പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളില്‍ ലൈംഗികദാഹം തീര്‍ക്കാന്‍ ആര്‍ത്തിപിടിച്ചെത്തിയ പലപ്രായങ്ങളിലുള്ള 22 പുരുഷന്‍മാരെ കുടുക്കി പോലീസിന്റെ ഓപ്പറേഷന്‍ ഏപ്രില്‍ഫൂള്‍സ്.ഏപ്രിൽ ഫൂൾ ദിവസം രഹസ്യപൊലീസ് ഓപ്പറേഷനിലൂടെയാണ് കൊച്ചുപെണ്‍കുട്ടികളെ വേട്ടയാടാന്‍ ഒരുങ്ങിത്തിരിച്ച് എത്തിയവര്‍ പിടിയിലായത്.പിടിയിലായവരില്‍ ഒരു സ്‌കൂള്‍ ജീവനക്കാരനും ഒരു ജയില്‍ കറക്ഷന്‍ ഓഫീസറും പ്രാദേശിക നിയമനിര്‍മാണസഭാ അംഗത്തിന്റെ മകനും ഉള്‍പ്പെടുന്നു.
അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള മാരിയന്‍ കൗണ്ടിയിലാണ് സംഭവം.’ഓപ്പറേഷന്‍ ഏപ്രില്‍ ഫൂള്‍സ്’ എന്ന പേരിലാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള പ്രത്യേക പദ്ധതി ഒരുക്കിയത്.തദ്ദേശവാസികളുടെയും സ്‌റ്റേറ്റ്, ഫെഡറല്‍ പൊലീസിന്റെയും സഹകരണത്തോടെയാണ് ഇവരെ വലയില്‍ വീഴ്ത്തിയത്.12 മുതല്‍ 16 വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ ഉണ്ടാക്കിയ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെയാണ് രഹസ്യപൊലീസുകാര്‍ ഇവരെ വലയിലാക്കിയത്. ഈ അക്കൗണ്ടുകളില്‍ ഇവരുമായി ചാറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ കുട്ടികളുമായി നേരിട്ട് ബന്ധപ്പെടുന്നതിനായി ഇവരെ ചില പ്രത്യേക സ്ഥലങ്ങളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.