NEWS

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം ; സുപ്രീംകോടതിയിൽ നിർണായകമായത് ഡോ.ജോ ജോസഫിന്റെ നീക്കം

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ സുപ്രീംകോടതിയിൽ കേരളത്തിന് ഏറെ ഗുണകരമായത് ഡോ.ജോ ജോസഫിന്റെ നീക്കം.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേല്‍ വിപുലമായ അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് നല്‍കിയ സുപ്രീം കോടതി ഉത്തരവിന് വഴിതെളിച്ച ഹര്‍ജിക്കു പിന്നില്‍ അദ്ദേഹത്തിന്റെ കഠിനപ്രയത്നമായിരുന്നു ഉണ്ടായിരുന്നത്.

മുന്‍മന്ത്രി പി.ജെ.ജോസഫിന്റെ മകളുടെ ഭര്‍ത്താവാണ് സ്വകാര്യ മെഡിക്കല്‍ കോളേജ് അദ്ധ്യാപകനായ ഡോ.ജോ ജോസഫ്.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോതമംഗലത്ത് ട്വന്റി 20യുടെ സ്ഥാനാര്‍ത്ഥിയുമായിരുന്നു.അണക്കെട്ട് തകര്‍ന്നാല്‍ നശിച്ചുപോകുന്ന കോതമംഗലം രാമല്ലൂര്‍ സ്വദേശിയാണ്. ജനിച്ച നാടും നാട്ടുകാരും ബന്ധുക്കളും മുങ്ങിപ്പോകും.നാടിന്റെ രക്ഷയ്ക്ക് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് സുപ്രീം കോടതിയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

 

Signature-ad

അണക്കെട്ട് വിദഗ്ദ്ധന്‍ ജെയിംസ് വില്‍സനെയാണ് ആദ്യം സമീപിച്ചത്. പാട്ടക്കരാര്‍ മുതലുള്ള വിവരങ്ങളും സാങ്കേതികവശങ്ങളും പഠിച്ചു.സീനിയര്‍ അഭിഭാഷകരെ നിയോഗിക്കാന്‍ സാമ്ബത്തിക ശേഷിയില്ലായിരുന്നു.സൂരജ് ടി. ഇലഞ്ഞിക്കല്‍ എന്ന അഭിഭാഷകന്‍ കേസെടുത്തു.വാദത്തിനപ്പുറം എഴുതി നല്‍കിയും തെളിവുകള്‍ കൈമാറിയും നടത്തിയ പോരാട്ടമാണ് വിജയിച്ചത്.

 

നേട്ടങ്ങള്‍

 അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാട്ടില്‍ നിന്ന് മേല്‍നോട്ട സമിതിക്ക്

 അണക്കെട്ടിന് പുതിയ സുരക്ഷാ പഠനം

 സമിതിക്ക് പൊതുജനാഭിപ്രായങ്ങള്‍ കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യാം

 സമിതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യം

“അണക്കെട്ടിന്റെ സുരക്ഷയ്ക്ക് പുതിയ പഠനം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തണം. ബലക്ഷയം കണ്ടെത്തിയാല്‍ പുതിയ അണക്കെട്ട് പണിയണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടും.”

Back to top button
error: