Month: April 2022
-
NEWS
ഐ എസ് എല്‍ ഡെവലപ്‌മെന്റ് ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
ഫറ്റോര്‍ഡ: ഗോവയില്‍ അടുത്തയാഴ്ച തുടങ്ങുന്ന ഐ എസ് എല്‍ ഡെവലപ്‌മെന്റ് ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ ടീമിലെ താരങ്ങളായ ആയുഷ് അധികാരി, സഞ്ജീവ് സ്റ്റാലിന്‍, ബിജോയ്, ഗിവ്‌സണ്‍ സിംഗ്, വിന്‍സി ബരേറ്റോ, സച്ചിന്‍ സുരേഷ് എന്നിവരുള്‍പ്പടെ 23 അംഗ സ്‌ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളിതാരങ്ങളായ റോഷന്‍ ജിജി, ശ്രീകുട്ടന്‍, എബിന്‍ ദാസ് തുടങ്ങിയവും ടീമിലുണ്ട്. വെള്ളിയാഴ്ചയാണ് ഡെവലപ്‌മെന്റ് ലീഗിന് തുടക്കമാവുക.ശനിയാഴ്ച ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സന്റെ ആദ്യ മത്സരം. ടൂര്‍ണമെന്റിലെ ആദ്യ രണ്ടുസ്ഥാനക്കാര്‍ക്ക് ഇംഗ്ലണ്ടില്‍ നടക്കുന്ന നെക്സ്റ്റ് ജെനറേഷന്‍ കപ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടും. തോമസ് ഷോര്‍സാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍. ടി ജി പുരുഷോത്തമന്‍ സഹപരിശീലകനും.
Read More » -
NEWS
ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി വച്ച് പിഴയില്‍നിന്നു രക്ഷപ്പെടാമെന്ന് കരുതരുത്; ഇന്ന് കണ്ട സ്ഥാനത്തായിരിക്കില്ല നാളെ ക്യാമറകൾ
കേരളത്തിലെ നിരത്തുകളിൽ കൂടി ഇനി ക്യാമറയെ വെട്ടിച്ച് സഞ്ചരിക്കാമെന്ന് ആരും കരുതേണ്ട.നിങ്ങൾ ക്യാമറയിലേക്ക് ചെന്നില്ലെങ്കിൽ ക്യാമറ നിങ്ങളെ തേടി വരും.നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ എന്നും ഒരേ സ്ഥലത്തു തന്നെയാകുമെന്ന് ആരും കരുതരുത്.സ്ഥലംമാറ്റാന്‍ കഴിയുന്നവിധത്തിലാണ് ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ളത്.കേബിളുകള്‍ക്കു പകരം മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് ക്യാമറകള്‍ കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്.സൗരോര്‍ജത്തിൽ പ്രവർത്തിക്കുന്ന ഇവ പെട്ടെന്ന് മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളിലാണ് ഒരുക്കിയിട്ടുള്ളതും. ഗതാഗത ക്രമീകരണങ്ങള്‍ക്കനുസരിച്ച് ക്യാമറകള്‍ മാറ്റാനാകും.ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്നു രക്ഷപ്പെടുക അത്ര എളുപ്പമാകില്ല എന്നർത്ഥം! അപകടമേഖലകള്‍ (ബ്ലാക്ക് സ്‌പോട്ടുകള്‍) മാറുന്നതനുസരിച്ച് ക്യാമറകള്‍ പുനര്‍വിന്യസിക്കാം. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന 725 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 200 മീറ്റര്‍ ദൂരെനിന്നുള്ള നിയമലംഘനങ്ങള്‍ സ്വയം കണ്ടെത്തി പിഴ ചുമത്താന്‍ ത്രീഡി ഡോപ്ലര്‍ ക്യാമറകള്‍ക്കു കഴിയും. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ക്യാമറകള്‍ സ്വയം കണ്ടെത്തും. അമിതവേഗം, സിഗ്‌നല്‍ ലൈറ്റ് ലംഘനം…
Read More » -
Kerala
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഉമാ തോമസുമായി നേതാക്കള്‍ ചര്‍ച്ച നടത്തി; തൃക്കാക്കരയില്‍ കരുത്തുറ്റ സ്ഥാനാര്‍ഥിയെന്ന് കെ. സുധാകരന്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. അന്തരിച്ച എം.എല്‍.എ. പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസുമായി കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ചനടത്തി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരാണ് ഉമാ തോമസിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. അതേസമയം, ഇത് വെറുമൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ കരുത്തുറ്റ സ്ഥാനാര്‍ഥി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമാ തോമസിനെ സന്ദര്‍ശിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ എറണാകുളം ഡി.സി.സി. ഓഫീസില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. തൃക്കാക്കരയില്‍ ഉമാ തോമസിനെ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇക്കാര്യത്തില്‍ അവരുടെ താത്പര്യം അറിയുക എന്നതടക്കമുള്ള കാര്യങ്ങളാണ് തിങ്കളാഴ്ചയിലെ സന്ദര്‍ശനത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് സൂചന. ഉമാ തോമസിനെ മത്സരിപ്പിച്ചാല്‍ തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. മറ്റു എതിര്‍പ്പുകളുണ്ടായില്ലെങ്കില്‍ ഉമാ തോമസ്…
Read More » -
NEWS
കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു; മരണകാരണം വ്യക്തമാക്കുന്ന ഓഡിയോ പുറത്ത്
കൊല്ലം: കിഴക്കേകല്ലടയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു. എഴുകോണ്‍ കടയ്ക്കോട് സ്വദേശി സുവ്യയെയാണ് ഇന്നലെ രാവിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അതിനിടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ താന്‍ അനുഭവിക്കുന്ന പീഡനം സുവ്യ വിവരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നു. മരണത്തിന് മുൻപ് സുവ്യ ബന്ധുക്കള്‍ക്ക് വാട്സാപ്പിലൂടെ അയച്ചുകൊടുത്ത ഓഡിയോയാണിത്.ഭര്‍തൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഓഡിയോയില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന്‍റെ അമ്മയില്‍ നിന്ന് മാനസിക പീഡനമുണ്ട്. വീട്ടില്‍ നിന്ന് ഇറങ്ങി പോവാന്‍ നിരന്തരം അമ്മായി അമ്മ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഭര്‍ത്താവ് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാറില്ല.എന്തു സംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവിന്‍റെ അമ്മയാണെന്നും ഓഡിയോയില്‍ സുവ്യ പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
പാര്‍ട്ടിയില്‍ തുടരുമെന്ന് കെ.വി. തോമസ്; ”അച്ചടക്കം ലംഘിച്ചിട്ടില്ല, നോട്ടീസിന് മറുപടി നല്‍കും”
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനോട് പ്രതികരിച്ച് കെവി തോമസ്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം നോട്ടീസിന് ഉടന്‍ മറുപടി നല്‍കുമെന്നും പ്രതികരിച്ചു. അച്ചടക്ക സമിതി തനിക്കെതിരെ എന്ത് നടപടി എടുത്താലും അംഗീകരിക്കും. കോണ്‍ഗ്രസിനൊരു പാരമ്പര്യമുണ്ട്. പാര്‍ട്ടിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും തോമസ് ആവര്‍ത്തിച്ചു. അച്ചടക്ക സമിതിക്ക് സുധാകരന്‍ നല്‍കിയ പരാതി പരിശോധിക്കട്ടേയെന്നാവര്‍ത്തിച്ച കെവി തോമസ് എന്ത് നടപടിയായാലും അംഗീകരിക്കുമെന്നും വ്യക്തമാക്കി. 2008 മുതലുള്ള കാര്യങ്ങള്‍ മറുപടിയില്‍ വിശദീകരിക്കും. ഞാനാണോ അവരാണോ ശരിയെന്ന് കമ്മിറ്റി പരിശോധിക്കട്ടേയെന്നും പ്രതികരിച്ചു. പാര്‍ട്ടി നിര്‍ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ.വി.തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നല്‍കിയിരിക്കുന്ന നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കണം. എ.കെ.ആന്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതിയാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കെ വി തോമസിന് കാരണം കാണിക്കല്‍…
Read More » -
LIFE
യൂട്യൂബ് സെലിബ്രിറ്റികളുടെ കഥ പറയുന്ന ‘കായ് പോള’യുടെ ചിത്രീകരണം ആരംഭിച്ചു
തൃപ്പൂണിത്തുറ: ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന ചിത്രം ‘കായ്‌പോള’യുടെ ചിത്രീകരണം കാഞ്ഞിരമറ്റത്ത് ആരംഭിച്ചു. വി.എം.ആര്‍. ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശന്‍, സാജല്‍ സുദര്‍ശന്‍, അഞ്ചുകൃഷ്ണ അശോക്, ജെയിംസ് ഏലിയ, വിനു കുമാര്‍, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീന്‍, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രാവല്‍ മൂവി ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ്. ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്‌കര്‍, എഡിറ്റര്‍: അനില്‍ ബോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍: സുനില്‍ കുമാരന്‍, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പ്രവീണ്‍ എടവണ്ണപ്പാറ, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: ആസിഫ് കുറ്റിപ്പുറം, അമീര്‍, സ്റ്റില്‍സ്: അനു പള്ളിച്ചല്‍,…
Read More » -
NEWS
കുണ്ടറയില്‍ എസ്‌ഐക്കും കുടുംബത്തിനും മര്‍ദ്ദനം
കൊല്ലം: കുണ്ടറയില്‍ എസ്‌ഐക്കും കുടുംബത്തിനും മര്‍ദ്ദനമേറ്റു.കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ സുഗുണനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്.സുഗുണൻ, സുഗുണന്റെ ഭാര്യ പ്രിയ മകന്‍ അമല്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഓവര്‍ടേക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നാണ് വിവരം.
Read More » -
Crime
മകന്‍റെ ആസിഡ് ആക്രമണം: പിതാവ് മരിച്ചു
അടിമാലിയിൽ സ്വത്ത് തർക്കത്തിനിടെ മകന്‍റെ ആസിഡ് ആക്രമണത്തിന് ഇരയായി പൊള്ളലേറ്റ പിതാവ് മരിച്ചു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിൽ പടയറ വീട്ടിൽ ചന്ദ്രസേനൻ (60) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ചിൽ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നു മകന്‍ വിനീത് പിതാവിന്‍റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. അടിമാലി ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിലായിരുന്നു സംഭവം. ചന്ദ്രസേനനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ചന്ദ്രസേനൻ മൊഴി നൽകിയത്. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകൻ വിനീതിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More » -
India
ഇന്ത്യയുടെ ഇന്ധന ആവശ്യകതയില്‍ വര്‍ധന
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇന്ധന ആവശ്യകതയില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യം 4.2 ശതമാനം വര്‍ദ്ധിച്ചതായി കേന്ദ്ര എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലില്‍ (പിപിഎസി) നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണ ആവശ്യകത സൂചിപ്പിക്കുന്ന ഇന്ധന ഉപഭോഗം മൊത്തം 19.41 ദശലക്ഷം ടണ്‍ ആയിരുന്നു. ഗ്യാസോലിന്‍ അല്ലെങ്കില്‍ പെട്രോള്‍ വില്‍പന ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 6.2 ശതമാനം ഉയര്‍ന്ന് 2.91 ദശലക്ഷം ടണ്‍ ആയി. പാചക വാതകം അല്ലെങ്കില്‍ ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) വില്‍പ്പന 9.9 ശതമാനം വര്‍ധിച്ച് 2.48 ദശലക്ഷം ടണ്ണിലെത്തി. അതേസമയം നാഫ്ത വില്‍പ്പന 13.2 ശതമാനം ഇടിഞ്ഞ് 1.11 ദശലക്ഷം ടണ്ണായി. റോഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബിറ്റുമെന്‍ വില്‍പ്പനയില്‍ 11.6 ശതമാനം കുറവുണ്ടായപ്പോള്‍ ഇന്ധന എണ്ണയുടെ ഉപയോഗം മാര്‍ച്ചില്‍ 14.4 ശതമാനം വര്‍ധിച്ചു.
Read More » -
Business
കാര്‍ഷിക കയറ്റുമതിയില്‍ നേട്ടവുമായി ഇന്ത്യ; 20% ഉയര്‍ന്ന് 50.21 ബില്യണ്‍ ഡോളറിലെത്തി
ന്യൂഡല്‍ഹി: കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടിലും കാര്‍ഷിക കയറ്റുമതിയില്‍ നേട്ടവുമായി ഇന്ത്യ. 2021-22 കാലയളവില്‍ ഏകദേശം 20 ശതമാനം ഉയര്‍ന്ന് 50.21 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കാര്‍ഷിക ചരക്കുകളില്‍, 9.65 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനം നേടിയ അരി കയറ്റുമതിയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.35 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഗോതമ്പ് കയറ്റുമതി 2020-21 സാമ്പത്തിക വര്‍ഷം 567 മില്യണ്‍ ഡോളറായിരുന്നത് 2021-22 ല്‍ 2.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും രാജ്യം കാര്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2020-21ല്‍ 323 മില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍ 634 മില്യണ്‍ ഡോളറായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കന്നുകാലി ഇറച്ചി കയറ്റുമതി 3.30 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറച്ചി കയറ്റുമതി 2020-21 ല്‍ 3.17 ബില്യണ്‍ ഡോളറായിരുന്നു. കോഴിയിറച്ചി ഉത്പന്നങ്ങളുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ 58 മില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍…
Read More »