ന്യൂഡല്‍ഹി: 41 വര്‍ഷത്തിന് ഇടയില്‍ 60 കേസുകളുമായി കോടതിയിൽ എത്തിയ ദമ്ബതികളോട് കോടതി കണ്ടില്ലെങ്കിൽ ഉറക്കം വരില്ലേന്ന് സുപ്രീം കോടതി.
30 വര്‍ഷമാണ് ഇവര്‍ ഒരുമിച്ച് ജീവിച്ചത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ട് 11 വര്‍ഷമാവുന്നു. ഈ 41 വര്‍ഷത്തിന് ഇടയിലാണ് 60 കേസുകളുമായി ഇവര്‍ കോടതിയില്‍ എത്തിയത്. ”പരസ്പരമുള്ള വഴക്ക് ചിലര്‍ ഇഷ്ടപ്പെടുന്നു. അവര്‍ എക്കാലത്തും കോടതിയില്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്നു. കോടതി കണ്ടില്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ലെന്ന സ്ഥിതിയാണ്” ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.
മധ്യസ്ഥ ചര്‍ച്ചയിലൂടെ തര്‍ക്കത്തിന് രമ്യമായ പരിഹാരം കാണാനാണ് ഇവരോട് കോടതി നിര്‍ദേശിച്ചത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും ഇക്കാലയളവില്‍ ഇരുകക്ഷികളും കേസുകളുമായി കോടതിയിലേക്ക് വരരുതെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.