NEWS

നിങ്ങളുടെ വീടിന്റെ ഭിത്തിയിലെ പെയിൻ്റ് ഇളകി വരുന്നുണ്ടോ ? 

മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് വീടിന്റെ ഭിത്തിയിലെ പെയിന്റ് ഇളകി പോകുക എന്നത്.എത്ര കാശ് മുടക്കി വീട് പണിതാലും എത്ര വിലകൂടിയ പെയിന്റ് അടിച്ചാലും ഒരു മഴക്കാലത്തോടെ വീട്ടുടമസ്ഥന്റെ പോക്കറ്റ് വീണ്ടും ചോരും എന്നത് അതിശയോക്തിയല്ല.എന്താണ് ഇതിന് കാരണമെന്നറിയാമോ?
ഭിത്തിക്ക് പുറത്തെ തേപ്പിൽ ചെറുതും വലുതുമായ ക്രാക്കുകൾ കണ്ടിട്ടുണ്ടാവുമല്ലോ. മഴക്കാലത്തു ഈ ക്രാക്കുകളിലൂടെ വെള്ളം ഭിത്തിക്ക് അകത്തു കട്ടയിൽ സ്റ്റോർ ചെയ്യപ്പെടും.അത് കട്ടയെ നനച്ചു, തേപ്പിനെ നനച്ചു പെയിൻ്റിനെ തേപ്പിൽ നിന്നും അല്പാല്പമായി ഇളക്കും.കുമിള പോലെ ഈ സ്ഥലം കാണപ്പെടും. പുറത്ത് ക്രാക്കുകളുടെ അരികിലും ഇതുപോലെ പൊള്ളിയ പാടുകൾ പോലെ കാണപ്പെടും.എന്നാൽ വെയിലടിക്കുന്ന സ്ഥലമാണെങ്കിൽ ഈ പൊള്ളിച്ച കുറവായിരിക്കും.
ഇത് മാറ്റാനുള്ള വഴി, വേനൽ കാലത്ത് ഭിത്തി നന്നായി ഉണങ്ങി കഴിഞ്ഞു പുറം ഭിത്തിയിലെ ക്രാക്ക് ബ്ലേഡ് കൊണ്ട് വലുതാക്കി ക്ലീൻ ചെയ്ത് ക്രാക്ക് ഫില്ലർ നിറയ്ക്കുക എന്നതാണ്.ഉണങ്ങി കഴിഞ്ഞ് വീണ്ടും ഉരച്ച്, അല്പം എക്സ്റ്റേണൽ പുട്ടി ഇട്ടു, വീണ്ടും ഉരച്ചു, പ്രൈമർ അടിച്ചു, 2 കോട്ട് പെയിന്റ് ചെയ്യുക.ഇതേപോലെ അകം ഭിത്തിയിലും ചെയ്യുക.
 ബാത്റൂമിനോട് ചേർന്നുള്ള ഭിത്തികളിൽ അല്ലെങ്കിൽ കബോർഡിൽ ഒക്കെ ഇങ്ങനെ നനവ് പ്രത്യക്ഷപ്പെടാം.ഒന്നുകിൽ ടൈൽ ഇളക്കി മാറ്റി, വാട്ടർപ്രൂഫ് ചെയ്തു പുതിയ ടൈൽ എപോക്‌സി ഇട്ടു ചെയ്യാം.അല്ലെങ്കിൽ പഴയ ടൈൽ ഇളക്കി മാറ്റാതെ ജോയിൻ്റ് കീറി epoxy ഇടാം. പുറം ഭിത്തി “1” ൽ പറഞ്ഞത് പോലെ ഉണങ്ങിയതിന് ശേഷം റീപെയിന്റ് ചെയ്യുകയും വേണം.
ബാത്റൂമിൽ ഉപയോഗിച്ചിരിക്കുന്ന ടൈൽ ഒട്ടും ക്വാളിറ്റി ഇല്ലാത്ത ബ്രാൻഡഡ് അല്ലാത്ത സെറാമിക് വിഭാഗത്തിൽ പെട്ടതാണെങ്കിൽ “2” ൽ പറഞ്ഞ ഐഡിയ കൊണ്ട് പ്രയോജനം ലഭിക്കില്ല.കാരണം ടൈൽ വെള്ളം ആഗിരണം ചെയ്യുന്ന ടൈപ്പ് ആയതുകൊണ്ട്  ടൈൽ പൂർണ്ണമായും ഇളക്കി മാറ്റി വിട്രിഫൈഡ് ടൈലോ മറ്റു ടൈപ്പിൽ ഉള്ളതോ ഉപയോഗിക്കുക.എന്നാൽ ഗ്ലേസ്‌ഡ്‌ ആയിട്ടുള്ള സെറാമിക് ടൈലിൽ വെള്ളത്തിന്റെ ആഗിരണം തീരെ ഇല്ലെന്നു തന്നെ പറയാം.ഇത് ഗ്ലേസിങ്  നഷ്ടപ്പെടുന്ന രീതിയിൽ ഉരച്ചു കഴുകാതിരിക്കുക.ബെൽറ്റ് ഇല്ലാത്ത ഫൗണ്ടേഷനിൽ നിന്നും നനവ് മുകളിലേക്ക് capillary action (തിരി നന പോലെ) ആയി വരുന്നത് (ഫൗണ്ടേഷൻ കരിംപാറ ആണെങ്കിൽ ഇങ്ങനെയൊരു പ്രശ്നം സാധാരണ വരില്ല) വെട്ടുകല്ല്, വെള്ള കളറിൽ കാണപ്പെടുന്ന പാറ ഇതിലൊക്കെ വെള്ളം പിടിക്കുന്നതാണ്. ആ വെള്ളം അല്പാല്പം ആയി മുകളിലേക്ക് വന്നു ഭിത്തിയെ നനക്കും. ഇതിന് ഒരു നല്ല പരിഹാരം ഇല്ല എന്നുള്ളതാണ് സത്യം.
കൂടുതൽ നനവ് വരുന്നിടം 2 വർഷം കൂടുമ്പോൾ വേനൽ കാലത്ത് Paint റിപ്പയർ ചെയ്യാം. ഫൗണ്ടേഷന് ചുറ്റും waterproof ചെയ്യുന്നത്, ബിടുമിൻ ഷീറ്റ് ഒട്ടിക്കുന്നത് ഒക്കെ കണ്ടിട്ടുണ്ട്. പക്ഷേ ഇതൊക്കെ column footing, beam വർക്കിന് നല്ലതാണ്. സാധാരണ കെട്ടിന് അത്ര ഗുണം ചെയ്തു കണ്ടിട്ടില്ല.പുതിയ വീട് വെക്കുമ്പോൾ ബെൽറ്റ് കൊടുക്കുക. ബെൽറ്റ് വാർക്കുമ്പോൾ വാട്ടർ പ്രൂഫ് കോമ്പൗണ്ട് ആഡ് ചെയ്യുന്നത് നന്നായിരിക്കും. ബെൽറ്റിൽ DPC ചെയ്യുന്നതിനോട് പൂർണ്ണ യോജിപ്പില്ല. പണം ഉണ്ടെങ്കിൽ ചെയ്യുക.
കൺസ്ട്രക്ഷൻ സമയത്ത് നന ആവശ്യമാണ്. പക്ഷേ നനക്കുമ്പോൾ കട്ടയും, തേപ്പും വെള്ളം ശേഖരിച്ച് വെക്കും.വെള്ളം പൂർണ്ണമായും ഉണങ്ങി പോകാൻ വളരെ സമയമെടുക്കും.പക്ഷേ ഗൃഹപ്രവേശം കണക്കിലെടുത്ത് നാം വീട് പെയിൻ്റ് അടിച്ചു കുട്ടപ്പൻ ആക്കും.അപ്പോളും ആ വെള്ളത്തിൻ്റെ വലിയ അംശം അകത്തുണ്ടാകും.അത് പുറത്തു പോകാൻ ശ്രമിക്കുമ്പോളാണ് പെയിൻ്റ് പൊള്ളിയത് പോലെ പല ഭാഗത്തും കാണുന്നത്. ഇത് 3 വർഷം കഴിഞ്ഞുള്ള ഫുൾ റിപെയിൻ്റിലൂടെ പരിഹരിക്കാം.ക്വാളിറ്റി ഇല്ലാത്ത പെയിൻ്റ് (വിലകുറഞ്ഞ പെയിൻ്റ്) ഉപയോഗിച്ച് പെയിൻ്റിംഗ് ചെയ്യാനാണ് പലരും ശ്രമിക്കുന്നത്.കാരണം വീട് പണി തീരുമ്പോഴേക്കും പോക്കറ്റ് കാലിയാകാറായിട്ടുണ്ടാകും.പക്ഷേ ക്വാളിറ്റി അല്ലെങ്കിൽ വില ഉള്ള പെയിൻ്റിന് ക്വാളിറ്റി അല്ലെങ്കിൽ വില കുറഞ്ഞ പെയിൻ്റിനെ അപേക്ഷിച്ച് കൂടുതൽ പെയിൻ്റ്ഏരിയ കിട്ടും എന്നത് മറക്കരുത്. അതിൽ ചേർത്തിരിക്കുന്ന materials ക്വാളിറ്റി ഉള്ളതാകും. പ്രത്യേകിച്ച് പുറം ഭിത്തികളിൽ ഉപയോഗിക്കുന്ന പെയിൻ്റിന് സ്പെഷ്യൽ functions ഉണ്ടാകും. എന്നാൽ വിലകുറഞ്ഞ പെയിൻ്റ് മേൽപ്പറഞ്ഞ കാര്യങ്ങളിൽ പരാജയം ആണ്. ഇതുകാരണം പെയിൻ്റ് ചെയ്ത സ്ഥലത്ത് ഉദ്ദേശിച്ച പ്രയോജനം കിട്ടാതെ വരികയും വളരെ പെട്ടെന്ന് തന്നെ Paint damage ആകുകയും ചെയ്യും.മഴക്കാലത്തു ഭിത്തിയിൽ വെള്ളം വീണാൽ ഭിത്തി ഈ വെള്ളം ആഗിരണം ചെയ്യാൻ തുടങ്ങുകയും ചെയ്യും.
ഇന്റേണൽ പെയിൻ്റിങ് ആവശ്യങ്ങൾക്ക് ആയിട്ടുള്ള പെയിൻ്റും, പുട്ടിയും മറ്റു മെറ്റീരിയൽസും എക്സ്റ്റേണൽ പെയിൻ്റിങ്ങിന് ഉപയോഗിക്കുന്ന  മറ്റീരിയലുകളുടെ chemical properties വ്യത്യസ്തം ആയിരിക്കും. അത് രൂക്ഷമായ കാലാവസ്ഥയെ വർഷങ്ങളോളം പ്രതിരോധിക്കാൻ വേണ്ടി നിർമ്മിച്ചവയാണ്.എന്നാൽ internal പെയിൻ്റിങ് material പുറമെ ഉപയോഗിച്ചാൽ അത് വളരെ പെട്ടെന്ന് damage ആകും.റൂഫ് സ്ലാബിൽ നിന്നുള്ള ലീക്ക് ഉൾപ്പടെ അതിനു ഒരു പാട് കാരണങ്ങൾ ഉണ്ട്. എന്തിനേറെ, പ്ലമ്പർ വാട്ടർ ഡ്രൈനേജ് പൈപ്പ് ഫിറ്റ് ചെയ്ത്, വിടവ് കറക്ട് ആയി അടച്ചില്ലെങ്കിൽ കൂടി ഭിത്തിക്കകം നനയും. ഭിത്തിക്കകം നനഞ്ഞാൽ പിന്നെ പറയണോ? കൺസ്ട്രക്ഷൻ സമയത്തു പ്രശ്നങ്ങൾ വരാതെ ശ്രദ്ധിക്കുക എന്നതാണ് നമുക്ക് ഇവിടെ ഏറ്റവും പ്രാഥമികമായി ചെയ്യാവുന്നത്.അല്ലെങ്കിൽ പ്രശ്‍നം വന്നാൽ കാരണം കണ്ടു പിടിച്ച് അപ്പോൾത്തന്നെ പരിഹരിക്കുക എന്നതും.

Back to top button
error: