Month: April 2022

  • NEWS

    മീന്‍ പിടിക്കുന്നതിനിടെ എട്ടുവയസ്സുകാരൻ പടുതക്കുളത്തില്‍ വീണ് മരിച്ചു

    കട്ടപ്പന: പിതാവിന്‍റെ പണിസ്ഥലത്തെത്തിയ എട്ട് വയസ്സുകാരന്‍ മീന്‍ പിടിക്കുന്നതിനിടെ പടുതക്കുളത്തില്‍ വീണ് മരിച്ചു.കട്ടപ്പന മേട്ടുകുഴി 66 എസ്റ്റേറ്റ് വാഴക്കല്‍ സൂര്യന്റെ മകന്‍ പ്രശാന്താണ് മരിച്ചത്.ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.  സൂര്യന്‍ മേട്ടുകുഴിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ രണ്ടുദിവസമായി ജോലിയിലായിരുന്നു.ബുധനാഴ്ച പിതാവിനൊപ്പം മകനും പണിസ്ഥലത്തെത്തി.സമീപത്തെ പടുതക്കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ പ്രശാന്ത് കുളത്തില്‍ വീഴുകയായിരുന്നു.മകനെ ഏറെനേരമായിട്ടും കാണാതായതോടെ പിതാവ് അന്വേഷിച്ച്‌ എത്തുമ്ബോള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു പ്രശാന്ത്.ഉടനെതന്നെ പുറത്തെടുത്ത് കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കട്ടപ്പന സെന്റ് ജോര്‍ജ് എല്‍.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മുനിയമ്മ, സഹോദരങ്ങള്‍: പ്രിയങ്ക, പ്രിയ.

    Read More »
  • NEWS

    മീന്‍ പിടിക്കാന്‍ കുളങ്ങള്‍ വറ്റിക്കുന്നതിനിടെ ബൈക്കുകള്‍ കണ്ടെത്തി

    തൃശൂര്‍: മീന്‍ പിടിക്കാന്‍ കുളങ്ങള്‍ വറ്റിക്കുന്നതിനിടെ ബൈക്കുകള്‍ കണ്ടെത്തി.മാടവന എരുമക്കൂറയിലുള്ള കുളങ്ങളില്‍നിന്നാണ് ബൈക്കുകൾ കണ്ടെത്തിയത്.സമീപവാസികളായ വലിയപറമ്ബില്‍ ഗിരീഷ്, തൃപ്രയാറ്റ് സുരേഷ്ബാബു എന്നിവരുടെ ഹീറോ ഹോണ്ട ബൈക്കുകളാണ് കിട്ടിയത്.ഗിരീഷിന്‍റെ ബൈക്ക് മൂന്നു വര്‍ഷം മുൻപും സുരേഷ്ബാബുവിന്‍റേത് ആറു മാസം മുൻപുമാണ് കാണാതായത്. ബൈക്കുകള്‍ കാണാതായതിനെ തുടര്‍ന്ന് ഇരുവരും അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.പ്രദേശത്തെ ലഹരി മാഫിയക്കെതിരെ നിലപാടെടുത്തതിലുള്ള വിരോധമാണ് ബൈക്ക് കുളത്തില്‍ തള്ളിയതിന് കാരണമെന്നാണ് പറയപ്പെടുന്നത്.പോലീസ് അന്വേഷണം ആരംഭിച്ചു

    Read More »
  • NEWS

    പാചകവാതകം ശ്വസിച്ച്‌ 17കാരി മരിച്ചനിലയിൽ

    ഹൈദരാബാദ്: പാചകവാതകം ശ്വസിച്ച്‌ 17കാരി മരിച്ചനിലയില്‍.മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച്‌ മൂടിയ ശേഷം പാചകവാതക പൈപ്പ് കവറിനുള്ളിലേക്ക് കടത്തിവിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.പെൺകുട്ടി തന്നെ റെഗുലേറ്റര്‍ തിരിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.ഹൈദരാബാദ് ഉപ്പലിലാണ് സംഭവം. ബുധനാഴ്ച രാവിലെ അടുക്കളയിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകള്‍ മരിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം മകള്‍ ഉറങ്ങാന്‍ പോയതാണെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Religion

    മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണം; ജനകീയ സദസ് ഇന്ന്

    മണര്‍കാട്: ജസ്റ്റീസ് കെ.ടി. തോമസ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ജനകീയ സദസ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് മണര്‍കാട് കവലയിലെ പഴയ സ്റ്റാന്‍ഡില്‍ നടക്കുന്ന സമ്മേളനം വര്‍ക്കല ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് അംഗവും കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതിയുമായ സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിക്കും. വിശ്വകര്‍മ്മ നവോത്ഥാന ഫൗണ്ടേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം മുരളീദാസ് സാഗര്‍ മുഖ്യപ്രഭാഷണം നടത്തും. കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, സി.എസ്.ഡി.എസ്. സംസ്ഥാന ചെയര്‍മാന്‍ കെ.കെ. സുരേഷ്, എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ എ.ജി. തങ്കപ്പന്‍, റവ. ദീപു തെള്ളിയില്‍(സി.എസ്.ഐ), കെ.പി.എം.എസ്. കോട്ടയം താലൂക്ക് പ്രസിഡന്റ് എം.കെ. റെജി, കൊല്ലം പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, സാബു മൈലക്കാട്, മണര്‍കാട് വ്യാപാരി വ്യവസായി…

    Read More »
  • NEWS

    ഡല്‍ഹിയിൽ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന് തീപിടിച്ചു

    ന്യൂഡല്‍ഹി:  നഗരത്തെ നടുക്കി നടുറോഡിൽ ബസിന് തീപിടുത്തം.ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള സി എന്‍ ജി ബസിനാണ് തീപിടിച്ചത്.ബസിനുള്ളില്‍ യാത്രക്കാര്‍ കുറവായതിനാൽ ആളപായം ഉണ്ടായില്ല.തീപിടുത്തത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. ഓടിക്കൊണ്ടിരുന്ന ബസിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു.കറുത്ത പുകയോടൊപ്പം ആളിക്കത്തിയ തീയില്‍ സമീപത്തുള്ള രണ്ട് കടകള്‍ക്കും നാശനഷ്ടമുണ്ടായി.എട്ടോളം ഫയര്‍ എന്‍ജിനുകള്‍ രണ്ട് മണിക്കൂറോളം പണിപ്പെട്ട ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.ഈസ്റ്റ് ഡൽഹിയിലെ ആനന്ദ് വിഹാറില്‍ നിന്ന് സൗത്ത് ഡൽഹിയിലെ മെഹ്റൗളിയിലേക്ക് പോകുകയായിരുന്നു ബസ്.

    Read More »
  • NEWS

    ചടയമംഗലത്ത് എസ്.ഐയെ കല്ലറിഞ്ഞ് പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ 

    കൊല്ലം: ചടയമംഗലത്ത് എസ്.ഐയെ കല്ലറിഞ്ഞ് പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.ചടയമംഗലം എസ്‌ഐ മോനിഷിനെ ആക്രമിച്ച കേസില്‍ ആയൂര്‍ സ്വദേശി ആകാശാണ് പിടിയിലായത്.     കഴിഞ്ഞ ദിവസം ആയൂര്‍ അര്‍ക്കന്നൂര്‍ ക്ഷേത്ര ഉത്സവം കാണാനെത്തിയവര്‍ തമ്മില്‍ അടിപിടി ഉണ്ടായി.ഇത് തടയാനെത്തിയ എസ്‌ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ ഇയാൾ  കല്ലെറിയുകയായിരുന്നു. കല്ലേറില്‍ എസ്‌ഐ യുടെ തലക്ക് പരിക്കേറ്റിരുന്നു. ഇയാളെ പിടികൂടാന്‍ ശ്രമിക്കവെയും പോലീസിനെതിരെ കൂടുതല്‍ അക്രമമുണ്ടായി.തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ ആകാശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    Read More »
  • NEWS

    വിലക്കയറ്റത്തിനെതിരെയുള്ള നരേന്ദ്ര മോദിയുടെ പഴയ വിഡിയോ പങ്കുവച്ച്‌ ശശി തരൂര്‍ എംപി

    തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ വിഡിയോ പങ്കുവച്ച്‌ ശശി തരൂര്‍ എംപി. 2013ല്‍ മുന്‍ പ്രധാനമന്ത്രി മൻമോഹൻസിങിനെതിരെ ആഞ്ഞടിക്കുന്ന മോദിയുടെ പ്രസംഗമാണ് തരൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്ന തലക്കെട്ടോടെയാണ് തരൂരിന്റെ പോസ്റ്റ്. 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി മന്‍മോഹന്‍ സിം​ഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിഡിയോയില്‍ ഉന്നയിക്കുന്നത്. ‘ അവശ്യ സാധനങ്ങളുടെ വില ഇങ്ങനെയാണെങ്കില്‍ പാവപ്പെട്ടവന്‍ എന്ത് കഴിക്കും? വിലക്കയറ്റത്തെ പറ്റി പ്രധാനമന്ത്രി(മന്‍മോഹന്‍ സിം​ഗ്) ഒരക്ഷരം മിണ്ടുന്നുണ്ടോ? പ്രധാന മന്ത്രിയ്ക്ക് അഹങ്കാരമാണ്.’ – മോദി പറയുന്നു.

    Read More »
  • NEWS

    2018 മുതല്‍ രാഹുല്‍ ഗാന്ധിയെ നേരില്‍കാണാന്‍ കഴിയുന്നില്ല; ബിജെപി സ്ഥാപകദിനത്തിൽ ആശംസകൾ നേർന്ന കോൺഗ്രസുകാരെ പുറത്താക്കുമോ:കെ വി തോമസ്

     കൊച്ചി ബിജെപി സ്ഥാപക ദിനത്തിൽ ആശംസകള്‍ ട്വീറ്റ് ചെയ്‌ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുമെന്ന് പറയാത്തതെന്താണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ചോദിച്ചു.സിപിഐ എം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്കു പുറത്താണെന്ന് കെ സുധാകരന്‍ പറഞ്ഞതിനോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.     സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളില്‍ നേതൃത്വത്തിനും പങ്കുണ്ട്. 2018 മുതല്‍ രാഹുല്‍ ഗാന്ധിയെ നേരില്‍കാണാന്‍ കഴിയുന്നില്ല.ഉപജാപക സംഘമാണോ തടസം എന്ന ചോദ്യത്തിന് അത് നിങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    രാവിലെ ഉറക്കമുണര്‍ന്നാല്‍ വെറും വയറ്റില്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം  കുടിക്കാം 

    രാവിലെ ഉറക്കമുണരുമ്പോൾ വെറുംവയറ്റിൽ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാൽ ഗുണങ്ങൾ പലതാണ്.മണിക്കൂറുകൾക്കുള്ളിൽ നല്ല ശോധന ലഭിക്കുമെന്നതാണ് ഇതിൽ പ്രധാനം.മലബന്ധമുള്ളവർക്കും പൈൽസ് രോഗം ഉള്ളവർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. വിറ്റാമിന്‍ സി നിറഞ്ഞതാണ് നാരങ്ങാവെള്ളം.ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിച്ചാല്‍ ശരീരത്തില്‍ ഉള്ള വിഷാംശങ്ങള്‍ പുറന്തള്ളുകയും ശരീരത്തിലെ പി എച്ച്‌ ലെവല്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.ഇത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിക്കാന്‍ സഹായകമാകും.   ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കി ദഹനവ്യവസ്ഥ സുഗമമാക്കാനും കുടലിന്റെ സംരക്ഷണത്തിനും നാരങ്ങാ വെള്ളം സഹായിക്കുന്നു.കാത്സ്യം, മെഗ്‌നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.   ശരീര ആരോഗ്യത്തിനു പുറമെ ചര്‍മ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും സഹായിക്കുകയും ചെയ്യുന്നു നാരങ്ങാവെള്ളം.ഭാരം കുറയ്ക്കാനും നാരങ്ങാവെള്ളം സഹായിക്കും.ചൂടുവെള്ളത്തില്‍ നാരങ്ങാ പിഴിഞ്ഞൊഴിച്ചാണ് കുടിക്കേണ്ടത്.

    Read More »
  • NEWS

    ലോറി മറിഞ്ഞ് വീട്ടുമുറ്റത്ത് നിന്ന ആൾ മരിച്ചു

    മലപ്പുറം: പടപ്പരംബയിൽ വീട്ടുമുറ്റത്ത് നിന്നയാൾ ലോറി മറിഞ്ഞ് മരിച്ചു.തണ്ണിമത്തന്‍ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് തെക്കേപ്പാട്ട് ശ്രീധരന്‍ നായര്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ഓടെ തെക്കന്‍ പാങ്ങ് ചെട്ടിപ്പടിയിലാണ് അപകടം. വീടിന്റെ മുന്‍പില്‍ നില്‍ക്കുകയായിരുന്നു ശ്രീധരന്‍ നായര്‍.ഈ സമയം ഇവിടെയുള്ള വളവില്‍വെച്ച്‌ ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നു.തുടർന്ന് സമീപത്തെ വീടിന്റെ മതിലും തകർത്ത് മുറ്റത്ത് നിൽക്കയായിരുന്ന ശ്രീധരൻ നായരുടെ മുകളിലേക്ക് ലോറി മറിയുകയായിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി ‌വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.   മൂന്ന് ജെസിബികള്‍ ഉപയോഗിച്ച്‌ 20 മിനിറ്റോളം ശ്രമിച്ച്‌ ലോറി ഉയര്‍ത്തിയാണ്‌ ലോറിക്കടിയില്‍പ്പെട്ട ശ്രീധരനെ പുറത്തെടുത്തത്.എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ലോറിഡ്രൈവര്‍ തമിഴ്നാട് സ്വദേശി സന്താന വിനീഷിന്റെ (27) പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.

    Read More »
Back to top button
error: