Month: April 2022
-
Business
മൂന്ന് സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്
ന്യൂഡല്‍ഹി: സഹാറ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, സഹാറയ്ന്‍ യൂണിവേഴ്സല്‍ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ്, ഹമാര ഇന്ത്യ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നീ മൂന്ന് സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളെ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി വിലക്കിയതായി കേന്ദ്ര സഹകരണ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 22 ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. 75 ദിവസത്തിനുള്ളില്‍ അതിന്റെ നാല് അനുബന്ധ സഹകരണ ക്രെഡിറ്റ് സൊസൈറ്റികളിലെ 10 ലക്ഷത്തിലധികം അംഗങ്ങള്‍ക്ക് 3,226 കോടി രൂപ നല്‍കിയതായി 2020 ഒക്ടോബറില്‍ ഗ്രൂപ്പ് പറഞ്ഞിരുന്നു. ഇതില്‍ കാലതാമസം നേരിടുന്നത് സംബന്ധിച്ച് പരാതിപ്പെട്ട ആളുകളുടെ ഇടപാടുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി സുപ്രീം കോടതി ഏര്‍പ്പെടുത്തിയ വിലക്ക് മൂലമാണ് ഇടപാടുകളില്‍ കുറച്ച് കാലതാമസം ഉണ്ടായതെന്നും സ്ഥാപനങ്ങളുടെ ബോണ്ട് ഹോള്‍ഡര്‍മാര്‍ക്ക് റീഫണ്ട് ചെയ്യാനായി പലിശ തുക ഉള്‍പ്പെടെ ഏകദേശം 22,000 കോടി രൂപ…
Read More » -
Business
50,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ എന്‍എആര്‍സിഎല്ലിന് കൈമാറും: യൂണിയന്‍ ബാങ്ക് സിഇഒ
ന്യൂഡല്‍ഹി: 50,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികള്‍ ഏപ്രില്‍ അവസാനത്തോടെ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്ക് (എന്‍എആര്‍സിഎല്‍) കൈമാറുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജ്കിരണ്‍ റായ് ജി. നടപടിക്രമങ്ങളില്‍ വന്ന കാലതാമസം മൂലം ഇത്തരത്തിലുള്ള 15 ബാഡ് ലോണ്‍ അക്കൗണ്ടുകള്‍ എന്‍എആര്‍സിഎല്ലിന് കൈമാറാന്‍ സാധിച്ചില്ല. 38 നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ നിന്നായി മൊത്തം 82,845 കോടി രൂപ ലഭിക്കാനുണ്ടെന്നും ഇവ സംബന്ധിച്ച നടപടികളെടുക്കാന്‍ എന്‍എആര്‍സിഎല്ലിന് അനുമതി നല്‍കിയിട്ടുണ്ടെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖര ഈ വര്‍ഷം ജനുവരിയില്‍ അറിയിച്ചിരുന്നു. ആദ്യ ചുവടുവെപ്പ് എന്ന നിലയില്‍ 2022 മാര്‍ച്ച് 31-നകം 50,000 കോടി രൂപയുടെ 15 നിഷ്‌ക്രിയ അക്കൗണ്ടുകള്‍ കൈമാറാന്‍ ബാങ്കുകള്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച സ്ഥാപനമാണ് ബാഡ് ബാങ്ക് അഥവാ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎല്‍). ബാങ്കുകളുടെ കൈയിലുള്ള ഇത്തരം നിഷ്‌ക്രിയാസ്തികള്‍ (എന്‍പിഎ) പണം കൊടുത്തു…
Read More » -
LIFE
മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണം; ജനകീയ സദസ് നടത്തി
മണര്‍കാട്: ജസ്റ്റീസ് കെ.ടി. തോമസ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച മലങ്കര ചര്‍ച്ച് ബില്‍ 2020 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ മണർകാട് കവലയിൽ ജനകീയ സദസ് നടത്തി. കത്തീഡ്രല്‍ സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിച്ച യോഗം റവ. ദീപു തെള്ളിയില്‍(സി.എസ്.ഐ) ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ നവോത്ഥാന ഫൗണ്ടേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം മുരളീദാസ് സാഗര്‍ മുഖ്യപ്രഭാഷണം നടത്തി. നൂറ്റാണ്ടുകളായി തുടരുന്ന സഭാതർക്കം നമ്മുടെ നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ പോലും തകർക്കുന്ന സ്ഥിതിയിലേയ്ക്കെത്തി നിൽക്കുന്ന സാഹചര്യത്തിൽ ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കി ജനാധിപത്യപരമായി ഈ വിഷയം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കത്തീഡ്രല്‍ സഹവികാരി ആന്‍ഡ്രൂസ് ചിരവത്തറ കോര്‍എപ്പിസ്‌കോപ്പ, സി.എസ്.ഡി.എസ്. സംസ്ഥാന നിർവാഹക സമിതി അംഗം പി.സി. രാജു, സ്‌പൈസസ് ബോർഡ് ചെയർമാനും എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലറുമായ എ.ജി. തങ്കപ്പന്‍, കെ.പി.എം.എസ്. കോട്ടയം താലൂക്ക് പ്രസിഡന്റ് എം.കെ. റെജി, കൊല്ലം…
Read More » -
NEWS
ഓട്ടോയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു
അടൂര്‍: ഓട്ടോയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു.പന്തളം കുരമ്ബാല മാവരപ്പാറ പ്ലാവിളയില്‍ ലീലാമ്മ(49) ആണ് മരിച്ചത്.ഓട്ടോ ഓടിച്ചിരുന്ന ലീലാമ്മയുടെ ഭര്‍ത്താവ് രാജു വര്‍ഗ്ഗീസ്(50) നെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 7.40ന് അടൂര്‍-ഭരണിക്കാവ് റോഡില്‍ വെള്ളക്കുളങ്ങരയിലാണ് അപകടം നടന്നത്.പന്തളം തോന്നല്ലൂര്‍ പ്രോംപ്ട് മോട്ടോഴ്സിലെ ജീവനക്കാരിയാണ് ലീലാമ്മ.ഭര്‍ത്താവ് രാജു പന്തളം മെഡിക്കല്‍ മിഷന്‍ ഭാഗത്തെ ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്.ജോലി കഴിഞ്ഞ് മടങ്ങിയ ലീലാമ്മയെയും കൂട്ടി രാജു വീട്ടിലേക്ക് പോകും വഴിയാണ് അപകടം.കൊല്ലം ഭാഗത്തു നിന്നും അടൂരിലേക്ക് വരുകയായിരുന്നു ബസ്. മക്കള്‍: ക്രിസ്റ്റോ, ക്രിസ്റ്റി. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Read More » -
NEWS
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ മേൽക്കൂര തകർന്നു വീണു; ഒരാൾക്ക് പരിക്ക്
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെ, അത്യാഹിത വിഭാഗത്തില്‍ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് സ്ത്രീക്ക് പരിക്ക്.മേലാറ്റൂര്‍ സ്വദേശി സക്കീനക്കാണ് (46) തലയ്ക്ക് പിന്നില്‍ മുറിവേറ്റത്. അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്നിടത്തെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീഴുകയായിരുന്നു. അസുഖ ബാധിതനായ കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയപ്പോഴായിരുന്നു അപകടം നടന്നത്.
Read More » -
NEWS
മരുന്നിനോടൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെ എന്ന് അറിയാമോ?
മദ്യം-ആന്റിബയോട്ടിക് മദ്യം കഴിയ്ക്കുമ്ബോള്‍ ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കഴിയ്ക്കുന്നത് ഒഴിവാക്കുക. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കും.പിന്നീട് കരളില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. കാപ്പി- ആസ്ത്മ കാപ്പി കഴിയ്ക്കുമ്ബോള്‍ ആസ്ത്മയ്ക്കുള്ള മരുന്ന് കഴിയ്ക്കുന്നത് ഒഴിവാക്കുക. മരുന്ന് കഴിയ്ക്കുമ്ബോഴുള്ള ഗുണം ഇതിലൂടെ ഇല്ലാതാവുന്നു. മാത്രമല്ല ഇത് ആസ്ത്മ വര്‍ദ്ധിപ്പിക്കാനാണ് കാരണമാകുന്നത്. പഴം- രക്തസമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് കഴിയ്ക്കുമ്ബോള്‍ നമ്മള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നാണ് പഴം.പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.ഇത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇലക്കറികളും ഓറഞ്ചും ഒന്നും രക്തസമ്മര്‍ദ്ദത്തിന്റെ മരുന്നിനൊപ്പം കഴിയ്ക്കാതിരിയ്ക്കുക. നാരങ്ങ- ചുമ ചുമയ്ക്കുള്ള മരുന്ന് കഴിയ്ക്കുമ്ബോള്‍ ഒരിക്കലും നാരങ്ങ കഴിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിക്കുക. സിട്രസ് ധാരാളം അടങ്ങിയ നാരങ്ങ ചുമയ്ക്കുള്ള മരുന്നിനോടൊപ്പം കഴിയ്ക്കുമ്ബോള്‍ പലപ്പോഴും ഫലം ഇല്ലാതെ വരുന്നു എന്നതാണ് സത്യം.
Read More » -
NEWS
ഫോണിലെ നോട്ടിഫിക്കേഷനുകൾ ശല്യമാണോ, പരിഹരിക്കാം
ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ ഏറ്റവും ശല്യമായി വരുന്ന ഒന്നാണ് നോട്ടിഫിക്കേഷനുകള്‍.ഫോണ്‍ സ്‌ക്രീനിന്റെ മുകള്‍ ഭാഗത്ത് നിന്ന് താഴേക്ക് സൈ്വപ്പ് ചെയ്യുമ്ബോള്‍ പ്രത്യക്ഷമാകുന്നതാണ് നോട്ടിഫിക്കേഷന്‍ ബാര്‍.പ്രധാനപ്പെട്ടതോ പുതിയതോ ആയ എന്തെങ്കിലും സംഭവവികാസങ്ങളെ പറ്റിയുള്ള അറിയിപ്പുകളാണ് നോട്ടിഫിക്കേഷന്‍ വഴി നമുക്ക് ലഭിക്കുന്നത്. ജോലിത്തിരക്കിനിടയില്‍ നോട്ടിഫിക്കേഷന്‍ ബാര്‍ കൃത്യമായി നോക്കാനോ അതിലെ അറിയിപ്പുകള്‍ നീക്കം ചെയ്യാനോ പലപ്പോഴും നമുക്ക് കഴിയാറില്ല.ഇത് കൃത്യമായി നീക്കം ചെയ്യാത്ത പക്ഷം നോട്ടിഫിക്കേഷന്‍ ബാറില്‍ എല്ലാ ആപ്പുകളുടെയും കൂടി ഒട്ടനവധി അറിയിപ്പുകള്‍ വന്ന് നിറഞ്ഞ് കിടക്കും. ഇത് ഫോണിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഫോണിലേക്ക് വരുന്ന നോട്ടിഫിക്കേഷനുകള്‍ മുഴുവന്‍ ഓഫ് ചെയ്യാതെ തന്നെ ഓരോ ആപ്പില്‍ നിന്ന് വരുന്ന അറിയിപ്പുകളെയും നിയന്ത്രിക്കാന്‍ വഴിയുണ്ട്. വളരെ അനായാസം സെറ്റിംഗ്‌സില്‍ മാറ്റാനാകുന്ന ഈ പ്രക്രിയ വഴി നോട്ടിഫിക്കേഷനുകളെ നമുക്ക് തന്നെ വരുതിയിലാക്കാം.ഇതിനായി ചുവടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഘട്ടം ഘട്ടമായി ചെയ്യുക. ആദ്യമായി ഫോണിലെ സെറ്റിംഗ്‌സ് എടുക്കുക. അതിനുള്ളില്‍ നിന്ന് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട സെറ്റിംഗ്‌സ് എടുക്കുക.ചിലരുടെ…
Read More » -
NEWS
വില കൂടുകയാണ്; വാഹനങ്ങളിലെ ഇന്ധനം ലാഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി
ദിവസത്തിനു ദിവസം വര്‍ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പഴിക്കാതെ വാഹനങ്ങളുടെ ഇന്ധനക്ഷമത എങ്ങനെ കൂട്ടാമെന്നതാണ് നാം നോക്കേണ്ടത്.അതിനുള്ള ചില മാർഗങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. കൃത്യമായ ടയര്‍ പ്രഷര്‍ ടയറില്‍ മര്‍ദം കുറവാണെങ്കില്‍ ടയറിന്റെ കൂടുതല്‍ ഭാഗം റോഡില്‍ സ്പര്‍ശിക്കാന്‍ ഇടയാകുകയും ഇത് ഘര്‍ഷണം കൂട്ടുകയും ചെയ്യും.ഇത്തരത്തില്‍ വാഹനം ഓടുന്നത് കൂടുതല്‍ ഇന്ധനം ചെലവാകാന്‍ കാരണമാകും.കമ്പനി ഓരോ വാഹനത്തിന്റെ മോഡലിനും എത്രമാത്രം പ്രഷര്‍ വേണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത് എന്ന് പരിശോധിക്കുക. എന്‍ജിന്‍ നിര്‍ത്താം രണ്ട് മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുന്നതാണ് നല്ലത്.മൂന്ന് മിനിറ്റ് എന്‍ജിന്‍ വെറുതെ പ്രവര്‍ത്തിപ്പിച്ചിടുന്നത് ഒരു കിലോമീറ്റര്‍ പോകാനുള്ള ഇന്ധനം തീർക്കും. ചെറുയാത്രകൾക്ക് വാഹനം വേണ്ട വീടിനടുത്തുള്ള ആരാധനാലയത്തിലോ മാര്‍ക്കറ്റിലോ ഒക്കെ നടന്നുപോയാല്‍ ഇന്ധനവും ലാഭിക്കാം, ആരോഗ്യവും സംരക്ഷിക്കാം. തിരക്കിന് മുൻപേ തിരിക്കാം ട്രാഫിക് തിരക്ക് തുടങ്ങും മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കുമെങ്കില്‍ വഴിയിൽ കുടുങ്ങിക്കിടന്നുള്ള ഇന്ധന നഷ്ടം ഒഴിവാക്കാം.തിരക്കിനിടയില്‍ ചെറിയ ഗിയറുകളില്‍ ഓടിക്കേണ്ടി വരുമ്പോൾ ഏറെ ഇന്ധനം…
Read More » -
NEWS
ഇനി ‘കറിവേപ്പില പോലെ’ വലിച്ചെറിയരുത്; അറിയാം കറിവേപ്പിലയുടെ ഗുണങ്ങൾ
നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ‘കറിവേപ്പില പോലെ വലിച്ചെറിയുക’-എന്നത്.എന്നാൽ കേട്ടോളൂ, വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതിനെ കറിവേപ്പില എന്നാണ് പൊതുവെ മലയാളികള്‍ വിശേഷിപ്പിക്കാറുള്ളത്.കാരണം കറിവേപ്പിലയില്ലാത്ത കറികള്‍ക്ക് രുചി കുറയുമെങ്കിലും ആവശ്യം കഴിഞ്ഞാല്‍ അത് പിന്നെ എടുത്തുകളയുകയാണ് പതിവ്. എന്നാല്‍ ഇങ്ങിനെ വലിച്ചെറിയേണ്ട ഒന്നല്ല കറിവേപ്പില എന്ന് ഇതിന്റെ ഔഷധഗുണങ്ങൾ കേട്ടാൽ മനസ്സിലാകും.സ്വാദിനും മണത്തിനും വേണ്ടി കറികളില്‍ ചേര്‍ക്കുന്ന ഇത് നാം പലപ്പോഴും കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്.അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നു കൂടിയാണിത്.ഇതില്‍ കാര്‍ബസോള്‍, ലിനോയെ, ആല്‍ഫ ടര്‍ബിനോള്‍ എന്നിവയുള്‍പ്പെടെയുള്ള പല ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതിലൂടെ ഫ്രീ റാഡിക്കലുകളെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.ഇവയാണ് പലപ്പോഴും പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്.കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്കും തടി കുറയ്ക്കാനുമെല്ലാം ഇതേറെ…
Read More » -
NEWS
ഈ ബസ് ജീവനക്കാർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്
ഇന്നലെ ഉച്ചയ്ക്ക് പാലാ-പൊൻകുന്നം റോഡിൽ പൈക സിഎസ്കെ പമ്പിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട പന്ത്രണ്ടോളം പേരെ അപ്പോൾ അതുവഴി വന്ന പാലാ-എരുമേലി റൂട്ടിലോടുന്ന MY BUS(TUTTU MOTORS ) ബസ്സിൽ കയറ്റി പാലാ ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ച ആ ജീവനക്കാർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്. കുമളിയില്‍ നിന്നു അങ്കമാലിയിലേക്ക് പോയ കാറും കൂത്താട്ടുകുളത്തു നിന്നു ബൈസണ്‍വാലിയിലേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ രണ്ടുപേർ മരിക്കുകയും നാലുപേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.ഇടുക്കി ബൈസൺവാലി സ്വദേശി വാഴക്കല്ലുങ്കൽ മണി (65), കുമളി മേട്ടിൽ ഷംല(63) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ച മണിയുടെ സഹോദരന്മാരായ ഹരിഹരൻ, രാജൻ, ഹരിഹരന്റെ ഭാര്യ ഓമന, ഇവരുടെ മകൻ അരുൺ, രാജന്റെ മകൻ ദിവേഷ് എന്നിവരാണ് മണിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നത്.കുമളി സ്വദേശി ഷിയാസിന്റെ വാഹനമാണ് ഇവരുടെ കാറുമായി കൂട്ടിയിടിച്ചത്. ഷിയാസിന്റെ മാതാവാണ് അപകടത്തിൽ മരിച്ച ഷംല. ഇയാൻ, സുൽഫി എന്നീ കൊച്ചുകുട്ടികളും…
Read More »