NEWS

ഇടിമിന്നലില്‍ പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ക്ക് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: തൃക്കാക്കരയിൽ ഇടിമിന്നലില്‍ പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ക്ക് തീ പിടിച്ചു. ഇന്നലെ രാത്രി 7.15 ന് പടമുഗള്‍ സാറ്റലൈറ്റ് ഓലിക്കുഴി റോഡിലാണ് ശക്തമായ ഇടിമിന്നലില്‍ റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്റര്‍ നെറ്റ് കേബിളുകള്‍ക്ക് തീ പിടിച്ചത്.
ഏകദേശം 50 അടി ദൂരം കേബിളുകളില്‍ തീ പടര്‍ന്നു.കനത്ത മഴ മൂലം റോഡിലും പരിസരത്തും യാത്രക്കാരും വാഹനങ്ങളും ഇല്ലായിരുന്നത് മൂലം വന്‍ അപകടം ഒഴിവായി.പ്രദേശവാസികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് തൃക്കാക്കര ഫയര്‍ ഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.

Back to top button
error: