ആലപ്പുഴ: പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ പരാതി പറഞ്ഞ ആലപ്പുഴ കണിച്ചുകുളങ്ങരയിലുളള ഹോട്ടലില്‍ അപ്പത്തിനും മുട്ടറോസ്റ്റിനും വില കുറച്ചു.അപ്പത്തിന് 15 രൂപയും സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയും ഈടാക്കിയെന്നായിരുന്നു എം.എല്‍.എയുടെ പരാതി.
അഞ്ചു അപ്പത്തിനും രണ്ടു മുട്ടക്കറിക്കും അമിത വില ഈടാക്കിയെന്ന പി.പി ചിത്തരഞ്ജന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് വില കുറച്ചുവെന്ന് ഉടമസ്ഥന്‍ അറിയിക്കുകയായിരുന്നു.ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് കുറച്ച് 10 രൂപയാക്കിയതായും മുട്ടറോസ്റ്റിന് 10 രൂപ കുറച്ച് 40 രൂപയാക്കിയതായും ഹോട്ടല്‍ ഉടമ അറിയിച്ചു.
ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജിനാണ് ചിത്തരഞ്ജന്‍ എം.എല്‍.എ പരാതി നല്‍കിയത്.ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.