റഷ്യന്‍ അമ്മമാരാണ്. അധാര്‍മിക കുറ്റവാളികളുടെ രാഷ്ട്രമാണ് റഷ്യ എന്നും വാസിലെങ്ക് കുറിച്ചു. Russian soldiers loot, rape and kill. 10 y.o. girls with vaginal and rectal tears. Women with swastika shaped burns. Russia. Russian Men did this. And Russian mothers raised them. A nation…

    Read More »
  • NEWS

    തങ്കമണി സംഭവം; ഒരു ഫ്ലാഷ് ബാക്ക്

    കേരള രാഷ്ട്രീയത്തിലെ ഏറ്റവും കറുത്ത ഏടുകളിലൊന്നായ 1986ലെ ‘തങ്കമണി വെടിവെപ്പ്’ അഥവാ ‘തങ്കമണി കൂട്ടബലാത്സംഗം’ എന്താണ്? എണ്‍പതുകളില്‍ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു ബസ്‌റൂട്ടിന്റെ പേരിലുണ്ടായ തര്‍ക്കം പിന്നീട് കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ‘തങ്കമണി’ സംഭവമായി മാറുകയും തുടര്‍ന്ന് വലിയ രാഷ്ട്രീയ അട്ടിമറികള്‍ വരെ സംഭവിക്കുകയും ചെയ്തു. കേരളത്തിലെ പൊലീസ് ക്രൂരതകളുടെ ഏറ്റവും വലിയ ഉദാഹരണമായി ഇപ്പോഴും തങ്കമണി സംഭവത്തെ പലരും ചൂണ്ടിക്കാണിക്കാറുണ്ട്. നിരവധി നാടകങ്ങളും , സാഹിത്യ സൃഷ്ടികളും , കവിതകളുമെല്ലാം തങ്കമണി സംഭവത്തെക്കുറിച്ച് രചിക്കപ്പെട്ടിരുന്നു. 1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കാമാക്ഷി പഞ്ചായത്തിലെ തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ്സിന്റെ റൂട്ട് സര്‍വീസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും , ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് സംഭവങ്ങളുടെ തുടക്കം.1986 കാലഘട്ടത്തില്‍ കട്ടപ്പന തങ്കമണി റൂട്ടില്‍ പാറമടയില്‍ നിന്നും തങ്കമണി വരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു.അതിനാല്‍ കട്ടപ്പനയില്‍ നിന്നും തങ്കമണിയിലേക്ക് സര്‍വീസ് നടത്തുന്ന മിക്ക ബസുകളും പാറമട കഴിയുമ്പോള്‍ ആളുകളെ അവിടെ…

    Read More »
  • NEWS

    നഖങ്ങളിൽ കാണുന്ന ഈ നിറവ്യത്യാസങ്ങൾ ശ്വാസകോശാർബുദത്തിന്റ ലക്ഷണമാകാം 

    പുകവലിയാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം. പുകവലിക്കുന്നതിനേക്കാൾ അപകടമാണ് മറ്റൊരാൾ വലിച്ച പുക ശ്വസിക്കുക എന്നതും.അന്തരീക്ഷത്തിൽ ഉളള പൊടിയും പുകയും ശ്വസിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും.പുറത്ത് പോകുന്ന അവസരങ്ങളിൽ ഫേസ് മാസ്ക് ധരിക്കാൻ മറക്കരുത്.ഒപ്പം വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കണം. ശ്വാസകോശ അർബുദം (Lung Cancer) ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റങ്ങളാണ് ശ്വാസകോശ ക്യാൻസറിന്റെ പ്രധാന ലക്ഷണമായി ചൂണ്ടിക്കാട്ടുന്നത്. വിരലുകളുടെയും നഖങ്ങളുടെയും ആകൃതിയിലുള്ള ചില മാറ്റങ്ങളെ ഫിംഗർ ക്ലബിംഗ്  എന്നു പറയുന്നു.  ‘ഫിംഗർ ക്ലബിംഗ്’ സാധാരണയായി രണ്ട് കൈകളിലെയും വിരലുകളുടെ മുകൾ ഭാഗത്തെ ബാധിക്കുന്നു.കൂടാതെ ഇത്  കാൽവിരലുകളേയും ബാധിക്കാം.  ഹൃദയത്തിലോ ശ്വാസകോശത്തിലോ ഉണ്ടാകുന്ന ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുന്നതാണ് കൈവിരലുകളിൽ കാണുന്ന ഈ ലക്ഷങ്ങൾക്ക് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. നഖം താഴേക്ക് വളയുകയും അത് തലകീഴായി നിൽക്കുന്ന സ്പൂണിന്റെ വൃത്താകൃതിയിലുള്ള ഭാഗം പോലെ കാണപ്പെടുന്നു.വിരലിന്റെ അവസാനഭാഗം വലുതോ വീർത്തതോ ആയതായി കാണപ്പെടാം. ഇത് ചുവപ്പ് നിറങ്ങളിൽ…

    Read More »
  • NEWS

    വിഷുവിന്റെ വരവറിയിക്കാൻ ഇത്ര കൃത്യമായി കൊന്നപ്പൂക്കൾ പൂക്കുന്നതിന്റെ രഹസ്യം എന്താണ്? 

    കണിക്കൊന്നയുടെ ശാസ്ത്രീയനാമം ‘Cassia fistula’ എന്നാണ്. ‘Fabaceae’ എന്ന ഫാമിലിയിലാണ് അവ ഉൾപ്പെട്ടിരിക്കുന്നത്. കണിക്കൊന്ന എന്ന പേരുകൂടാതെ ഗോൾഡൻ ഷവർ (Golden shower), ഇന്ത്യൻ ലാബർണം (Indian laburnum), പുഡ്ഡിംഗ് പൈപ്പ് മരം (Pudding pipe tree) എന്നീ പേരുകളിലും അവ അറിയപ്പെടുന്നു. കണിക്കൊന്നയ്ക്ക് ധാരാളം ഔഷധഗുണങ്ങൾ കൂടെയുണ്ട്. മുറിവുണക്കുന്നതിനും , വിവിധതരം അൾസറുകൾക്ക് എതിരായും കണിക്കൊന്നയുടെ തടിയിൽ നിന്നുള്ള എക്സ്ട്രാക്ട് ഉപയോഗിക്കുന്നുണ്ട്. കേരളത്തിന്റെ സംസ്ഥാന പുഷ്പവും , തായ്‌ലൻഡിന്റെ ദേശീയ പുഷ്പവുമാണ് കണിക്കൊന്ന. വേനൽ തുടങ്ങുന്നതോടെയാണ് സസ്യങ്ങൾ പുഷ്പിക്കാൻ തുടങ്ങുന്നത്. ചെറിയ ചൂട് തുടങ്ങുന്നതു മുതൽ ഓരോ ചെടിയും പുഷ്പിച്ചുതുടങ്ങും. എന്നാൽ  കണിക്കൊന്ന പൂക്കണമെങ്കിൽ കടുത്ത ചൂടുള്ള കാലാവസ്ഥ തന്നെ വേണ്ടിവരുന്നു. അത് മീനമാസത്തിൽ (മാർച്ച് മധ്യത്തിൽ) തളിരിടുകയും, മേടമാസത്തിൽ (ഏപ്രിൽ മധ്യത്തിൽ) പൂക്കുകയുമാണ് ചെയ്യുന്നത്. ഏതൊരു പുഷ്പത്തിനും അതിന്റെ ജീവിതചക്രം ഋതുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. താപനിലയിലെ വ്യത്യാസങ്ങളും, വെളിച്ചത്തിന്റെ തീവ്രതയും, കാലപരിധിയും ഓരോ ചെടിയുടെയും പുഷ്പിക്കൽ പ്രക്രിയയെ സ്വാധീനിക്കുന്നുണ്ട്. വേനൽ…

    Read More »
  • NEWS

    ഉപ്പൂറ്റി വിണ്ടുകീറൽ ഇനി ജീവിതത്തിൽ ഉണ്ടാവില്ല

    ഉപ്പൂറ്റി വിണ്ടു കീറൽ വന്നു കഴിഞ്ഞാൽ നമുക്ക് എങ്ങനെ കുറഞ്ഞ ദിവസത്തിനുള്ളിൽ അത് മാറ്റി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്.ആദ്യം നമ്മുടെ കാൽ മുക്കി വെക്കാൻ പാകത്തിൽ ഒരു പാത്രത്തിൽ ഇളം ചൂടുവെള്ളം എടുക്കുക.അതിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ ഇടുക. അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി ഇടുക.അതിനുശേഷം നിങ്ങൾ ഉപയോഗിക്കുന്ന കുറച്ച് ഷാമ്പു കൂടി അതിലേക്കിട്ട് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക.ഇതിലേക്ക് നമ്മുടെ കാൽ ഒരു 15 മിനിറ്റ് നേരത്തേക്ക് മുക്കിവയ്ക്കുക.ഇങ്ങനെ വയ്ക്കുമ്പോൾ തന്നെ കാൽ നല്ലപോലെ കുതിർന്ന വരും. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കാൽപാദം നല്ലതുപോലെ ബ്രഷ് ചെയ്യുക.അതിനുശേഷം ഇത് നല്ലതുപോലെ തുടച്ചെടുക്കുക. എന്നിട്ടാണ് നമ്മൾ തയ്യാറാക്കുന്ന ടിപ്സ് അപ്ലൈ ചെയ്യാൻ പോകുന്നത്.  ഇതിനായി നമുക്ക് വേണ്ടത് കണിക്കൊന്നയുടെ തളിരില ആണ്. ഇത് വെള്ളം ചേർത്ത് മിക്സിയിൽ നല്ല പോലെ അരച്ചെടുക്കുക.ഇത് ഒരു പത്ത് ദിവസം നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈ…

    Read More »
  • NEWS

    നിങ്ങളുടെ വീടിന്റെ ഭിത്തിയിലെ പെയിൻ്റ് ഇളകി വരുന്നുണ്ടോ ? 

    മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് വീടിന്റെ ഭിത്തിയിലെ പെയിന്റ് ഇളകി പോകുക എന്നത്.എത്ര കാശ് മുടക്കി വീട് പണിതാലും എത്ര വിലകൂടിയ പെയിന്റ് അടിച്ചാലും ഒരു മഴക്കാലത്തോടെ വീട്ടുടമസ്ഥന്റെ പോക്കറ്റ് വീണ്ടും ചോരും എന്നത് അതിശയോക്തിയല്ല.എന്താണ് ഇതിന് കാരണമെന്നറിയാമോ? ഭിത്തിക്ക് പുറത്തെ തേപ്പിൽ ചെറുതും വലുതുമായ ക്രാക്കുകൾ കണ്ടിട്ടുണ്ടാവുമല്ലോ. മഴക്കാലത്തു ഈ ക്രാക്കുകളിലൂടെ വെള്ളം ഭിത്തിക്ക് അകത്തു കട്ടയിൽ സ്റ്റോർ ചെയ്യപ്പെടും.അത് കട്ടയെ നനച്ചു, തേപ്പിനെ നനച്ചു പെയിൻ്റിനെ തേപ്പിൽ നിന്നും അല്പാല്പമായി ഇളക്കും.കുമിള പോലെ ഈ സ്ഥലം കാണപ്പെടും. പുറത്ത് ക്രാക്കുകളുടെ അരികിലും ഇതുപോലെ പൊള്ളിയ പാടുകൾ പോലെ കാണപ്പെടും.എന്നാൽ വെയിലടിക്കുന്ന സ്ഥലമാണെങ്കിൽ ഈ പൊള്ളിച്ച കുറവായിരിക്കും. ഇത് മാറ്റാനുള്ള വഴി, വേനൽ കാലത്ത് ഭിത്തി നന്നായി ഉണങ്ങി കഴിഞ്ഞു പുറം ഭിത്തിയിലെ ക്രാക്ക് ബ്ലേഡ് കൊണ്ട് വലുതാക്കി ക്ലീൻ ചെയ്ത് ക്രാക്ക് ഫില്ലർ നിറയ്ക്കുക എന്നതാണ്.ഉണങ്ങി കഴിഞ്ഞ് വീണ്ടും ഉരച്ച്, അല്പം എക്സ്റ്റേണൽ പുട്ടി ഇട്ടു, വീണ്ടും ഉരച്ചു,…

    Read More »
Back to top button
error: