കൊല്ലം: കിഴക്കേകല്ലടയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു. എഴുകോണ്‍ കടയ്ക്കോട് സ്വദേശി സുവ്യയെയാണ് ഇന്നലെ രാവിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അതിനിടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ താന്‍ അനുഭവിക്കുന്ന പീഡനം സുവ്യ വിവരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നു.
മരണത്തിന് മുൻപ് സുവ്യ ബന്ധുക്കള്‍ക്ക് വാട്സാപ്പിലൂടെ അയച്ചുകൊടുത്ത ഓഡിയോയാണിത്.ഭര്‍തൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഓഡിയോയില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന്‍റെ അമ്മയില്‍ നിന്ന് മാനസിക പീഡനമുണ്ട്.
വീട്ടില്‍ നിന്ന് ഇറങ്ങി പോവാന്‍ നിരന്തരം അമ്മായി അമ്മ ആവശ്യപ്പെടുകയാണ്. എന്നാല്‍ ഭര്‍ത്താവ് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാറില്ല.എന്തു സംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവിന്‍റെ അമ്മയാണെന്നും ഓഡിയോയില്‍ സുവ്യ പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.