Month: April 2022
-
Kerala
സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് വീഴ്ത്തി മരണാസന്നനാക്കിയ ശേഷം കടന്നുകളഞ്ഞ വാഹനവും ഡ്രൈവറെയും ഒന്നര വർഷത്തിനു ശേഷം പിടികൂടി
കട്ടപ്പന: തെളിവും സാക്ഷികളുമില്ലെന്ന് പറഞ്ഞ് വണ്ടൻമേട് പൊലീസ് എഴുതി തള്ളിയ കേസ് കട്ടപ്പന ഡിവൈ.എസ്.പിയുടെ പുനരന്വേഷണത്തിൽ പുഷ്പം പോലെ തെളിഞ്ഞു. വണ്ടൻമേട് പാമ്പുപാറയിൽ സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥനെ ഇടിച്ച് വീഴ്ത്തി കോമയിലാക്കിയ ശേഷം നിർത്താതെ പാഞ്ഞു പോയ വാഹനവും, ഡ്രൈവറും പൊലീസ് പിടിയിലായി. 2021 ജനുവരി 27 ന് ഉണ്ടായ അപകടത്തിലെ യഥാർത്ഥ വാഹനമാണ് പൊലീസ് കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ പുളിച്ചു മൂട്ടിൽ രാജൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട ബൊലേറോ വാഹനവും, വാഹനം ഓടിച്ച കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനേയും കട്ടപ്പന ഡിവൈ.എസ്.പി, വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പുറ്റടിയിൽ നിന്നും അണക്കര ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പുളിച്ചു മൂട്ടിൽ രാജൻ ഏതോ അജ്ഞാത വാഹനമിടിച്ച് രക്തത്തിൽ കുളിച്ച് ബോധരഹിതനായി കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ഈ കേസ് അന്വേഷിച്ച വണ്ടന്മേട് പൊലീസ്, രാജൻ തനിയെ സ്കൂട്ടറിൽ നിന്ന് വീണതാണെന്ന് കണ്ടെത്തി…
Read More » -
India
മാധ്യമപ്രവർത്തക റാണ അയൂബിന് വിദേശയാത്രക്ക് അനുമതി
ന്യൂഡല്‍ഹി: മാധ്യമപ്രവർത്തക റാണ അയൂബിന് വിദേശയാത്രക്ക് അനുമതി നല്‍കി കോടതി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് റദ്ദാക്കി ദില്ലി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. റാണ അയൂബ് ചോദ്യം ചെയ്യലുമായി സഹകരിക്കുമ്പോഴും വിലക്ക് ഏര്‍പ്പെടുത്തുന്നെന്ന് റാണ അയൂബിനായി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്‍ കോടതിയില്‍ പറഞ്ഞു. നടപടിക്രമം പാലിക്കാതെയാണ് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി തുക സമാഹരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് റാണ അയൂബിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. റാണ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭയടക്കം രംഗത്തെത്തിയിരുന്നു. റാണ അയൂബിന് നേരെയുള്ള ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ നീക്കം അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ നടപടി വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുഎൻ ഇടപെടലിനെ വിമർശിച്ച ഇന്ത്യ രേഖാമൂലം പ്രതിഷേധം അറിയിക്കാനും കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകളിലൂടെ സമാഹരിച്ച പണം സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് റാണ അയൂബിനെതിരെ നടപടി എടുത്തത്. സംഭവത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണ അറിയിച്ച് ഐക്യരാഷ്ട്ര ട്വീറ്റ് ചെയ്യുകയായിരുന്നു. റാണ അയൂബിനെതിരെ…
Read More » -
India
അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ല: കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ പറഞ്ഞു. ഹോൾസെയിൽ വില സൂചികയുടെ അടിസ്‌ഥാനത്തിൽ ആണ് മരുന്നിന്റെ വില നിശ്‌ചയിക്കുന്നത്. ഹോൾസെയിൽ വില സൂചിക ഉയരുമ്പോൾ വിലയും ഉയരും എന്നും മന്ത്രി പറഞ്ഞു. രൂക്ഷമായ വിലക്കയറ്റത്തിനിടെ ജനങ്ങൾക്ക് ഒട്ടും ആശ്വാസമില്ലാതെ മരുന്നുവിലയും ഉയർന്നിരുന്നു. ജീവൻരക്ഷാ മരുന്നുകൾക്കടക്കം പത്ത് ശതമാനത്തിലധികമുള്ള വിലവർധന ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. പ്രമേഹം, ഹൃദ്രോഗം അടക്കം പതിവായി ഉപയോഗിക്കേണ്ട മരുന്നുകൾ വാങ്ങുന്നവർക്കാണ് വലിയ തിരിച്ചടി. സ്ഥിരം ഉപയോഗിക്കുന്ന പാരസെറ്റാമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ-മിനറൽ ഗുളികകൾ മുതൽ രോഗികൾക്ക് പതിവായി വേണ്ട പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുവിലയാണ് പ്രധാനമായും ഉയരുന്നത്. രാസഘടകങ്ങൾക്ക് വിലകൂടിയതടക്കം കണക്കിലെടുത്ത്, മൊത്തവില സൂചികയിൽ 10.7 ശതമാനത്തിലധികം വർധനവ് നടപ്പാക്കിയതോടെയാണ് 800 ലധികം വരുന്ന മരുന്നുകൾക്ക് വില കൂടുന്നത്. പത്ത് ശതമാനത്തിന് മുകളിലുള്ള കൂടിയ വില, പുതിയ ബാച്ച് മരുന്നുകളിലാകും കൊടുക്കേണ്ടി വരിക. ഇതിനാൽ നിലവിലെ സ്റ്റോക്ക് തീരും…
Read More » -
NEWS
ഗുല്‍സാര്‍ അഹമ്മദ് കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി? പാകിസ്താനില്‍ ഇന്ന് നിര്‍ണായക ദിനം
ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ന് സുപ്രീം കോടതി എന്ത് തീരുമാനം എടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പാർലമെന്റ് പിരിച്ചുവിട്ടതിന് എതിരായ പ്രതിപക്ഷത്തിന്റെ ഹർജിയിൽ ഇന്നലെ ഇടക്കാല ഉത്തരവിന് സുപ്രീംകോടതി തയാറായിരുന്നില്ല. ഇന്നും വാദം തുടരും. ഇതിന് ശേഷം ഉത്തരവ് ഉണ്ടാകുമോയെന്നാണ് അറിയാനുള്ളത്. അതിനിടെ കെയർ ടെക്കർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിന്‍റെ പേര് ഇമ്രാൻ ഖാൻ നിർദ്ദേശിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടി യോഗത്തിന് ശേഷമായിരുന്നു ഇമ്രാൻ ഗുൽസാറിന്‍റെ പേര് നിർദ്ദേശിച്ചതെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇമ്രാൻ ഖാനാണ് കെയർ ടേക്കർ പ്രധാനമന്ത്രി. അതേസമയം പാകിസ്താനിലെ ഭരണ പ്രതിസന്ധിയിൽ സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്നായിരുന്നു ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് വാദം കേട്ടത്. പ്രതിപക്ഷം കോടതിയിൽ ഉന്നയിച്ചത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഇമ്രാൻ ഖാനെതിരെ…
Read More » -
India
പതിവ് തെറ്റിയില്ല ഇന്ധനവിലയില്‍ ഇന്നും വർധനവ്; ഒരു രൂപയ്ക്കടുത്ത് ഇന്നും കൂടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് പത്ത് രൂപയിലധികം
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധന ഇന്നും പതിവ് പോലെ തുടരുന്നു. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് ഇന്നലെ വർധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് പത്ത് രൂപയിലധികമാണ് കൂട്ടിയത്. ഡീസലിനും ഒമ്പതര രൂപയോളം ഇതിനിടെ കൂട്ടി. തിരുവനന്തപുരത്ത് 115 രൂപയും കഴിഞ്ഞ് പെട്രോൾ ലിറ്ററിന്‍റെ വില കുതിക്കുകയാണ്. ഡീസല്‍ വിലയും 102 ലേക്കെത്തിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോളിന് 114 രൂപക്ക് മുകളിലും ഡീസലിന് നൂറ് രൂപക്ക് മുകളിലുമാകും…
Read More » -
Business
വോഡഫോണ്‍ ഐഡിയയില്‍ ഓഹരി ഉയര്‍ത്തി വോഡഫോണ്‍
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണ്‍, കടക്കെണിയിലായ വോഡഫോണ്‍ ഐഡിയയില്‍ തങ്ങളുടെ ഓഹരി 47.61 ശതമാനമായി ഉയര്‍ത്തി. അനുബന്ധ സ്ഥാപനമായ പ്രൈം മെറ്റല്‍സ് വഴിയാണ് തങ്ങളുടെ ഓഹരി 47.61 ശതമാനമായി ഉയര്‍ത്തിയത്. കമ്പനിക്ക് വോഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ (വിഐഎല്‍) 44.39 ശതമാനം ഓഹരികള്‍ നേരത്തെ ഉണ്ടായിരുന്നു. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 7.61 ശതമാനം പ്രതിനിധീകരിക്കുന്ന 2,18,55,26,081 ഇക്വിറ്റി ഷെയറുകള്‍ പ്രൈം മെറ്റല്‍സ് കൈവശം വച്ചിട്ടുണ്ട്. കമ്പനിയുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യൂവിന് അനുസൃതമായി ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കുന്നതിലൂടെ പ്രൈം മെറ്റല്‍സ് കമ്പനിയുടെ 570,958,646 ഇക്വിറ്റി ഷെയറുകള്‍ സ്വന്തമാക്കിയതായി ഫയലിംഗില്‍ പറയുന്നു. യൂറോ പസഫിക് സെക്യൂരിറ്റീസ്, പ്രൈം മെറ്റല്‍സ്, ഒറിയാന ഇന്‍വെസ്റ്റ്‌മെന്റ് എന്നീ മൂന്ന് പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് ഒരു ഓഹരിക്ക് 13.30 രൂപ നിരക്കില്‍ 338.3 കോടി ഇക്വിറ്റി ഷെയറുകള്‍ അനുവദിക്കാന്‍ 4,500 കോടി രൂപയ്ക്ക് ബോര്‍ഡ് അനുമതി നല്‍കിയതായി വോഡഫോണ്‍ ഐഡിയ അറിയിച്ചിരുന്നു.ഇതില്‍ 1,96,66,35,338 ഇക്വിറ്റി ഷെയറുകള്‍ യൂറോ പസഫിക്…
Read More » -
Kerala
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും ഇന്ധന വില കുതിച്ചുയരുന്നത് തുടരവേ, സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന നികുതിവിഹിതം കുറവാണ്. ഈ പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിക്കുകയില്ലെന്ന് ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതിവിഹിതം കേന്ദ്രം തരുന്നില്ല. 17000 കോടി രൂപ ഇത്തരത്തില്‍ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. അതിനാല്‍ ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് ലഭിക്കുന്ന വരുമാനം ഒഴിവാക്കാന്‍ സാധിക്കുകയില്ല. കേന്ദ്രം വില കൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കണമെന്നാണ് പറയുന്നതെന്നും ബാലഗോപാല്‍ വിമര്‍ശിച്ചു. രാജ്യത്ത് ഇന്നലെ പെട്രോള്‍ ലിറ്ററിന് 44 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലും ലിറ്ററിന് 42 പൈസ കൂടി. 15 ദിവസത്തിനിടെ 9.15 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 8.81രൂപയാണ് 15 ദിവസത്തിനിടെ കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 116 രൂപയ്ക്കടുത്തെത്തി. ഡീസലിന് 102 രൂപ കടന്നു. ഇന്നലെ പെട്രോള്‍ വില…
Read More » -
India
ഇന്ത്യ-ഓസ്ട്രേലിയ വ്യാപാര കരാര്‍: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ഗുണം ചെയും
സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ കമ്പനികളുടെ വിദേശ വരുമാനത്തിന് ഇനി ഓസ്ട്രേലിയ നികുതി ചുമത്തില്ല. ശനിയാഴ്ച ഇന്ത്യയുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതികള്‍ കൊണ്ടുവരുക. മെയ് മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷമാവും നികുതി നിയമങ്ങള്‍ ഭേദഗതി ചെയ്യുക. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 1991ല്‍ ഒപ്പിട്ട ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടിയിലെ (ഡിടിഎഎ) അപാകത മുതലെടുത്ത് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് റോയല്‍റ്റി ഇനത്തില്‍ ഓസ്ട്രേലിയ അധിക നികുതി ഇടാക്കുന്നുണ്ട്. ഒരു ഓസ്ട്രേലിയന്‍ ഉപഭോക്താവിന് വേണ്ടി, 50 ശതമാനം ജോലി ഇന്ത്യയിലും ബാക്കി ഓസ്ട്രേലിയിയിലും ആണ് ചെയ്യുന്നതെങ്കില്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ചെയ്യുന്ന 50 ശതമാനം ജോലിക്ക് ഇരുരാജ്യങ്ങളിലും നികുതി അടയ്ക്കണം. ഈ വ്യവസ്ഥ ചോദ്യം ചെയ്ത് ഓസ്ട്രേലിയന്‍ ഫെഡറല്‍ കോര്‍ട്ടില്‍ നടത്തിയ കേസ് 2018ല്‍ ടെക്ക് മഹീന്ദ്ര തോറ്റിരുന്നു. നികുതി വ്യവസ്ഥയിലുണ്ടാവുന്ന മാറ്റം ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ തുടങ്ങിയ ഇന്ത്യന്‍…
Read More » -
Business
വിപണി വളര്‍ച്ച താഴോട്ട്, വില്‍പ്പന 20 ശതമാനം ഉയര്‍ന്ന് എഫ്എംസിജി മേഖല
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) വിപണി വളര്‍ച്ച ഒരു വര്‍ഷമായി ഓരോ പാദത്തിലും സ്ഥിരമായി കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം എഫ്എംസിജി മേഖലയെ മുന്നോട്ടുനയിച്ച വ്യക്തിഗത പരിചരണം, വീട്, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് വിപണി വളര്‍ച്ച താഴോട്ടേക്ക് നീങ്ങിയത്. എന്നിരുന്നാലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയിലെ വില്‍പ്പന 20 ശതമാനം വര്‍ധിച്ചു. വിലക്കയറ്റവും പാക്കേജുചെയ്ത ഭക്ഷണസാധനങ്ങളുടെയും ചരക്കുകളുടെയും ഉയര്‍ന്ന വില്‍പ്പനയുമാണ് ഇതിന് പ്രധാന കാരണം. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ മൂല്യമനുസരിച്ച് മൊത്തം വില്‍പ്പനയില്‍ 5 ശതമാനം വര്‍ധനവാണുണ്ടായത്. 7.5 ദശലക്ഷം റീട്ടെയില്‍ സ്റ്റോറുകള്‍ ട്രാക്ക് ചെയ്യുന്ന സെയില്‍സ് ഓട്ടോമേഷന്‍ സ്ഥാപനമായ ബിസോമിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിസംബര്‍ പാദത്തിലെ വില്‍പ്പനയില്‍ 20 ശതമാനവും സെപ്തംബര്‍ പാദത്തില്‍ 46 ശതമാനവും രണ്ടാം തരംഗമുണ്ടായ ജൂണ്‍ പാദത്തില്‍ 8.2 ശതമാനവും വര്‍ധനവാണുണ്ടായത്. ‘മൊത്തത്തിലുള്ള പണപ്പെരുപ്പത്തില്‍ നിന്ന് ഗാര്‍ഹിക ബജറ്റുകള്‍ ചുരുങ്ങുന്നത് കാരണം വളര്‍ച്ചയുടെ…
Read More » -
NEWS
റാന്നിയിൽ പുതിയ പാലം
റാന്നി: ചെത്തോങ്കര എസ്.സി സ്കൂള്‍ പടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു.എസ്. സി സ്കൂളില്‍ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിനാണ് പുതിയ പാലം അനുവദിച്ചുള്ള പ്രഖ്യാപനം നടത്തിയത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ നിന്നും ആരംഭിച്ച് എസ്.സി സ്കൂള്‍ പടിയിലൂടെ ചെത്തോങ്കര – അത്തിക്കയം റോഡിന് ബന്ധിപ്പിക്കുന്ന പാതയിലാണ് പുതിയ പാലം വരുന്നത്. സംസ്ഥാന പാതയോട് ചേര്‍ന്ന് വീതികുറഞ്ഞ ബലക്ഷയം സംഭവിച്ച പാലമാണ് നിലവിലുള്ളത്. ദിവസേന ആയിരക്കണക്കിന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന പാലമാണ് ഇത്. കഷ്ടിച്ച് നാലുചക്ര വാഹനത്തിന് കടന്നുപോകാനുള്ള വീതിയെ ഇപ്പോള്‍ പാലത്തിനും അപ്രോച്ച് റോഡിനും ഉള്ളൂ. അപകടാവസ്ഥയിലായ ഈ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിര്‍മ്മിക്കാനാണ് നടപടി. 5.10മീറ്റര്‍ വീതിയിലും എട്ടു മീറ്റര്‍ നീളത്തിലും നിര്‍മ്മിക്കുന്ന പാലത്തിന് 60 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡിനായി വശം കെട്ടും ഉണ്ട്. മൈനര്‍ ഇറിഗേഷനാണ് നിര്‍മ്മാണ ചുമതല.
Read More »