IndiaNEWS

അനിശ്ചിതകാലത്തേക്ക് ലോക്‌സഭ പിരിഞ്ഞു

ന്യൂഡല്‍ഹി: നിശ്ചയിച്ചതിനേക്കാള്‍ ഒരുദിവസം മുമ്പേ സഭാനടപടികള്‍ പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തില്‍ 12 ബില്ലുകള്‍ അവതരിപ്പിച്ചെന്നും 13 എണ്ണം പാസാക്കിയെന്നും ലോക്‌സഭാ സ്പീക്കര്‍ ഒം ബിര്‍ള പറഞ്ഞു. സഭയുടെ ഉല്‍പാദനക്ഷമത 129 ശതമാനമാണെന്നു സ്പീക്കര്‍ പറഞ്ഞു.

വിനാശകരമായ ആയുധങ്ങളും അവയുടെ വിതരണ സംവിധാനങ്ങളും(നിയമവിരുദ്ധപ്രവര്‍ത്തി നിരോധനം) ഭേദഗതി ബില്‍ 2022, ക്രിമിനല്‍ നടപടിച്ചട്ടം(തിരിച്ചറിയല്‍) ബില്‍ 2022, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (ഭേദഗതി) ബില്‍ 2022, സംസ്ഥാനങ്ങളിലെ പട്ടിക ജാതി, പട്ടികവര്‍ഗ പട്ടിക ഭേദഗതി ബില്‍, ധനബില്‍ എന്നിവയടക്കമുള്ളവയാണു ലോക്‌സഭ ഇക്കാലയളവില്‍ പാസാക്കിയത്. ജനുവരി 31നാണ് സഭയുടെ ബജറ്റ് സമ്മേളനം തുടങ്ങിയത്.

ഫെബ്രുവരി 11 മുതല്‍ ഇടവേള. മാര്‍ച്ച് 14നു സമ്മേളനത്തിന്റെ രണ്ടാംഭാഗം തുടങ്ങി ഇന്നലെ അവസാനിച്ചു. ഇന്ന് അവസാനിക്കാനായിരുന്നു നേരത്തേ ലക്ഷ്യമിട്ടിരുന്നത്.

Back to top button
error: