Month: April 2022
-
NEWS
ഓപ്പറേഷൻ ഏപ്രിൽ ഫൂൾസ്;കൊച്ചു പെൺകുട്ടികളിൽ ലൈംഗിക ദാഹം തീർക്കാനെത്തി കുടുങ്ങിയത് 22 പേർ
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളില്‍ ലൈംഗികദാഹം തീര്‍ക്കാന്‍ ആര്‍ത്തിപിടിച്ചെത്തിയ പലപ്രായങ്ങളിലുള്ള 22 പുരുഷന്‍മാരെ കുടുക്കി പോലീസിന്റെ ഓപ്പറേഷന്‍ ഏപ്രില്‍ഫൂള്‍സ്.ഏപ്രിൽ ഫൂൾ ദിവസം രഹസ്യപൊലീസ് ഓപ്പറേഷനിലൂടെയാണ് കൊച്ചുപെണ്‍കുട്ടികളെ വേട്ടയാടാന്‍ ഒരുങ്ങിത്തിരിച്ച് എത്തിയവര്‍ പിടിയിലായത്.പിടിയിലായവരില്‍ ഒരു സ്‌കൂള്‍ ജീവനക്കാരനും ഒരു ജയില്‍ കറക്ഷന്‍ ഓഫീസറും പ്രാദേശിക നിയമനിര്‍മാണസഭാ അംഗത്തിന്റെ മകനും ഉള്‍പ്പെടുന്നു. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള മാരിയന്‍ കൗണ്ടിയിലാണ് സംഭവം.’ഓപ്പറേഷന്‍ ഏപ്രില്‍ ഫൂള്‍സ്’ എന്ന പേരിലാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള പ്രത്യേക പദ്ധതി ഒരുക്കിയത്.തദ്ദേശവാസികളുടെയും സ്‌റ്റേറ്റ്, ഫെഡറല്‍ പൊലീസിന്റെയും സഹകരണത്തോടെയാണ് ഇവരെ വലയില്‍ വീഴ്ത്തിയത്.12 മുതല്‍ 16 വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ ഉണ്ടാക്കിയ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെയാണ് രഹസ്യപൊലീസുകാര്‍ ഇവരെ വലയിലാക്കിയത്. ഈ അക്കൗണ്ടുകളില്‍ ഇവരുമായി ചാറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ കുട്ടികളുമായി നേരിട്ട് ബന്ധപ്പെടുന്നതിനായി ഇവരെ ചില പ്രത്യേക സ്ഥലങ്ങളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
Read More » -
NEWS
ആദ്യമായി ലഭിച്ച പാചകവാതക സിലിണ്ടര്‍ സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു
തിരുവനന്തപുരം: ആദ്യമായി ലഭിച്ച പാചകവാതക സിലിണ്ടര്‍ സ്ഥാപിക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.ആമച്ചല്‍ വേലഞ്ചിറ സ്വദേശി രാഖി ഭവനില്‍ പ്രകാശിന്റെ വീട്ടിലാണ് സംഭവം.സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നും, ആറും വയസുള്ള കുട്ടികളെയെടുത്ത് മാതാപിതാക്കള്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് ഇവര്‍ വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു.കാട്ടാക്കട അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സുരേഷിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ആന്‍ഡ് റസ്‌ക്യു സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അഗ്‌നിബാധയില്‍ വീടിന്‍റെ ഒരുവശം പൂര്‍ണമായും കത്തിനശിച്ചു.
Read More » -
NEWS
പച്ചമുളകുപൊടി വികസിപ്പിച്ചെടുത്ത് ഇന്ത്യ
ന്യൂഡൽഹി : ചുവന്ന മുളകുപൊടിക്ക് പകരം പച്ചമുളകുപൊടി വികസിപ്പിച്ചെടുത്ത് ഇന്ത്യ.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ചാണ് പച്ചമുളകുപൊടി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് പച്ചമുളകുപൊടി തയ്യാറാക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ചിന് പച്ചമുളകുപൊടിയുടെ പേറ്റന്റും ലഭിച്ചു. വിപണിയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹിമാചല്‍പ്രദേശിലെ കമ്ബനിയുമായി ഐഐവിആര്‍ ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ അനുസരിച്ച് പച്ചമുളകുപൊടി നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഐഐവിആര്‍ സ്വകാര്യകമ്ബനിക്ക് കൈമാറും. സാധാരണ താപനിലയില്‍ മാസങ്ങളോളം പച്ചമുളകുപൊടി സൂക്ഷിക്കാന്‍ സാധിക്കുമെന്ന് ഐഐവിആര്‍ ഡയറക്ടര്‍ തുസാര്‍ കാന്തി ബെഹറ പറഞ്ഞു.ഇതില്‍ 30 ശതമാനം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read More » -
NEWS
കോടതി കണ്ടില്ലെങ്കിൽ ഉറക്കം വരില്ലേന്ന് ദമ്പതികളോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: 41 വര്‍ഷത്തിന് ഇടയില്‍ 60 കേസുകളുമായി കോടതിയിൽ എത്തിയ ദമ്ബതികളോട് കോടതി കണ്ടില്ലെങ്കിൽ ഉറക്കം വരില്ലേന്ന് സുപ്രീം കോടതി. 30 വര്‍ഷമാണ് ഇവര്‍ ഒരുമിച്ച് ജീവിച്ചത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ട് 11 വര്‍ഷമാവുന്നു. ഈ 41 വര്‍ഷത്തിന് ഇടയിലാണ് 60 കേസുകളുമായി ഇവര്‍ കോടതിയില്‍ എത്തിയത്. ”പരസ്പരമുള്ള വഴക്ക് ചിലര്‍ ഇഷ്ടപ്പെടുന്നു. അവര്‍ എക്കാലത്തും കോടതിയില്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്നു. കോടതി കണ്ടില്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ലെന്ന സ്ഥിതിയാണ്” ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചയിലൂടെ തര്‍ക്കത്തിന് രമ്യമായ പരിഹാരം കാണാനാണ് ഇവരോട് കോടതി നിര്‍ദേശിച്ചത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും ഇക്കാലയളവില്‍ ഇരുകക്ഷികളും കേസുകളുമായി കോടതിയിലേക്ക് വരരുതെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
NEWS
പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ പരാതി പറഞ്ഞ ഹോട്ടലില്‍ അപ്പത്തിനും മുട്ടറോസ്റ്റിനും വില കുറച്ചു
ആലപ്പുഴ: പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ പരാതി പറഞ്ഞ ആലപ്പുഴ കണിച്ചുകുളങ്ങരയിലുളള ഹോട്ടലില്‍ അപ്പത്തിനും മുട്ടറോസ്റ്റിനും വില കുറച്ചു.അപ്പത്തിന് 15 രൂപയും സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയും ഈടാക്കിയെന്നായിരുന്നു എം.എല്‍.എയുടെ പരാതി. അഞ്ചു അപ്പത്തിനും രണ്ടു മുട്ടക്കറിക്കും അമിത വില ഈടാക്കിയെന്ന പി.പി ചിത്തരഞ്ജന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് വില കുറച്ചുവെന്ന് ഉടമസ്ഥന്‍ അറിയിക്കുകയായിരുന്നു.ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് കുറച്ച് 10 രൂപയാക്കിയതായും മുട്ടറോസ്റ്റിന് 10 രൂപ കുറച്ച് 40 രൂപയാക്കിയതായും ഹോട്ടല്‍ ഉടമ അറിയിച്ചു. ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജിനാണ് ചിത്തരഞ്ജന്‍ എം.എല്‍.എ പരാതി നല്‍കിയത്.ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
Read More » -
NEWS
പല രോഗങ്ങൾക്കും കാരണം വവ്വാൽ; ഇതറിയാതെ പോകരുത്
മനുഷ്യര്‍ക്ക് പിടിപെടുന്ന പകര്‍ച്ചവ്യാധികളില്‍ 75 ശതമാനവും മൃഗങ്ങളില്‍ നിന്നാണ്.അവയില്‍ പലതും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്.നേരത്തെ തന്നെ ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ പങ്കുവെച്ചിരുന്നു.എന്നാൽ 2022 ജനുവരിയിൽ ഡബ്ല്യൂഎച്ച്‌ഒ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വവ്വാലുകളില്‍ നിന്നുള്ള വൈറസുകള്‍ പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നുണ്ട് എന്നാണ്. കേരളത്തില്‍ നിപ്പ വൈറസും ചൈനയില്‍ കൊറോണ വൈറസുമെല്ലാം വവ്വാലില്‍ നിന്നാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.എന്നാല്‍ കൊറോണയും നിപയും മാത്രമല്ല നിരവധി തരത്തിലുള്ള മറ്റു രോഗങ്ങളുടെയും ഉറവിടമാകാന്‍ വവ്വാലുകള്‍ കരണമായേക്കാമെന്ന് അടുത്തിടെ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നു.മറ്റു പക്ഷിമൃഗാദികളെ അപേക്ഷിച്ച് നോക്കുമ്ബോള്‍ വവ്വാലുകള്‍ അപകടകരമായ പല വൈറസുകളെ കൊണ്ടുനടക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.പറക്കാന്‍ കഴിയുന്ന ഏക സസ്തനിയാണ് വവ്വാല്‍.ഇതുതന്നെയാണ് ഇവര്‍ വൈറസ് വാഹിനികള്‍ ആകുന്നതിന് ഒരു കാരണമായി പറയുന്നത്.പേവിഷബാധ, ഹിസ്റ്റോപ്ലാസ്‌മോസിസ്, സാല്‍മോണല്ലോസിസ്, യെര്‍സിനിയോസിസ് തുടങ്ങിയ പല മൃഗജന്യ രോഗങ്ങളുമായും വവ്വാലുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. പിഎന്‍എഎസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട് പ്രസിദ്ധീകരിച്ചത്. നിപ്പയും കൊറോണയും മാത്രമല്ല ഹെന്‍ഡ്ര വൈറസിന്റെയും…
Read More » -
Kerala
ശ്രീനാരായണ ധര്‍മ്മസംഘം പുതിയ ഉണർവ്വിലേയ്ക്ക്, സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കും
ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പൊതുയോഗം ക്രീയാത്മകമായ ചുവടുവയ്പുകളിലേക്ക്. ധര്‍മ്മസംഘത്തിന് ശാഖാസ്ഥാപനങ്ങളില്ലാത്ത സംസ്ഥാനങ്ങളില്‍ ഭക്തജന സഹകരണത്തോടെ ശാഖകള്‍ സ്ഥാപിക്കും. ഭക്തര്‍ക്ക് ഭൂമിയോ ക്ഷേത്രങ്ങളോ മറ്റ് സ്ഥാപനങ്ങളോ ശിവഗിരി മഠത്തിന് സമര്‍പ്പിക്കാവുന്നതാണ്. ശിവഗിരിയുടെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണസഭയുടെ യൂണിറ്റുകളും മണ്ഡലം കമ്മിറ്റികളും പുന: സംഘടിപ്പിച്ച് പ്രവര്‍ത്തനം സജീവവും വ്യാപകമാക്കും. ശിവഗിരി മാസികയുടെ ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ നവീകരിച്ച് കൂടുതല്‍ വരിക്കാരിലെത്തിക്കും. മഠം പ്രസിദ്ധീകരണ വിഭാഗം വിപുലപ്പെടുത്തും. ശാഖാസ്ഥാപനങ്ങളായ ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം ക്ഷേത്രവും മഠവും, ആലുവാ അദ്വൈതാശ്രമം, ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രി, കാഞ്ചീപുരം സൗജന്യ ആയൂര്‍വേദ ആശുപത്രി, വിവിധ സ്ഥലങ്ങളിലുള്ള സീനിയര്‍ സെക്കന്‍ററി സ്കൂളുകള്‍, ശിവഗിരി ഹൈസ്കൂള്‍ തുടങ്ങി ധര്‍മ്മസംഘം വക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുകയും ഗുരുധര്‍മ്മപ്രചരണാര്‍ത്ഥം വികസിപ്പിക്കുകയും ചെയ്യും. ജീവകാരുണ്യ സാമൂഹിക ക്ഷേമ പദ്ധതിയ്ക്കും പുതിയ ബഡ്ജറ്റില്‍ തുക കൊള്ളിച്ചിട്ടുണ്ട്. നിലവിലുള്ള ഗോശാല വിപുലീകരിക്കുന്നതിനൊപ്പം കൂടുതല്‍ പശുക്കളെ സംരക്ഷിച്ച് പരിപോഷിപ്പിക്കുകയും ശിവഗിരിയില്‍ നിലവിലുള്ളതുപോലെ മറ്റ് ആശ്രമ ശാഖകളിലും ജൈവകൃഷി…
Read More » -
NEWS
ഇടിമിന്നലില്‍ പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ക്ക് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം
കൊച്ചി: തൃക്കാക്കരയിൽ ഇടിമിന്നലില്‍ പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ക്ക് തീ പിടിച്ചു. ഇന്നലെ രാത്രി 7.15 ന് പടമുഗള്‍ സാറ്റലൈറ്റ് ഓലിക്കുഴി റോഡിലാണ് ശക്തമായ ഇടിമിന്നലില്‍ റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്റര്‍ നെറ്റ് കേബിളുകള്‍ക്ക് തീ പിടിച്ചത്. ഏകദേശം 50 അടി ദൂരം കേബിളുകളില്‍ തീ പടര്‍ന്നു.കനത്ത മഴ മൂലം റോഡിലും പരിസരത്തും യാത്രക്കാരും വാഹനങ്ങളും ഇല്ലായിരുന്നത് മൂലം വന്‍ അപകടം ഒഴിവായി.പ്രദേശവാസികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് തൃക്കാക്കര ഫയര്‍ ഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.
Read More » -
NEWS
നെന്മാറ വേല; ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
പാലക്കാട്: നെന്മാറ വേലയ്ക്ക് വന്ന ആളുകൾ ബസിനുമുകളില്‍ യാത്രചെയ്ത സംഭവത്തില്‍ നാല് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.എസ്.ആര്‍.ടി, കിങ്‌സ് ഓഫ് കൊല്ലംകോട് ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമെതിരെയാണ് നടപടി.രണ്ട് ബസിന്റെ ഉടമകള്‍ക്കും നോട്ടീസ് അയക്കാനും ആര്‍.ടി.ഒ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വേലയുടെ വെടിക്കെട്ട് കഴിഞ്ഞ് മടങ്ങിപ്പോകുന്ന യാത്രക്കാരാണ് ബസുകള്‍ക്ക് മുകളില്‍ കയറിയത്.ബസിനുമുകളില്‍ കയറി യാത്രക്കാര്‍ക്ക് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.വേറെയും ബസുകളുടെ സമാനമായ വീഡിയോകള്‍ ആര്‍.ടി.ഒയ്ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടി ഉണ്ടാവാനാണ് സാധ്യത.
Read More » -
Breaking News
16 കാരായ മൂന്ന് വിദ്യാർഥികളുമായി അധ്യാപികയുടെ ഗ്രൂപ്പ് സെക്സ്, കാമുകൻ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു
മധുര: മാതാപിതാ ഗുരു ദൈവം എന്നാണ് ഭാരതീയ പാരമ്പര്യം. പക്ഷേ ചില ഗുരുശിഷ്യബന്ധം എല്ലാ മൂല്യങ്ങളെയും ചവിട്ടിമെതിച്ചാണ് മുന്നോട്ടു പോകുന്നത്. തമിഴ്നാട്ടിലെ ട്രിച്ചിയിൽ 26കാരിയായ ഒരധ്യാപിക17കാരൻ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോയി വിവാഹം കഴിച്ച് വിവാദം സൃഷ്ടിച്ചത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികളെ സ്വന്തം വീട്ടിൽ വിളിച്ചുവരുത്തി അധ്യാപിക ഗ്രൂപ്പ് സെക്സ് നടത്തിയ സംഭവം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ മധുരയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം സജീവമാക്കി സൈബർ സെൽ. രാജ്യമെങ്ങും ഈ സംഭവം വലിയ ചർച്ചയായായിരിക്കുകയാണ്. മൂന്ന് കുട്ടികളെ ഉപയോഗിച്ച് അധ്യാപികയും കാമുകനും ചിത്രീകരിച്ച വിഡിയോ പോൺ സൈറ്റുകൾക്കു വിൽക്കാനാണോ എന്നും സംശയിക്കുന്നു. അധ്യാപികയുടെ കാമുകനാണ് മൂന്ന് ആൺകുട്ടികളും അധ്യാപികയും തമ്മിലുള്ള അശ്ലീല വിഡിയോ പ്രചരിപ്പിച്ചത്. കേസിൽ 42 വയസുള്ള അധ്യാപികയെയും ഇവരുടെ മുപ്പത്തൊൻപതുകാരനായ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മധുരയിലെ സർക്കാർ സ്കൂളിൽ അധ്യാപികയാണ് ആരോപണവിധേയായ സ്ത്രീ. 2010ൽ വിവാഹമോചിതയായ ഇവർ അതിനുശേഷം ഒരു വ്യവസായിയുമായി പ്രണയത്തിലായി.…
Read More »