Month: April 2022
-
NEWS
35000 റിയാല്‍ ശമ്ബള കുടിശ്ശിക കൊടുക്കാനുണ്ട്; ഇന്ത്യൻ തൊഴിലാളിയെ തേടി സൗദി പൗരന് എംബസിയിൽ
റിയാദ്: 35000 റിയാല്‍ ശമ്ബള കുടിശ്ശിക കൊടുത്തു തീര്‍ക്കാനുളളതിനാല്‍ ഇന്ത്യന്‍ പൗരനായ തൊഴിലാളിയുമായി ബന്ധപ്പെടാനുളള മാര്‍ഗ്ഗമന്വേഷിച്ച് സൗദി പൗരന് എംബസിയില്‍.ബിശയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂനുസ് എന്ന കശ്മീരി യുവാവിനാണ് ശമ്ബളം നല്കാനുളളതെന്ന് സ്പോണ്സര് എംബസിയെ അറിയിച്ചു. ശമ്ബള കുടിശ്ശികയും ആനുകൂല്യവുമടക്കം 35000 റിയാല്‍ അദ്ദേഹത്തിന് നല്‍കാനുണ്ട്. സഹപ്രവര്‍ത്തകര്‍ വഴി അന്വേഷിച്ചിട്ട് ഇയാളുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് സ്പോൺസർ എംബസിയെ സമീപിച്ചത്.സ്പോണ്‍സറുടെ കൈവശം യൂനുസിന്റെ ഇഖാമയുടെയോ പാസ്പോര്‍ട്ടിന്റെയോ നമ്ബറുകളൊന്നും ഉണ്ടായിരുന്നില്ല. 2010ല്‍ ഇന്‍ജാസ് വഴി സ്പോണ്സര് യൂനുസിന്റെ ഭാര്യക്ക് പണമയച്ചതിന്റെ സ്ലിപ് മാത്രമാണ് കയ്യിലുണ്ടായിരുന്നത്. തൊഴിലാളി നാട്ടില്‍ പോയി തിരിച്ചുവരാത്തതിനാലാണ് സ്പോണ്സര് ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. 2019ലാണ് മുഹമ്മദ് യൂനുസ് റീ എന്‍ട്രിയില്‍ നാട്ടില്‍ പോയത്. പിന്നീട് കൊവിഡ് വ്യാപനം ശക്തമായതോടെ, ഇന്ത്യയില്‍ നിന്നുളള വിമാനസര്‍വീസുകള്‍ നിലച്ചതും യൂനുസിന്റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കുകയായിരുന്നു.
Read More » -
NEWS
വേനൽമഴയ്ക്കൊപ്പം ശക്തമായ കാറ്റും; ജാഗ്രത വേണം
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറത്തിറക്കി. ● മഴ പെയ്യുമ്ബോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനം പാര്‍ക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ല വെട്ടണം. പൊതുയിടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരം ശ്രദ്ധയില്‍പ്പെട്ടാല്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ● ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡ്, വൈദ്യുത പോസ്റ്റ്, കൊടിമരം തുടങ്ങിയവ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യണം. ● കാറ്റ് വീശി തുടങ്ങുമ്ബോള്‍ ജനലുകളും വാതിലുകളും അടയ്ക്കണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും ടെറസിലും നില്‍ക്കരുത്. ● ഓലമേഞ്ഞതോ, ഷീറ്റ് പാകിയതോ,അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന നമ്ബരില്‍ വിളിച്ച് അറിയിക്കണം. ● വൈദ്യുതി കമ്ബികളും പോസ്റ്റുകളും പൊട്ടിവീണാല്‍ 1912, 1077 എന്നീ നമ്ബരില്‍ അറിയിക്കണം. ജനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യരുത്. ● പത്രം, -പാല് വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതിക്കമ്ബി പൊട്ടി വീണിട്ടില്ലെന്ന് ഉറപ്പാക്കണം. ● കൃഷിയിടങ്ങളിലെ വൈദ്യുതിക്കമ്ബി സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ● നിര്‍മാണ…
Read More » -
NEWS
കൊല്ലം, പത്തനംതിട്ട മേഖലകളിൽ ഭൂചലനം; നിരവധി വീടുകൾക്ക് വിള്ളൽ
പത്തനംതിട്ട: കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.കൊല്ലം ജില്ലയിൽ പത്തനാപുരം, നിലമേല്‍ ,തലവൂര്‍, പട്ടാഴി, പട്ടാഴി വടക്ക്, വിളക്കുടി, പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍, കൂടല്‍, കോന്നി,അടൂർ മേഖലയിലും ചലനം അനുഭവപ്പെട്ടു. .കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 2.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രകമ്ബനം 20 മുതല്‍ 40 സെക്കന്‍ഡ്വരെ നീണ്ടു. ചൊവ്വാഴ്ച ഉച്ചമുതല്‍ ഈ മേഖലയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.രാത്രി മഴതോര്‍ന്ന ശേഷമായിരുന്നു ഭൂചലനം ഉണ്ടായത്. ചലനം ഉണ്ടായ സമയം വലിയ ശബ്ദം കേട്ടെന്നും 40 സെക്കന്‍ഡ് വരെ പ്രകമ്ബനം നീണ്ടു നിന്നുവെന്നും നാട്ടുകാര്‍ പറയുന്നു.നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍നിന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.പലയിടത്തും കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ഇല്ലാതിരുന്നത് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കി.
Read More » -
Crime
ആഫ്രിക്കയിലെ ചെഗുവേരയെ കൊലപ്പെടുത്തിയ ബ്ലെയ്സ് കംപോറെയ്ക്ക് ജീവപര്യന്തം
ആഫ്രിക്കയിലെ ചെഗുവേര എന്നറിയപ്പെടുന്ന തോമസ് സൻകാരയെ കൊലപ്പെടുത്തിയ കേസിൽ ബുർക്കിന ഫാസോയുടെ മുൻ പ്രസിഡന്റ് ബ്ലെയ്സ് കംപോറെയ്ക്ക് ജീവപര്യന്തം തടവ്. 1987-ലാണ് തന്റെ മുൻഗാമിയും സഹപ്രവർത്തകനുമായ തോമസ് സൻകാരയെ കംപോറെ കൊലപ്പെടുത്തിയത്. അഴിമതിയും കൊളോണിയൽ സ്വാധീനവും തടയുമെന്ന ഉറപ്പിൽ അധികാരമേറ്റ് ജനശ്രദ്ധ നേടിയ നേതാവായിരുന്നു സൻകാര. സൻകാരയുടെ ഭരണം അട്ടിമറിച്ചായിരുന്നു കൊലപാതകം. മുൻ യുദ്ധവിമാന പൈലറ്റായ 1983ലാണ് ബുർക്കിന ഫാസോയിൽ അധികാരമേറ്റത്. പിന്നീട് നാല് വർഷത്തിന് ശേഷം അട്ടിമറിയിലൂടെ സൻകാരയുടെ ഭരണം ബ്ലെയ്സ് കംപോറെ പിടിച്ചെടുത്തു. തലസ്ഥാനമായ ഔഗാഡൗഗിൽ വച്ച് വെടിവയ്പിലൂടെയാണ് സൻകാരയെ കൊലപ്പെടുത്തുന്നത്. 12 സർക്കാർ ഉദ്യോഗസ്ഥരും അട്ടിമറിയിൽ കൊല്ലപ്പെട്ടിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ചെലവ് ചുരുക്കൽ നടപടികളിലൂടേയും അദ്ദേഹം ജനപ്രിയനായിരുന്നു. സ്ത്രീപക്ഷ നിയമങ്ങൾ നടപ്പാക്കിയും പോളിയോ പോലുള്ള പകർച്ചവ്യാധികൾക്കെതിരായ കുത്തിവയ്പുകൾ വ്യാപകമാക്കിയും പ്രവർത്തന മികവ് തെളിയിച്ചു.
Read More » -
NEWS
വ്ളാഡിമിർ പുടിന്റെ കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് യുഎസ് ഉപരോധം
റഷ്യയുടെ പ്രധാന പൊതു-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഉപരോധവുമായി യുഎസ്. പുടിന്റെ മക്കളായ മറിയ വോറൊന്റസോവ, കാതറീന ടിഖോനോവ എന്നിവർക്കും മുൻ ഭാര്യ ലിയൂഡ്മില ഷ്ക്രിബനേവയ്ക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇത് കൂടാതെ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവിന്റെ മകൾ, ഭാര്യ, മുൻ പ്രധാനമ ന്ത്രിമാരായ ദിമിത്രി മെദ്വെദേവ്, മിഖായിൽ മിസ്ഹസ്റ്റിൻ എന്നിവരെയും വിലക്ക് പട്ടികയിൽ യുഎസ് ഉൾപ്പെടുത്തി. പുടിന്റെ സ്വത്തുവകകൾ കുടുംബാംഗങ്ങളിൽ പലരുടെയും പേരിൽ ഒളിപ്പിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് അവരെ ലക്ഷ്യം വയ്ക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യൻ സൈന്യം സിവിലിയന്മാരെ വധിച്ചതായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യയിലെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങളായ എസ്ബെർ ബാങ്ക്, ആൽഫാ ബാങ്ക് എന്നിവയിൽ യുഎസ് പൗരന്മാർ നിക്ഷേപിക്കുന്നതും നിരോധിച്ചു. റഷ്യയിലെ പ്രധാന വ്യവസായങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് കൂട്ടിച്ചേർത്തു.
Read More » -
Pravasi
ദുബായിലെ പൊതു-സ്വകാര്യ സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കാൻ പുതിയ നിയമം
ദുബായിലെ പൊതു-സ്വകാര്യ സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കാൻ പുതിയ നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. ദുബായ് ഡിജിറ്റൽ അഥോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്ഥാപനങ്ങൾ ഡിജിറ്റൽ സേവനം നൽകേണ്ടത്. പുതിയ നിയമ പ്രകാരം ദുബായിലെ ജുഡീഷ്യൽ സ്ഥാപനങ്ങൾ മുതൽ സ്വകാര്യ സ്ഥാപനങ്ങൾ വരെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനം ലഭ്യമാക്കും. <span;>നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി സ്ഥാപനങ്ങൾ തങ്ങളുടെ ഡിജിറ്റൽ സേവനം സർക്കാർ സ്ഥാപനത്തിനോ, സ്വകാര്യ സ്ഥാപനത്തിനോ പുറം ജോലി കരാർ നൽകാമെന്നും നിയമം വ്യക്തമാക്കുന്നു. ഡിജിറ്റൽ സേവനങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാക്കണം.ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്തൃ സൗഹൃദമായിരിക്കണം. കാഴ്ച പരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും അധിക ഫീസ് നൽകാതെ തന്നെ ഈ സേവനങ്ങൾ ലഭിക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നുണ്ട്.
Read More » -
Crime
കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ പാക്കിസ്ഥാൻ പൗരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഫിലിപ്പീൻസുകാരിയായ അന്നലിസ ആർഎൽ (32) ആണ് കൊല്ലപ്പെട്ടത്. മാർച്ച് ആറിന് സുരക്ഷാ ജീവനക്കാരനാണ് ദേര പാലത്തിനടിയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ അറിയിച്ചു. തുടർന്നുനടന്ന അന്വേഷണത്തിലാണ് അന്നലിസയുടെ ആൺസുഹൃത്ത് അറസ്റ്റിലായത്. ദുബായ് ഹോർ അൽ അൻസിലെ താമസസ്ഥലത്ത് വച്ചായിരുന്നു അറസ്റ്റ്. വിസിറ്റിംഗ് വിസയിലായിരുന്ന യുവതി പ്രതിക്കൊപ്പം ഒരേ ഫ്ളാറ്റിൽ താമസിച്ചുവരികയായിരുന്നു. പണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് തുണികൊണ്ട് കഴുത്തുഞെരിച്ച് യുവതിയെ കൊല്ലുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. പ്രതി മൃതദേഹം പെട്ടിയിലാക്കി ദുബായിലെ ദേര പാലത്തിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Read More » -
Pravasi
ചരക്കുവാഹനങ്ങൾ ഓടിക്കാൻ അബുദാബിയിൽ ഇനി പുതിയ പെർമിറ്റുകൾ
ചരക്കുവാഹനങ്ങൾ ഓടിക്കാൻ അബുദാബിയിൽ പുതിയ പെർമിറ്റുകൾ എടുക്കണമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ. ചരക്കുകൾ കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങൾ സംയോജിത ഗതാഗത വകുപ്പിനുകീഴിലെ അസാതീൽ ട്രാക്കിംഗ് സംവിധാനത്തിൽ നിന്നാണ് ഇതിനായുള്ള പ്രത്യേക പെർമിറ്റ് കരസ്ഥമാക്കേണ്ടത്. ചരക്കുഗതാഗതം സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.ചരക്കുസ്ഥാപനങ്ങളുടെ പ്രവർത്തനം, വാഹനം, ഡ്രൈവർ എന്നീ വിഭാഗങ്ങൾക്കെല്ലാം പ്രത്യേക പെർമിറ്റുകൾ എടുത്തിരിക്കണം. ചരക്കുകൾ കൊണ്ടുപോകുന്ന ഹെവി വാഹനങ്ങൾക്കുമാത്രമല്ല, ചെറുവാഹനങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.
Read More » -
Kerala
സംസ്ഥാന പോലീസിനെതിരേ ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ; ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് നല്‍കുന്നില്ല, കിട്ടാനുള്ളത് 289 എണ്ണം
തിരുവനന്തപുരം: പൊലീസിനെതിരെ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാശർമ്മ. കമ്മീഷന് മുന്നിൽ വരുന്ന പരാതികളിൽ പൊലീസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സമയബന്ധിതമായ റിപ്പോർട്ട് നൽകുന്നില്ലെന്ന് കമ്മീഷൻ അധ്യക്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ ഡിജിപിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും രേഖാശർമ്മ പറഞ്ഞു. നാലുവർഷം പഴക്കമുള്ള കേസുകളിൽ പൊലീസ് റിപ്പോർട്ട് വൈകുന്നതിനാൽ തീർപ്പുണ്ടാക്കാനുന്നില്ലെന്ന് ദേശീയ കമ്മീഷൻ അധ്യക്ഷ പറയുന്നു. 289 കേസുകളിൽ പൊലീസ് റിപ്പോർട്ട് കമ്മീഷൻ കാത്തിരിക്കുന്നു. ആവർത്തിച്ച് നോട്ടീസുകള്‍ നൽകിയിട്ടും പൊലീസ് റിപ്പോർട്ട് നൽകുന്നില്ല. റിപ്പോർട്ടുകള്‍ വൈകുന്നതിനാൽ കമ്മീഷൻ പരാതികളിൽ തീർപ്പുണ്ടാക്കാനും കഴിയുന്നില്ലെന്നാണ് രേഖാശർമ്മയുടെ വിമർശനം. പൊലീസ് റിപ്പോർട്ടുകള്‍ വൈകുന്നതിനാൽ കമ്മീഷനു മുന്നിലെ പരാതികളിൽ തീർപ്പുണ്ടാക്കാൻ പരാതിക്കാരെയും പൊലീസിനെ കമ്മീഷൻ നേരിട്ട് വിളിപ്പിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉള്‍പ്പെടെ ജില്ലാ പൊലീസ് മേധാവിമാർ ദേശീയ വനിതാ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരായി. പരാതികളിൽ കുറ്റപത്രം വൈകുന്നതിൽ കമ്മീഷൻ അന്വേഷണ ഉദ്യോഗസ്ഥരോട് അതൃത്പതിയും രേഖപ്പെടുത്തി. ഇതിനിടെ ഭതൃവീട്ടിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ…
Read More » -
India
ലക്ഷദ്വീപില്‍ പുതിയ പരിഷ്കാരം; സര്‍ക്കാര്‍ ജീവനക്കാരാണോ, എങ്കില്‍ സൈക്കിള്‍ മസ്റ്റാണേ…
കൊച്ചി: ലക്ഷദ്വീപിൽ ഇനിമുതൽ എല്ലാ ബുധനാഴ്ചയും സർക്കാർ ജീവനക്കാർ ഓഫീസിലെത്താൻ സൈക്കിളിൽ (cycle) സഞ്ചരിക്കണം. ഓഫീസുകളിലേക്കുള്ള യാത്രയ്ക്ക് മോട്ടോ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് ദ്വീപ് ഭരണകൂടത്തിന്റെ പുതിയ പരിഷ്കാരം. എല്ലാ ദ്വീപുകൾക്കും ഉത്തരവ് ബാധകമാണ്. അംഗപരിമിതർ, ഗുരുതര ശാരീരിക പ്രശ്നമുള്ളവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ദിനം ജീവനക്കാരിൽ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായെതെന്നാണ് ദ്വീപ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്.
Read More »