Month: April 2022
-
NEWS
റാന്നിയിൽ അമ്മയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
റാന്നി: വീട്ടമ്മയേയും ഒന്നര വയസുകാരി മകളേയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.റാന്നി ഐത്തല മീൻ മുട്ടുപാറ ചുമന്നപ്ലാക്കൽ സജി ചെറിയാന്റെ ഭാര്യ റിൻസ (22) മകൾ അൽഹന (അന്ന) ഒന്നര വയസ്സ് എന്നിവരെയാണ് വൈകിട്ട് ഏഴുമണിയോടെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടത്.വീടിന് പുറത്ത് വൈകിട്ട് വരെ ഇവരെ കാണാഞ്ഞതിനാൽ സമീപത്ത് താമസിക്കുന്ന സജിയുടെ ജേഷ്ഠന്റെ മകൾ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അന്നയുടെ മൃതദേഹം ഹാളിലും കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കിടന്നത്.റാന്നി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.റിൻസയുടെ ഭർത്താവ് സജു ചെറിയാൻ മസ്ക്കറ്റിലാണ്.
Read More » -
NEWS
തൊഴിലില്ലായ്മ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളില്‍ ഛത്തിസ്ഗഢ് ഒന്നാമത്; കേരളം ഒൻപതാം സ്ഥാനത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനങ്ങളില്‍ ഛത്തിസ്ഗഢ് ഒന്നാമത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം, ഛത്തിസ്ഗഢില്‍ തൊഴിലില്ലായ്മ നിരക്ക് 0.6 ശതമാനം മാത്രമാണ്.രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമുള്ളപ്പോഴാണ് ഇത്.അതേസമയം ഒൻപതാം സ്ഥാനത്തുള്ള കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമാണ്. രണ്ടാമതുള്ള മധ്യപ്രദേശില്‍ 1.4ഉം മൂന്നാമതെത്തിയ ഗുജറാത്തിലും കര്‍ണാടകയിലും മേഘാലയയിലും 1.8 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ഉത്തരാഖണ്ഡാണ് നാലാമത്- 3.5 ശതമാനം. തൊട്ടുപിന്നാലെയുള്ള തമിഴ്നാട്ടില്‍ 4.1ഉം പുതുച്ചേരിയില്‍ 4.2 ശതമാനവുമാണ് ഉള്ളത്.
Read More » -
Kerala
അപമാനിച്ചവരുടെ സഹായം വേണ്ട, എം.എല്‍.എയുടെ സഹായം സ്വീകരിക്കും; അജേഷും മഞ്ജുവും
മൂവാറ്റുപുഴ: അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ് കേരളത്തിലെ സഹകരണ ബാങ്കുകൾ. കരുവന്നൂർ മുതൽ കാരാപ്പുഴ ബാങ്ക്ഭരണസമിതിവരെ നിക്ഷേപകരുടെ ശതകോടികളാണ് കവർന്നെടുത്തത്. ഇതിനിടയിലാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ ദലിത് കുടുംബത്തോട് അർബൻ സഹകരണ ബാങ്ക് കണ്ണിൽ ചോരയില്ലാതെ നിഷ്ഠൂരമായി പെരുമാറിയത്. അച്ഛനും അമ്മയും ആശുപത്രിയിൽ കഴിയുന്നതിനിടെ അവരുടെ 3 പെൺകുട്ടികൾ ഉൾപ്പെടെ 4 മക്കളെ വീട്ടിൽ നിന്നിറക്കി വിട്ടു കൊണ്ടുള്ള അർബൻ സഹകരണ ബാങ്കിന്റെ ജപ്തി നടപടി കേരള മനസാക്ഷിയെ ഞെട്ടിച്ചു. മാതാപിതാക്കൾ എത്തിയ ശേഷം വീടു വിട്ടിറങ്ങാം എന്നു കുട്ടികൾ പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടില്ല. അവർ കുട്ടികളെ ഇറക്കി വിട്ട് വീട് മുദ്ര വച്ചു. പായിപ്ര പയത്തില്‍ വലിയപറമ്പിൽ അജേഷിന്റെയും മഞ്ജുവിന്റെയും 10ലും 7ലും 5ലും പഠിക്കുന്ന കുട്ടികളെയാണ് ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. രണ്ടുപേർ ഇരട്ടപ്പെൺകുട്ടികളാണ്. ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശിക ആയതിന്റെ പേരിലാണ് ഇടതു ഭരണസമിതി ഭരിക്കുന്ന…
Read More » -
Kerala
പൂരം ഇത്തവണ വർണാഭമാകും
തൃശൂർ: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം ഈ വർഷം വർണാഭമായി തന്നെ ആഘോഷിക്കാൻ തീരുമാനം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും പൂരം ആചാരാനുഷ്ഠാനങ്ങളോടെ നടത്താൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ എല്ലാ കുറവുകളും പരിഹരിക്കും തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള എക്സിബിഷൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ഉദ്ഘാടനം ചെയ്തു. പ്രൊഫ മാധവൻ കുട്ടി മാഷ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. എക്സിബിഷനും പൂരവും നന്നായി നടത്താനുള്ള സർക്കാരിന്റെ സഹായങ്ങൾ മന്ത്രി വാഗ്ദാനം ചെയ്തു. തൃശൂർ മേയർ എം.കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ പ്രതാപൻ എം.പി, പി. ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡേവീസ് മാസ്റ്റർ, പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ദേവസ്വം ബോർഡ് മെമ്പർമാരായ എം.ജി നാരായണൻ വി.കെ അയ്യപ്പൻ, എക്സിബിഷൻ പ്രസിഡണ്ട് കെ.വിജയരാഘവൻ, സെക്രട്ടറി ജി രാജേഷ് എന്നിവർ പ്രസംഗിച്ചു
Read More » -
Movie
കുഞ്ചാക്കോ ബോബൻ, ജയസൂര്യ ചിത്രം ‘എന്താടാ സജി’ ആരംഭിച്ചു
കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ ധാരാളമുണ്ട്. എന്നാൽ ഇരുവരും ഒന്നിച്ചുള്ള കൂടിച്ചേരലിന് വലിയൊരു ഇടവേള വന്നു. ആ ഇടവേളക്കു വിരാമമിട്ടുകൊണ്ട് ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘എന്താടാ സജി’. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു, തിരക്കഥ രചിച്ച് ഈ ചിത്രം സംവിധാനം ചെയ്യുന്നു. മലയാളത്തിൽ നിരവധി മികച്ച സിനിമകൾ നിർമ്മിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മാജിക്ക് ഫ്രയിംസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു കൊണ്ടാണ് ഗോഡ്ഫി സേവ്യർ ബാബു കലാ രംഗത്തേക്കു കടന്നുവന്നത്. ഫീച്ചർ ഫിലിമിലേക്കുള്ള ഗോഡ്ഫിയുടെ ആദ്യചുവടുവയ്പ്പാണ് ‘എന്താടാ സജി’ എന്ന ചിത്രം. തൊടുപുഴക്കടുത്തുള്ള പെരിയമ്പ്ര സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ചാണ് ഈ ചിത്രത്തിൽ തുടക്കം കുറിച്ചത്. ലിസ്റ്റിൻ സ്റ്റീഫൻ, ഏബ്രഹാം മാത്യു,, ആൽവിൻ ആൻ്റണി, സോഫിയാ ബാബു, ജിത്തു ദാമോദർ എന്നിവർ ഭദ്രദീപം തെളിയിച്ചതോടെയാണ് ‘എന്താടാ സജി’ ആരംഭിച്ചത്. തുടർന്ന് ബനീറ്റാ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും പ്രശസ്ത നടി ഷീലു ഏബ്രഹാം ഫസ്റ്റ് ക്ലാപ്പും…
Read More » -
NEWS
മുഹമ്മദ് ദി പോക്സോ ക്രിമിനൽ; ഈശോ എന്ന സിനിമയ്ക്ക് ബദലുമായി കത്തോലിക്കാ സംഘടനയായ കാസ
തിരുവനന്തപുരം : ഈശോ എന്ന പേരില്‍ നാദിര്‍ഷായുടെ സിനിമ ഇറങ്ങിയാല്‍ തീര്‍ച്ചയായും മുഹമ്മദ് ദി പോക്‌സോ ക്രിമിനല്‍ എന്ന ഹ്രസ്വ ചിത്രവും ഇറങ്ങിയിരിക്കുമെന്ന് കത്തോലിക്കാ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലിയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷൻ(കാസ). ഈശോ എന്നത് ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെങ്കില്‍ മുഹമ്മദ് എന്നതും ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്ന് സംഘടന ഫേസ്ബുക്കില്‍ കുറിച്ചു. മുഹമ്മദ് ദി പോക്‌സോ ക്രിമിനല്‍ എന്ന സിനിമ മുഹമ്മദ് നബിയെ അപമാനിക്കുന്നത് ആണെന്ന് ആരോപിച്ച് ചില ഇസ്ലാമിസ്റ്റുകള്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ പ്രതികരണം. സിനിമയ്‌ക്ക് പേര് നിശ്ചയിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണെങ്കില്‍ , ഒരു ഹ്രസ്വ ചിത്രത്തിന്റെ പേര് നിശ്ചയിക്കുന്നതും അതേ ആവിഷ്‌കാര സ്വാതന്ത്ര്യം തന്നെയാണ്. ഈശോ എന്ന സിനിമയുടെ കഥയ്‌ക്ക് ക്രിസ്ത്യന്‍ വിശ്വാസവുമായി ഒരു ബന്ധവുമില്ലങ്കില്‍ , മുഹമ്മദ് എന്ന ഹ്രസ്വ ചിത്രത്തിനും ഇസ്ലാം മതത്തിലെ ഒരു ആരാധനാ മൂര്‍ത്തികളുമായും ഒരു ബന്ധമില്ല. ഇതിന്റെ കഥ 97-ല്‍ അസമില്‍…
Read More » -
NEWS
ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് വയോധികയ്ക്ക് പരിക്കേറ്റു
കാസര്‍കോഡ്: പുരയിടത്തിൽ നിന്നും ലഭിച്ച ഐസ്ക്രീം ബോൾ വലിച്ചെറിയുന്നതിനിടയിൽ പൊട്ടിത്തെറിച്ച് വയോധികയ്ക്ക് പരിക്കേറ്റു.പൊയിനാച്ചി അടുക്കത്ത് സ്വദേശിനി മീനാക്ഷി അമ്മയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ ലഭിച്ച ഐസ്‌ക്രീം ബോള്‍ വലിച്ചെറിയുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.പന്നിയെ പിടികൂടുന്നതിനോ, തുരത്തുന്നതിനോ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈയ്ക്കും മുഖത്തും പരിക്കേറ്റ മീനാക്ഷിയമ്മ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തെ കുറിച്ച് മേല്‍പ്പറമ്ബ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Read More » -
Kerala
സംസ്ഥാനത്താകെ 1200 വീട് നിർമിച്ചതായി കോടിയേരി ബാലകൃഷ്ണന്‍
ഒരു ലോക്കൽകമ്മിറ്റി ഒരു വീട് നിർമിച്ചുനൽകണമെന്ന് 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ തീരുമാനത്തെ തുടര്‍ന്ന്, സംസ്ഥാനത്ത് സിപിഐ എം നേതൃത്വത്തിൽ ഒരു വർഷംകൊണ്ട് ആയിരം വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഇതനുസരിച്ച് സംസ്ഥാനത്താകെ 1200 വീട് നിർമിച്ചതായി കോടിയേരി പറഞ്ഞു. പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നിർമിച്ച 23 വീടുകളിലൊന്നിന്റെ താക്കോല്‍ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുന്നതിനൊപ്പം ജീവൽപ്രശ്‌നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പാർട്ടി തീരുമാനിച്ചത്. സംസ്ഥാനത്ത് ഒരുശതമാനത്തിൽ താഴെ ആളുകൾ ഇപ്പോഴും പരമദരിദ്രരാണ്. അവരുടെ ഉന്നമനമാണ് എൽഡിഎഫ് സർക്കാരിന്റെ ആദ്യ പരിഗണന. ഇക്കാര്യത്തിൽ പാർട്ടി പ്രവർത്തകരും സജീവ പങ്കാളികളാകണം. സിപിഐ എം മുൻകൈയെടുത്താൽ അസാധ്യമായി ഒന്നുമില്ല. കോവിഡിലും പ്രളയത്തിലും യോദ്ധാക്കളായി രംഗത്തിറങ്ങി അത് തെളിയിച്ചതാണ്. സുഖത്തിൽ മാത്രമല്ല, ദുഃഖത്തിലും ഒപ്പംനിൽക്കുന്ന പാർടിയാണ് സിപിഐ എം. അതുകൊണ്ടാണ് ജനങ്ങൾ സ്വന്തം പാർടിയായി കാണുന്നത്. മറ്റ് പാർട്ടികളിലെ ഉന്നത…
Read More » -
Crime
വീട്ടമ്മയും ഒന്നര വയസുകാരി മകളും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
വീട്ടമ്മയും ഒന്നര വയസുകാരി മകളും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റാന്നി, ഐത്തല സ്വദേശി അന്ന സജി (22) മകൾ അൽഹാന എന്നിവരെയാണ് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടത്. അന്നയുടെ ഭർത്താവ് സജു ചെറിയാൻ മസ്ക്കറ്റിലാണ്. ഇരുവരുടേയും ശരീരത്ത് മണ്ണെണ്ണയുടെ സാന്നിധ്യം കണ്ടെത്തി. വീടിന് പുറത്ത് വൈകിട്ട് വരെ കാണാത്തതിനാൽ സമീപത്ത് താമസിക്കുന്ന ജേഷ്ഠന്റെ മകൾ അന്വേഷിച്ച് എത്തിയതിനെ തുടര്‍ന്നാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അന്നയുടെ മൃതദേഹം ഹാളിലും കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയിലും ആയാണ് കിടന്നത്. റാന്നി പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
LIFE
കോൺടാക്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവലും ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരവും
ചലച്ചിത്ര, ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ ‘കോൺടാക്ട്’ സംഘടിപ്പിക്കുന്ന പതിനാലാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്കും ഹ്രസ്വചിത്ര തിരക്കഥ രചനാമത്സരത്തിലേയ്ക്കും എൻട്രികൾ ക്ഷണിച്ചു. ഷോർട്ട്ഫിലിം, ഷോർട്ട് ഫീച്ചർ , ഡോക്യൂമെന്ററി, കാമ്പസ്ഫിലിം, മ്യൂസിക്കൽ ആൽബം, മൊബൈൽ ഫോൺ സിനിമ, പരസ്യചിത്രങ്ങൾ, ആനിമേഷൻ ഫിലിം എന്നീ വിഭാഗങ്ങളിൽപ്പെട്ട ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും . ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങൾക്കും മികച്ച സംവിധായകാൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നടൻ, നടി, ബാലതാരങ്ങൾ എന്നിവർക്കും പുരസ്കാരങ്ങൾ നൽകും. ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരത്തിനായി അര മണിക്കൂറിനു താഴെ ദൈർഘ്യമുള്ള തിരക്കഥകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. തിരക്കഥകൾ വ്യക്തമായ കൈപ്പടയിലോ ഡി. റ്റി. പി. ചെയ്തതോ ആയിരിക്കണം. ഫെസ്റ്റിവൽ മേയ് മാസത്തിൽ തിരുവനന്തപുരത്തു നടക്കും. എൻട്രികൾ ഏപ്രിൽ 15 ന് മുമ്പായി ലഭിച്ചിരിക്കണം. സൗജന്യ അപേക്ഷാഫോറത്തിന് [email protected] എന്ന മെയിലിൽ അപേക്ഷിക്കുക.ഫോൺ : 9349392259. 8547292259.
Read More »